രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ പിന്നാലെ കൂടി ബഹളം വച്ചു; നാട്ടുകാർ ഓടികൂടി ഒഡീഷ സ്വദേശിയെ പിടികൂടി 

സ്വന്തം ലേഖകൻ  കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. വെങ്ങോല പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇയാളുടെ പിന്നാലെ കൂടി ബഹളം വച്ചതോടെയാണ് പ്രതി പിടിയിലായത്. കുട്ടിയെ എടുത്തുകൊണ്ട് പോകാനായി പ്രതി ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വക്കുന്നത് കേട്ട് നാട്ടുകാർ ഓടികൂടി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. […]

ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; ബില്ല് കണ്ട് ഞെട്ടിയ കാമുകൻ ബാത്ത്‍റൂമില്‍ പോകാനെന്നും പറഞ്ഞ് മുങ്ങി

സ്വന്തം ലേഖിക ഡൽഹി: ഡേറ്റുകള്‍ക്ക് പോയാല്‍ ചിലരെല്ലാം വളരെ ലഘുവായ ഭക്ഷണമാണ് കഴിക്കാറ് അല്ലേ? എന്നാല്‍, അങ്ങനെ അല്ലാതെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുന്നവരും ഉണ്ട്. ഏതായാലും അങ്ങനെ കഴിച്ചതിന്റെ പേരില്‍ കാമുകൻ റെസ്റ്റോറൻ്റില്‍ തന്നെ തനിച്ചാക്കിപ്പോയ അനുഭവമാണ് ഒരു യുവതി പങ്ക് വയ്ക്കുന്നത്. യുവതി റെസ്റ്റോറന്റില്‍ കയറി അനേകം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. അവസാനം ബില്ല് വന്നപ്പോള്‍ 15,000 -ത്തില്‍ കൂടുതലായി. ഇതോടെ കാമുകൻ റെസ്റ്റ്‍റൂമില്‍ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. ടിക്ടോക്ക് യൂസറായ @equanaaa -യാണ് കാമുകനൊപ്പം ഡേറ്റിന് പോയത്. […]

കോട്ടയം നഗരത്തിൽ പബ്ലിക്ക് ലൈബ്രറിയുടെ സമീപം നഗരസഭയിലേക്കുള്ള ഫുട്പാത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ത്രീ രണ്ട് നായ്കളെ കെട്ടിയിട്ടു വളർത്തുന്നു; നിരവധി യാത്രക്കാരെ പട്ടികടിച്ചിട്ടും, നഗരസഭയുടെ അൻപത് മീറ്റർ മാത്രം അകലെയുള്ള പട്ടി വളർത്തൽ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ അധികൃതർ

കോട്ടയം: നഗരസഭയിൽ നിന്നും അൻപത് മീറ്റർ മാത്രം മാറി പബ്ലിക്ക് ലൈബ്രറിയുടെ സമീപം ഫുട് പാത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ത്രീ രണ്ട് നായ്കളെ കെട്ടിയിട്ടു വളർത്തുന്നു. ഫുട് പാത്തിൽ കൂടി നടന്നു പോകുന്ന നിരവധി യാത്രക്കാരേയാണ് ഇതിനോടകം നായകൾ കടിച്ചത്. നഗരത്തിൽ ഏറ്റവും തിരക്കുള്ള പ്രദേശമാണ് നഗരസഭയ്ക്ക് സമീപമുള്ള ഈ ഫുട് പാത്ത്. ഇവിടെ നായകളെ കെട്ടിയിട്ട് വളർന്നുന്നത് മൂലം നടപ്പാതയിലൂടെ യാത്ര ചെയ്യുന്നവർ ജീവൻ പണയം വെച്ചാണ് നടന്ന് പോകുന്നത്. പട്ടി കടിക്കുമെന്ന ഭയം മൂലം യാത്രക്കാർ റോഡിൽ കയറിയാണ് നടക്കുന്നത്. […]

എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി

എരുമേലി: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്കു സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്. ശബരിമലയിലേക്കു പോയ ബസാണ് നിയന്ത്രണം നഷ്ടപെട്ട് വട്ടം മാറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിനു പിന്നാലെ ഇവിടെ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.

കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ കമ്പനിയിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക കോട്ടയം: പാമ്പാടിയിൽ ട്രാൻസ്ഫോർമർ കമ്പനിയിൽ വൻ തീപിടുത്തം പുലർച്ചെ 2: 20 ന് ആയിരുന്നു തീ പിടുത്തം ഉണ്ടായത്. തീപിടുത്തം നൈറ്റ് പെട്രോളിംഗിൽ ഉണ്ടായിരുന്ന പാമ്പാടി സി ഐ സുവർണ്ണ കുമാറിൻ്റെ നേതൃത്തിലുള്ള സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ പാമ്പാടി ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനാലാണ് വൻ ദുരന്തം ഒഴിവാക്കാനായത്. തുടർന്ന് കാഞ്ഞിരപ്പള്ളി ,കോട്ടയം യൂണിറ്റുകളിൽ നിന്നും അഗ്നിശനമസേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ട്രാൻസ്ഫോർമർ നിർമ്മിക്കുന്ന കമ്പനിക്ക് സമീപം മറ്റൊരു കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. മുമ്പ് മിനി ഇൻഡസ്ട്രി ആയിരുന്ന ഈ സ്ഥലത്ത് നിരവധി […]

