” നിന്റെ വണ്ടി കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയി കളയെടാ…. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നത്, മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വന്നു….?’; പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍
സ്വന്തം ലേഖിക
കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞതില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലൻസ് ഡ്രൈവര്‍.
തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പരാതിയുമായി സഹോദരൻ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് അധിക്ഷേപിച്ചെന്നും ആംബുലൻസ് ഡ്രൈവര്‍ നിതിൻ പറയുന്നു. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി നിതിൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.
ഇന്നലെ സ്റ്റേഷനില്‍ കേസ് കൊടുക്കാനെത്തിയപ്പോഴാണ് പൊലീസ് അക്ഷേപിച്ചതെന്നാണ് നിതിൻ പറയുന്നത്.’
‘നിന്റെ വണ്ടി കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയി കളയെടാ, സോപ്പുപെട്ടി പോലുള്ള വണ്ടി കൊണ്ടാണോ നീ റോഡില്‍ നടക്കുന്നത്. ആര് എടാ നിനക്ക് സിഗ്നല്‍ തന്നത്. മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടികൊണ്ടുവന്നു എന്നൊക്ക പറഞ്ഞ് പൊലീസ് ആക്ഷേപിച്ചു’-നിതിൻ പറഞ്ഞു.
ഓവര്‍ സ്പീഡിലെത്തിയ മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിക്കുകയായിരുന്നു. ഇപ്പോള്‍ കേസില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും നിതിൻ പറഞ്ഞു.