ജില്ലാ ശാസ്ത്രമേളയില്‍ കുറവിലങ്ങാട് ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ; കുട്ടിശാസ്ത്രജ്ഞരുടെ കഴിവ് തെളിയിച്ച കണ്ടുപിടിത്തങ്ങള്‍ വിസ്മയകരമായി

ചങ്ങനാശേരി: ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകളില്‍ 972 പോയിന്‍റോടെ കുറവിലങ്ങാട് ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. 908 പോയിന്‍റ് നേടിയ പാലാ ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 898 പോയിന്‍റ് നേടിയ ഈരാറ്റുപേട്ടയും 886 പോയിന്‍റ് നേടിയ ചങ്ങനാശേരി ഉപജില്ലയും മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 793 പോയിന്‍റ് നേടിയ ഏറ്റുമാനൂര്‍ ഉപജില്ലയ്ക്കാണ് അഞ്ചാം സ്ഥാനം. സ്‌കൂള്‍ തലത്തില്‍ 397 പോയിന്‍റ് നേടി ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് എച്ച്‌എസ്‌എസ് ഒന്നാം സ്ഥാനവും 287 പോയിന്‍റോടെ കുറവിലങ്ങാട് നസ്രത്ത് ഹില്‍ ഡിപോള്‍ രണ്ടാം സ്ഥാനവും നേടി. 231 […]

സ്കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു; കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസ് ജീവനക്കാരൻ അറസ്റ്റില്‍

കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍നിന്ന് ഇറക്കിവിട്ട ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കളത്തിപ്പടിയിലെ സ്വകാര്യ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിട്ടത്. കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസിലായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു വിദ്യാര്‍ഥി. കളത്തിപ്പടിയില്‍നിന്ന് ബസില്‍ കയറിയ വിദ്യാര്‍ഥിയെ ബസ് ജീവനക്കാരൻ അസഭ്യം പറഞ്ഞ് ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി. വിദ്യാര്‍ഥി വീട്ടിലെത്തി രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈസ്റ്റ് പോലീസ് ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.

‘കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍’; കെടിഡിഎഫ്‌സിയുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്മൂലം നൽകി; സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് ഹൈക്കോടതി….!

കൊച്ചി: സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ കടന്നുപോകുന്നത് സാമ്ബത്തിക ഞെരിക്കത്തിലൂടെ ആണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കേരള ട്രാൻസ്പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോര്‍പ്പറേഷൻ ലിമിറ്റഡിന്റെ (കെ.ടി.ഡി.എഫ്.സി.) കേസിലാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് സത്യവാങ്മൂലം നല്‍കിയത്. ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കെടിഡിഎഫ്‌സിയുടെ സാമ്ബത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് നിലപാട് സര്‍ക്കാര്‍ അറിയിച്ചത്. സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് പുറത്ത് […]

പാലാ കൊല്ലപ്പള്ളിയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലാ: കൊല്ലപ്പള്ളി അന്ത്യാളം റൂട്ടില്‍ സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുള്ളവരും വിദ്യാര്‍ത്ഥികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏഴാച്ചേരി പയപ്പാര്‍ റൂട്ടില്‍ റോഡ് പുറമ്പോക്കില്‍ ളാലം തോടിന്റെ കരയില്‍ താമസിക്കുന്ന എസ്.ടി വിഭാഗക്കാരായ ബാബു പാണ്ടിപാറയില്‍ എന്ന തൊഴിലാളിയുടെ വീട്ടിലേക്കാണ് അമനകര ചാവറ സ്‌കൂളിന്റെ ബസ് ഇടിച്ചു കയറിയത്. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സ്‌കൂള്‍ കുട്ടികളെ വീടുകളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ […]

അതിഗംഭീരം ദക്ഷിണാഫ്രിക്ക..! ന്യൂസിലൻഡിനെ നിലംതൊടാതെ തോല്‍പ്പിച്ചതോടെ കുതിച്ചുയര്‍ന്നത് ഇന്ത്യക്കും മുകളിലായി; നാല് ടീമുകള്‍ക്ക് ഇനി നിര്‍ണായകം; സെമി സാധ്യത ഇങ്ങനെ….

