തത്സമയ മലിനജല ശുദ്ധീകരണ സംവിധാനവുമായി ഹരിതകേരളം മിഷൻ ; കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദ്രവമാലിന്യ സംസ്കരണത്തിന് തത്സമയ മലിനജല ശുദ്ധീകരണ സംവിധാനവുമായി ഹരിതകേരളം മിഷൻ. ജപ്പാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ക്വാസ് സൊലൂഷൻസ് എന്ന കേരള സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത നൂതന മാതൃക ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ സംവിധാനം കേരളീയത്തിനോടനുബന്ധിച്ച് കനകക്കുന്നിലെ പ്രദർശന മേളയിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം നിർവ്വഹിച്ചു.
കനക്കുന്നിലെ മുഴുവൻ ഭക്ഷണ സ്റ്റാളുകളിലെയും മലിനജലം ശുദ്ധീകരിച്ച് പുറത്തേയ്ക്ക് ഒഴുകുന്നത് സന്ദർശകർക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ശാസ്ത്രീയ ഖരമാലിന്യ സംസ്കരണ സംവിധാനമുണ്ടെങ്കിലും ദ്രവമാലിന്യ സംസ്കരണം സംബന്ധിച്ച് കൃത്യമായ ഒരു സാങ്കേതിക വിദ്യ വ്യാപകമായിട്ടില്ല.. ജലാശയങ്ങളിൽ ഉൾപ്പെടെ മാതൃകാപരമായി ഏറ്റെടുത്ത് നടപ്പിലാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിതെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളീയത്തിനു ശേഷം സംസ്ഥാന സർക്കാരുമായി ഈ സാങ്കേതികവിദ്യ സംബന്ധിച്ച് ചർച്ച നടത്താനും ആഗ്രഹിക്കുന്നതായി സ്ക്വാസ് സൊലൂഷൻസ് ഉടമ ഹരീഷ് പറഞ്ഞു. കനകക്കുന്നിൽ വിവിധ പ്രദർശന മേളകളുടെ ഭാഗമായി ഒരുക്കുന്ന ഭക്ഷണശാലകളിൽ നിന്ന് പുറത്തുവരുന്ന മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് മുൻകാലങ്ങളിൽ വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് കൂടിയാണ് ഹരിതകേരളം മിഷന്റെ ഇടപെടലിലൂടെ പരിഹാരമായിരിക്കുന്നത്.