വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി; രണ്ടു ലക്ഷം രൂപ നിഖിലിന്റെ കൈയ്യിൽ നിന്നും വാങ്ങി; കുറ്റം സമ്മതിച്ച്, ചോദ്യം ചെയ്യലിൽ സഹകരിച്ച് അബിൻ രാജ്

സ്വന്തം ലേഖകൻ ആലപ്പുഴ: സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെ. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിൻ രാജ് കുറ്റം സമ്മതിച്ചു. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. എസ്എഫ്ഐ മുൻ നേതാവായ […]

വീണ്ടും വ്യാജ മരണവാർത്ത; ചലച്ചിത്ര, സീരിയൽ നടൻ ടി.എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജം; വിശദീകരണവുമായി നടനും നിർമാതാവുമായ ദിനേശ് പണിക്കർ

സ്വന്തം ലേഖകൻ കൊച്ചി: ചലച്ചിത്ര, സീരിയൽ നടൻ ടി.എസ്. രാജു അന്തരിച്ചു വാർത്തയിൽ വിശദീകരണവുമായി നടനും നിർമാതാവുമായ ദിനേശ് പണിക്കർ. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ഭാരവാഹി കിഷോർ സത്യ അദ്ദേഹവുമായി സംസാരിച്ചെന്നും അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്നും ദിനേശ് പണിക്കർ അറിയിച്ചു. ചലച്ചിത്ര നടൻ ഉൾപ്പെടെ അനുശോചനം അർപ്പിച്ച് പോസ്റ്റ് ചെയ്തിരുന്നു. അക്കാര്യം വ്യാജമാണെന്ന് ദിനേശ് പണിക്കർ അറിയിച്ചു. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ […]

തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ സ്കൂൾ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്കൂൾ യൂണിഫോമിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാറശ്ശാല റെയിൽവേ ട്രാക്കിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ആലമ്പാറ സ്വദേശിനി എബിലി ജോയി ആണ് മരിച്ചത്. പളുകൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് എബിലി. പാറശാലയിലെ റെയിൽവേ ട്രാക്കിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലാണ് മൃതദേഹം കണ്െടത്തിയത്. തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് […]

അമൽ ജ്യോതി കോളേജിലെ സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കാഞ്ഞിരപ്പള്ളി പൊലീസ്; അബ്ദുൾ ജലീലിനെകുറിച്ച് വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിക്കുക !

സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തിനിറയ്ക്കാൻ ശ്രമിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റിട്ട അബ്ദുൾ ജലീലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കാഞ്ഞിരപ്പള്ളി പൊലീസ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയു ന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്. ഡി.വൈ.എസ്.പി. കാഞ്ഞിരപ്പള്ളി – 9497990052 എസ്.എച്ച്.ഒ. കാഞ്ഞിരപ്പള്ളി :9497987076 എസ്.ഐ :9497980323 കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ – 04828 202800 സോഷ്യൽ മീഡിയയിലൂടെ കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തതിനേകുറിച്ച് അന്വേഷണം ആവശ്യപ്പട്ട് തേർഡ് ഐ ന്യൂസ് […]

കോർപറേഷനിൽ നിന്ന് അനധികൃതമായി 23 ലക്ഷത്തിലധികം രൂപ കൈപറ്റി; രണ്ട് കുടുംബശ്രീ സംഘങ്ങൾക്കെതിരെ പരാതി; സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ നൽകുന്ന വായ്പ കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടങ്ങൾ അനധികൃതമായി കൈപ്പറ്റിയെന്ന് പരാതി. എലത്തൂർ വാർഡിൽ ഉൾപ്പെടുന്ന കുടുംബശ്രീ അയൽകൂട്ടങ്ങളിലൊന്ന് 14.6 ലക്ഷവും, മറ്റൊരു അയൽകൂട്ടം 11 ലക്ഷവും അനധികൃതമായി കൈപറ്റിയത്. സംഭവത്തിൽ കോർപറേഷൻ കുടുംബശ്രീ പ്രൊജക്ട് ഓഫീസർ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കുടുംബശ്രീ അംഗങ്ങളിൽ എഴുപത്തിയഞ്ച് ശതമാനം അംഗങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാകണം എന്നാണ് വായ്പക്കുള്ള മാനദണ്ഡം. രണ്ട് അയൽകൂട്ടങ്ങൾക്കും മാനദണ്ഡമനുസരിച്ച് വായ്പക്കുള്ള യോഗ്യതയില്ലെന്നാണ് ആരോപണം. ഭരണസമിതി നിർദേശപ്രകാരം […]