പുനെ: കരുത്തരുടെ പോരാട്ടം എന്ന വിശേഷണത്തില്‍ തുടങ്ങിയ മത്സരത്തില്‍ ന്യൂസിലൻഡിനെ നിലംതൊടാതെ തോല്‍പ്പിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസവും വര്‍ധിച്ചു. ഗംഭീര വിജയത്തോടെ ഇന്ത്യയെയും മറികടന്ന് പോയിൻ്റ് പട്ടികയില്‍ ആഫ്രിക്കൻ ശക്തികള്‍ ഇരിപ്പുറപ്പിച്ചു. 7 കളികളില്‍ നിന്ന് 12 പോയിൻ്റുമായാണ് ദക്ഷിണാഫ്രിക്ക് മുന്നിലെത്തിയത്. 6 കളികളില്‍ നിന്ന് ഇന്ത്യക്ക് 12 പോയിൻ്റ് ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കക്ക് റണ്‍റേറ്റ് തുണയാകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക സെമി ടിക്കറ്റും ഉറപ്പിച്ച മട്ടാണ്. ആറ് കളികളില്‍ ആറും ജയിച്ച ഇന്ത്യയും സെമി കടമ്പ ഏറക്കുറെ കടന്നു എന്ന് പറയാം. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരാജയത്തോടെ ന്യൂസിലൻഡിൻ്റെ […]

വീടുകയറി കാട്ടുപന്നി; മുറ്റത്തേക്ക് ഇറങ്ങിയാല്‍ കാട്ടാനകള്‍ കുത്തിക്കൊല്ലും; വനംവകുപ്പ് മുണ്ടക്കയം ചെന്നാപ്പാറയില്‍ ഇറക്കിവിട്ട കാട്ടുപന്നികള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു; സംഭവത്തിൽ നാട്ടുകാര്‍ക്കുനേരെ വനം ഉദ്യോഗസ്ഥരുടെ കൈ‍യേറ്റശ്രമവും; പ്രതിഷേധം ശക്തമാകുന്നു

കോട്ടയം: വാതില്‍ തുറന്നാല്‍ കാട്ടുപന്നികള്‍ അതിക്രമിച്ചുകയറും. വീട്ടുകാര്‍ മുറ്റത്തേക്ക് ഇറങ്ങിയാല്‍ കാട്ടാനകള്‍ കുത്തിക്കൊല്ലും. വനംവകുപ്പ് പമ്പയില്‍നിന്ന് പിടിച്ച്‌ ചൊവ്വാഴ്ച രാത്രി മുണ്ടക്കയം ചെന്നാപ്പാറയില്‍ ഇറക്കിവിട്ട കാട്ടുപന്നികള്‍ ജനജീവിതത്തിന് ഭീഷണിയായി. നൂറ്റിയന്‍പതോളം കാട്ടുപന്നികള്‍ ചെന്നാപ്പാറ, കൊമ്പുകുത്തി, മതമ്പ പ്രദേശങ്ങളില്‍ പലകൂട്ടങ്ങളായി വിഹരിക്കുകയാണ്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് ടാപ്പിംഗ് തൊഴിലാളികളുടെ ലയങ്ങളിലെ കപ്പ ഉള്‍പ്പെടെ വിളവെത്തിയ കൃഷി അപ്പാടെ കുത്തിമറിച്ചു. വീടുകളുടെ ബലംകുറഞ്ഞ പുറംവാതിലുകള്‍ ഇടിച്ചുതുറന്ന് ഭക്ഷണം തിന്നുക, വളര്‍ത്തുമൃഗങ്ങളുടെ തീറ്റ തിന്നുക, ഇവയെ ഉപദ്രവിക്കുക തുടങ്ങി പന്നികള്‍ ജനജീവിതം ദുസഹമാക്കിയിരിക്കുന്നു. ഇതിനൊപ്പമാണ് അന്‍പതിലേറെ കാട്ടാനകള്‍ […]

കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല ; ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മുന്നറിയിപ്പ് നിർദേശവുമായി കെഎസ്ഇബി

സ്വന്തം ലേഖകൻ തിരുവനന്തപുരം:പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. ‘1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം […]

തത്സമയ മലിനജല ശുദ്ധീകരണ സംവിധാനവുമായി ഹരിതകേരളം മിഷൻ ; ക‍ർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദ്രവമാലിന്യ സംസ്കരണത്തിന് തത്സമയ മലിനജല ശുദ്ധീകരണ സംവിധാനവുമായി ഹരിതകേരളം മിഷൻ. ജപ്പാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ക്വാസ് സൊലൂഷൻസ് എന്ന കേരള സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത നൂതന മാതൃക ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ സംവിധാനം കേരളീയത്തിനോടനുബന്ധിച്ച് കനകക്കുന്നിലെ പ്രദർശന മേളയിൽ നവകേരളം ക‍ർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം നിർവ്വഹിച്ചു. കനക്കുന്നിലെ മുഴുവൻ ഭക്ഷണ സ്റ്റാളുകളിലെയും മലിനജലം ശുദ്ധീകരിച്ച് പുറത്തേയ്ക്ക് ഒഴുകുന്നത് സന്ദർശകർക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ശാസ്ത്രീയ ഖരമാലിന്യ സംസ്കരണ സംവിധാനമുണ്ടെങ്കിലും […]

ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം ; 190 റൺസിന്റെ ഗംഭീര ജയം

സ്വന്തം ലേഖകൻ പുനെ: ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ബാറ്റിങ്ങിന്റെ തുടക്കം മുതല്‍ തന്നെ ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഡെവോണ്‍ കോണ്‍വെ രണ്ടു റണ്‍സിന് പുറത്തായി വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് നിരനിരയായി ബാറ്റര്‍മാര്‍ കൂടാരം കയറുന്നതാണ് കണ്ടത്. മറ്റൊരു ഓപ്പണറായ വില്‍ യങ്, ക്യാപ്റ്റന്‍ […]

ഭയന്ന് വിറച്ച് ചെന്നാപ്പാറ നിവാസികള്‍ ;  പകല്‍ സമയത്ത് പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ; ടി.ആര്‍.ആൻഡ്.ടി എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുന്നത് 33 കാട്ടാനകൾ 

സ്വന്തം ലേഖകൻ  മുണ്ടക്കയം ഈസ്റ്റ് : ഒന്നും രണ്ടുമല്ല, ടി.ആര്‍.ആൻഡ്.ടി എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുന്നത് 33 കാട്ടാനകളാണ്. പകല്‍ സമയത്ത് പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ചെന്നാപ്പാറ നിവാസികള്‍ ഭയന്നുവിറയ്ക്കുകയാണ്. പ്രദേശവാസികളെ ഭയപ്പെടുത്തും വിധമാണ് കാട്ടാനക്കൂട്ടത്തിന്റെ എസ്റ്റേറ്റ് മേഖലയില്‍ കൂടിയുള്ള സഞ്ചാരം. മുണ്ടക്കയം മതംബ റോഡിലൂടെ പകല്‍ സമയത്ത് കാട്ടാനക്കൂട്ടം വരുന്നത് ഇതുവഴിയുള്ള യാത്രക്കാര്‍ക്കും ദുരിതമായി. കൊമ്പനും കുട്ടിയാനയും ഉള്‍പ്പെടെയാണ് നാട്ടില്‍ ഇറങ്ങിയിരിക്കുന്നത്. പല കൂട്ടങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന ഇവ കൊമ്പുകുത്തി റോഡിലേക്ക് തിരിയുന്ന ചെന്നാപ്പാറ പ്രദേശത്താണ് നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും റോഡ് വഴിയെത്തി […]