ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരി സംവാദകന് ഒടുവിൽ കൂച്ചുവിലങ്ങ്; സിപിഎം ഏരിയ കമ്മിറ്റിയംഗമായ ഡിവൈഎഫ്‌ഐ നേതാവ് എന്‍ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്‌ത്താന്‍ ശുപാര്‍ശ; നടപടി അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍; ശുപാര്‍ശയില്‍ അന്തിമതീരുമാനം സംസ്ഥാന കമ്മിറ്റിയില്‍…..!

സ്വന്തം ലേഖിക തൃശൂര്‍: സിപിഎം ഏരിയ കമ്മിറ്റിയംഗമായ ഡിവൈഎഫ്‌ഐ നേതാവ് എൻ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്‌ത്താൻ ശുപാര്‍ശ. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റാണ് ശുപാര്‍ശ ചെയ്തു. തരംതാഴ്‌ത്താനുള്ള ശുപാര്‍ശയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം നേതൃത്വത്തിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ദീര്‍ഘകാലമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്നു വൈശാഖൻ. തൃശ്ശൂര്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പരാതി ചര്‍ച്ച ചെയ്തത്. […]

ഹോട്ടലുകളിൽ താമസിക്കാൻ പോകുന്നവർ സൂക്ഷിച്ചോ….? കൊതുകിനെ തുരത്താനുള്ള ഗുഡ്‌നൈറ്റ് മെഷീനുള്ളില്‍ ഒളിക്യാമറ; ഹോട്ടലില്‍ നവദമ്പതിമാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ബ്ലാക്‌മെയിലിങ്; കോഴിക്കോട് നിരവധി ദമ്പതികളുടെ ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ 35കാരനെ പൊലീസ് കൈയ്യോടെ പൊക്കിയത് ഇങ്ങനെ…!

സ്വന്തം ലേഖിക മലപ്പുറം: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിങ് നടത്തിയ കേസില്‍ തിരൂരില്‍ അറസ്റ്റിലായ 35കാരനായ പ്രതി ചില്ലറക്കാരനല്ല. റൂമിലെ ഗുഡ്നൈറ്റ് മെഷീനിനുള്ളില്‍ ഒളിക്യാമറവെച്ചു ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ബ്ലാക്ക് മെയിലിങ് നടത്തി പ്രതി ആവശ്യപ്പെട്ടത് 1.45ലക്ഷം രൂപ. സമാനമായി കോഴിക്കോട്ടെ ഹോട്ടലില്‍ റൂമെടുത്ത നിരവധി ദമ്പതികളുടെ ദൃശ്യങ്ങളാണു പ്രതി ഒളിക്യാമറ വെച്ചു പകര്‍ത്തിയതെന്നു പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) നെയാണ് കോഴിക്കോട് […]

പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച സംഭവം ; പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ സങ്കടത്തിലെന്നായിരുന്നു പ്രാഥമിക നിഗമനം ; പീഡനത്തിനിരയായെന്ന് കണ്ടെത്തി; 24 വയസുകാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ   മണ്ണാര്‍ക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മാസത്തിലാണ് 17 വയസുകാരിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ സങ്കടത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ഇതോടെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് […]

ഓണപ്പരീക്ഷ 16 മുതല്‍ 24 വരെ; 26ന് സ്‌കൂളുകള്‍ അടക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് 16 മുതൽ 24 വരെയാണ് ഓണപ്പരീക്ഷകൾ നടക്കുക. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം പരീക്ഷകൾ ഓഗസ്റ്റ് 16-ന് ആരംഭിക്കുന്നതാണ്. അതേസമയം, എൽപി വിഭാഗത്തിലെ പരീക്ഷകൾ 19 മുതലാണ് ആരംഭിക്കുക. മുഴുവൻ പരീക്ഷകളും ഓഗസ്റ്റ് 24-ന് തന്നെ അവസാനിക്കുന്നതാണ്. ഓഗസ്റ്റ് 25-നാണ് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്. ഓണാവധിക്കായി 26ന് സ്കൂളുകൾ അടയ്ക്കും. അവധി കഴിഞ്ഞ് സെപ്റ്റംബർ 4-നാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന […]

നൗഷാദിനെ കണ്ടെത്തിയപ്പോൾ നഷ്ടപ്പെട്ടത് ബിജുവിന് സ്വന്തം വീട് !!!! ; സംശയത്തിന്റെ പേരിൽ പൊലീസ് വീട്ടിലെത്തി മുറികളെല്ലാം കുഴിച്ചിട്ടതിനും , ശുചിമുറി ടാങ്കിന്റെ സ്ലാബ് ഇളക്കിയതിനും നഷ്ടപരിഹാരം വേണം; കഴിഞ്ഞ ദിവസം മന്ത്രിയുടെ വീട് പെയിന്റ് ചെയ്യാൻ അനുവദിച്ചിട്ടുള്ള 50 ലക്ഷത്തില്‍ നിന്ന് ഒരു 10 ലക്ഷം തന്നാല്‍ മതി ; അല്ലെങ്കില്‍ താമസിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ചെല്ലും ; വിചിത്രമായ ആവശ്യവുമായി അഫ്‌സാനയുടെ മൊഴിയില്‍ ‘നൗഷാദിന്റെ മൃതദേഹത്തിനായി’ കുത്തിപ്പൊളിച്ച വീടിന്റെ ഉടമ ബിജു കുമാര്‍ രംഗത്ത്