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത; ആദ്യ സിനിമയുടെ റിലീസിന് കാത്തുനിൽക്കാതെ സംവിധായകൻ ബൈജു പറവൂർ യാത്രയായി

സ്വന്തം ലേഖകൻ പറവൂർ: ആദ്യ സിനിമയുടെ റിലീസിന് കാത്തുനിൽക്കാതെ സംവിധായകൻ ബൈജു പറവൂർ (42) അന്തരിച്ചു. ഇന്നലെ പുലർച്ചെ എറണാകുളം മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ ‘സീക്രട്ട്’ റിലീസ് ചെയ്യുന്നതിനു മുൻപ് സംവിധായകൻ മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റാണു മരണം എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. സിനിമയുടെ ചർച്ചയ്ക്കായി കോഴിക്കോട്ടെത്തിയപ്പോൾ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. തിരികെ കാറോടിച്ച് വരുന്നവഴി അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് കുന്ദംകുളത്തുള്ള ഭാര്യവീട്ടിൽ കയറി സമീപത്തെ ഡോക്ടറെ […]

‘മുതലാളി വേഗം വരണേ’..!! പാലാ പൊലീസ് സ്റ്റേഷനിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : പാലാ പോലീസ് സ്റ്റേഷനിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന നായക്കുട്ടിയെ ഇന്നലെ പുലർച്ചെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ ഉടമ എത്തിയിട്ടില്ല. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും നായക്കുട്ടിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് നായയെ കൈമാറാനാണ് തീരുമാനം.വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ് . ഉടമസ്ഥർക്ക് പാലാ പോലീസ് […]

നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചത് അനധികൃതമായി;ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ..! ഹർജി ജൂലൈ ഏഴിനു പരി​ഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ ഹർജി നൽകിയിരുന്നു. ഇതാണ് ജസ്റ്റിസ് കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരി​ഗണിച്ചത്. മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം വേണം. വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോ​ഗിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതി അഭിഭാഷകനായ ​ഗൗരവ് അ​ഗർവാളാണ് […]

കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു; 70കാരൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിസ്ക്കറ്റ് വാങ്ങാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായർ നടത്തിവരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകി. കൊട്ടാരക്കര ഡിവൈഎസ്പി ജിഡി വിജയകുമാറിന്റെ നിർദേശപ്രകാരം ചിതറ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗോപാലകൃഷ്ണനെ മടത്തറയിൽ നിന്നും പിടികൂടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി […]

കഴക്കൂട്ടത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; നാല് ദിവസത്തിനകം റിപ്പോർട്ട് നൽകണം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴക്കൂട്ടത്ത് യുവതി ബലാംത്സം​ഗത്തിനു ഇരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കാൻ പൊലീസിനും കമ്മീഷൻ നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കമാണ് പീഡനത്തിൽ കലാശിച്ചത്. ഒരു സ്ത്രീക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങളെ കമ്മീഷൻ ശക്തമായി അപലപിച്ചു. വിഷയം സമയബന്ധിതമായി അന്വേഷിക്കാനും പ്രസക്തമായ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ട് പൊലീസ് ഡയറക്ടർ ജനറലിനു കമ്മീഷൻ കത്തയച്ചു. കേരളത്തിലെ […]