സ്കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍ നിന്ന് അസഭ്യം പറഞ്ഞ്  ഇറക്കിവിട്ടു; കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസ് ജീവനക്കാരൻ അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു; കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസ് ജീവനക്കാരൻ അറസ്റ്റില്‍

Spread the love

കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍നിന്ന് ഇറക്കിവിട്ട ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കളത്തിപ്പടിയിലെ സ്വകാര്യ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിട്ടത്.

കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസിലായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു വിദ്യാര്‍ഥി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളത്തിപ്പടിയില്‍നിന്ന് ബസില്‍ കയറിയ വിദ്യാര്‍ഥിയെ ബസ് ജീവനക്കാരൻ അസഭ്യം പറഞ്ഞ് ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി. വിദ്യാര്‍ഥി വീട്ടിലെത്തി രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈസ്റ്റ് പോലീസ് ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.