സ്വന്തം ലേഖകൻ  പത്തനംതിട്ട: സംശയത്തിന്റെ പേരിൽ പൊലീസ് എത്തി തന്റെ വീട് ചവിട്ടിത്തുറന്ന് അകത്തു കടന്ന് മുറികളെല്ലാം കുഴിച്ചതിനും ശുചിമുറി ടാങ്കിന്റെ സ്ലാബ് ഇളക്കിയതിനും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വീടിന്റെ ഉടമ പാലമുറ്റത്ത് ബിജുകുമാര്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുമെന്നും വാടക വീടിന്റെ ഉടമയായ വടക്കത്തുകാവ് പരുത്തിപ്പാറ പാലമുറ്റത്ത് ബിജുകുമാർ നേരത്തെ പറഞ്ഞിരുന്നു. 50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. പൊലീസിന്റെ സമീപനം തന്നെ വല്ലാതെ വേദനിപ്പിച്ചതായും ഇതിനു ശേഷം ആഹാരം പോലും കഴിക്കാനാവാത്ത സ്ഥിതിയായെന്നും ബിജു പറഞ്ഞിരുന്നു. ഈ […]

കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ; അമിത വേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ  ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു; അപകടത്തിൽ പരിക്കേറ്റ രണ്ട് പേരും റോഡിൽ കിടന്നത്  അര മണിക്കൂറോളം;  പരിക്കേറ്റത് തോട്ടയ്ക്കാട് , പനച്ചിക്കാട് സ്വദേശികൾക്ക് ; തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരം

സ്വന്തം ലേഖഖൻ പുതുപ്പള്ളി : കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് അപകടം നടന്നത്. പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ചാണ് അപകടം നടന്നത്. പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ വീണു കിടന്ന ഇവരെ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വണ്ടി നമ്പർ കേന്ദ്രീകരിച്ച് […]

നടി മാളവികയുടെ വീട്ടിൽ മോഷണം; മുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ; നഷ്ടമായത് ഒന്നരലക്ഷത്തിന്റെ വാച്ചുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖകൻ  പാലക്കാട്: നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നാതായാണ് പരാതി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടക്കുന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്. […]

ഓപ്പറേഷന്‍ ഫോസ്‌കോസ് !!! ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തി; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങൾക്കുമേൽ നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ 458 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കി. കൂടാതെ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 756 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 112 […]

ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ ദൃശ്യം പകർത്തി ; ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. മലപ്പുറം തിരൂരിലാണ് സംഭവം. ചേലേമ്പ്ര സ്വദേശി അബ്ദുൽ മുനീർ (35) എന്നയാളെയാണ് തിരൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ ലാപ്ടോപ്പും ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു. കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ താമസിച്ച ദമ്പതികളെയാണ് അബ്ദുൾ മുനീർ ഭീഷണിപ്പെടുത്തിയത്. തിരൂർ സ്വദേശികളായ ദമ്പതികൾ ഏതാനും മാസം മുമ്പ് ഹോട്ടലിൽ മുറിയെടുത്തിരുന്നു. അന്ന് ഒളിക്യാമറ വെച്ച് ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും പുറത്ത് വിടാതിരിക്കണമെങ്കിൽ പണം വേണമെന്നും […]

ലോഡ് ഇറക്കാൻ അമിതകൂലി ചോദിച്ച തൊഴിലാളികളുമായി വാക്ക്തർക്കം; സ്വന്തം സ്ഥാപനത്തിലെത്തിയ ലോഡ് സ്വയം ഇറക്കി തൊഴിലുടമ.

സ്വന്തം ലേഖകൻ കോട്ടയം: ലോഡ് ഇറക്കാനുളള കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ സ്വന്തം സ്ഥാപനത്തിലെത്തിയ ലോഡ് സ്വയം ഇറക്കി തൊഴിലുടമ. കോട്ടയം മണര്‍കാടിനടുത്ത് നാലു മണിക്കാറ്റില്‍ ഹോളോബ്രിക്സ് കമ്പനിയുടെ ഉടമയാണ് സ്വന്തം ഗോഡൗണിലെത്തിച്ച ലോഡ് സ്വയം ഇറക്കിയത്. എന്നാല്‍ പൊലീസ് സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണ കമ്പനി ഉടമ ലംഘിച്ചെന്നാണ് നാട്ടുകാരായ തൊഴിലാളികളുടെ ആരോപണം. നാലുമണിക്കാറ്റിലെ ആദിത്യ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ വിജേഷാണ് സ്വന്തം തൊഴിലാളികള്‍ക്കൊപ്പം നിന്ന് ലോഡ് ഇറക്കുന്നത്. തിരുനെല്‍വേലിയിലെ ഫാക്ടറിയില്‍ നിന്നാണ് വിജേഷ് വില്‍പനയ്ക്കായി ഹോളോ ബ്രിക്സ് നാലു മണിക്കാറ്റിലെ തന്‍റെ ഗോഡൗണില്‍ […]