പാലാ കൊല്ലപ്പള്ളിയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലാ കൊല്ലപ്പള്ളിയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

പാലാ: കൊല്ലപ്പള്ളി അന്ത്യാളം റൂട്ടില്‍ സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി.

വീട്ടിലുള്ളവരും വിദ്യാര്‍ത്ഥികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഏഴാച്ചേരി പയപ്പാര്‍ റൂട്ടില്‍ റോഡ് പുറമ്പോക്കില്‍ ളാലം തോടിന്റെ കരയില്‍ താമസിക്കുന്ന എസ്.ടി വിഭാഗക്കാരായ ബാബു പാണ്ടിപാറയില്‍ എന്ന തൊഴിലാളിയുടെ വീട്ടിലേക്കാണ് അമനകര ചാവറ സ്‌കൂളിന്റെ ബസ് ഇടിച്ചു കയറിയത്. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സ്‌കൂള്‍ കുട്ടികളെ വീടുകളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട സ്‌കൂള്‍ബസ് വീടിന് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. 20ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ സമയം ബസില്‍ ഉണ്ടായിരുന്നു. വീട്ടില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേരുമുണ്ടായിരുന്നു.

വീടിന്റെ സൈഡിലെ തകിടില്‍ ഉടക്കി ബസ് നിന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
ഈ ഭാഗത്തെ റോഡിന്റെ വീതികുറവും അശാസ്ത്രീയമായ നിര്‍മ്മാണവുമാണ് അപകടങ്ങള്‍ക്കിടയാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.