കോടികള്‍ മുടക്കിയിട്ടും ക്ലച്ച്‌ പിടിക്കാതെ റിപ്പോര്‍ട്ടര്‍ ടിവി; കേരളത്തിലെ പ്രധാന മാധ്യമപ്രവര്‍ത്തകരെ ലക്ഷങ്ങള്‍ മുടക്കി നിയമിച്ചിട്ടും ടിആര്‍പിയില്‍ ഒരു ചലനവും ഉണ്ടാക്കാനായില്ല; കിട്ടിയത് 24 ന്യൂസിലെയും ജനം ടിവിയിലെ കുറച്ച്‌ പ്രേക്ഷകരെ മാത്രം; നിലമെച്ചപ്പെടുത്തി കൈരളിയും മനോരമയും; കൂട്ടത്തിലെ കൊമ്പന്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ…..!

സ്വന്തം ലേഖിക കൊച്ചി: കോടികള്‍ മുടക്കി മുഖം മിനുക്കിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ പ്രതിസന്ധിയിലേക്ക്. കേരളത്തിലെ പ്രധാന മാധ്യമപ്രവര്‍ത്തകരെയും ലക്ഷങ്ങള്‍ മുടക്കി നിയമിച്ച്‌ ചാനല്‍ രണ്ടാം വരവ് വന്നെങ്കിലും ടിആര്‍പിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. റിപ്പോര്‍ട്ടര്‍ ടിവിയുടെ ആദ്യവരവിന്റെ ചലനം പോലും സൃഷ്ടിക്കാനായില്ലാത്തത് ചാനലിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. 24 ന്യൂസിന്റെയും ജനം ടിവിയുടെയും കുറച്ച്‌ പ്രേക്ഷകരെ പിടിക്കാന്‍ മാത്രമെ റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂ. റിപ്പോര്‍ട്ടര്‍ ടിവിയുടെ രണ്ടാം വരവ് ഏറ്റവും ഗുണം […]

ശബരിമല ശരംകുത്തിയിലെ ബിഎസ്‌എൻഎല്‍ ടവറിന്റെ കേബിളുകള്‍ മോഷ്ടിച്ചു; മോഷണം അതീവ സുരക്ഷ മേഖലയില്‍ കടന്ന് അഞ്ച് ദിവസം തമ്പടിച്ച്‌; ഏഴ് പേര്‍ പിടിയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്‌എൻഎല്‍ ടവറിന്റെ വിവിധയിനം കേബിളുകള്‍ മോഷ്ടിച്ച കേസില്‍ 7 പേരെ പമ്പ പൊലീസ് പിടികൂടി. ഇടുക്കി പുളിയൻമല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖില്‍, അസ്സിം, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം. രണ്ടര ലക്ഷത്തില്‍ അധികം രൂപയുടെ കേബിളുകളാണ് മോഷ്ടിച്ചത്. അതീവ സുരക്ഷ മേഖലയായ വന മേഖലയില്‍ കടന്ന് അഞ്ച് ദിവസം തമ്പടിച്ചായിരുന്നു മോഷണം. സുരക്ഷ വീഴ്ചയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം […]

കളിച്ചുകൊണ്ടിരിക്കുന്ന പത്ത് വയസുകാരിയെ വീട്ടിലെത്തിച്ച്‌ പീഡനം; മിഠായി വാങ്ങാൻ പത്ത് രൂപ നല്‍കി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റില്‍

സ്വന്തം ലേഖിക വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മൻസില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം. പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ പറഞ്ഞയച്ചത്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടകര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. […]

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകൻ വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചത് അമൃത സര്‍വകലാശാലയിലെ ബിസിഎ വിദ്യാര്‍ത്ഥിയായ യദു പരമേശ്വരൻ

സ്വന്തം ലേഖിക കൊല്ലം: സോളര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 വയസ്സുകാരനായ യദു പരമേശ്വരൻ (അച്ചു19) ആണു മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു യദു. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടില്‍ ശ്രീലതിയില്‍ ആയിരുന്നു താമസം. സംസ്‌കാരം ഇന്ന്. സഹോദരൻ: ഹരി പരമേശ്വരൻ. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച […]

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ച് ഷാളുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ

സ്വന്തം ലേഖിക കൊല്ലം: ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇൻസ്പെക്ടറായ ആഷ്ളി സോളമനാണ് ഭാര്യ അനിതയെ കൊന്നത്. അനിതയ്ക്ക് മറ്റൊരുളുമായി ബന്ധമുണ്ടെന്ന ആഷ്ളിയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടന്ന് അഞ്ച് കൊല്ലത്തിനിപ്പുറമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ഓക്ടോബ‍ര്‍ 9- നായിരുന്നു കേസിനാസ്പദമായ സംഭവം. അതി ക്രൂരമായാണ് ആഷ്ലി അനിതയെ കൊന്നത്. വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് മുറുക്കുകയുമായിരുന്നു. വീട്ടില്‍ മറ്റാരുമല്ലിത്ത സമയത്തായിരുന്നു കൊലപാതകം. അതുകൊണ്ട് തന്നെ […]