തെങ്ങില്ലാതെ കള്ളുണ്ടാക്കാം, പൊടിയും വെള്ളവും മതി, ഇത് ഒറിജിലിനെ വെല്ലുന്ന അറുമുഖ ബ്രാൻഡ് റെഡി!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെങ്ങ് വേണ്ട, ചെത്താൻ ആളെയും അന്വേഷിക്കണ്ട, തെങ്കാശി സ്വദേശി അറുമുഖ സ്വാമി തയാറാക്കും നല്ല ഒന്നാന്തരം കള്ള്! ഒറിജിനലിനെ വെല്ലും. ഒന്നാന്തരം കിക്ക് കിട്ടുന്ന സൊയമ്പൻ ഐറ്റം. ഒന്നടിച്ചാൽ വീണ്ടും തേടിയെത്തും. കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ്. ഈ കള്ളുണ്ടാക്കുന്ന വിദ്യ കഴിഞ്ഞ ദിവസം എക്‌സൈസുകാരുംപഠിച്ചു! എങ്ങനെയെന്നല്ലേ, വ്യാജക്കള്ള് വിറ്റ് കാശ് സമ്പാദിക്കുന്നതിനിടെ അറുമുഖ സ്വാമി എക്‌സൈസിന്റെ പിടിയിലായി. കള്ളിന്റെ ഗുട്ടൻസ് ചോദിച്ചപ്പോൾ അറുമുഖ സ്വാമി മടിയൊന്നും കൂടാതെ ചേരുവ വിളമ്ബി. സംഗതി എക്‌സൈസുകാർ മണത്തുനോക്കി, ശുദ്ധമായ തെങ്ങിൻ കള്ള് തോൽക്കുന്ന […]

കനക ദുർഗ കോടതിയിൽ നിന്ന് അനുകൂല വിധിയുമായി ഭർത്തൃ വീട്ടിലെത്തി; കാണാൻ നിൽക്കാതെ ഭർത്താവും മക്കളും താമസം മാറി

സ്വന്തം ലേഖകൻ മലപ്പുറം: കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച കനക ദുർഗ ഭർതൃ വീട്ടിലെത്തും മുൻമ്പ് ഭർത്താവ് മക്കളേയും അമ്മയേയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കനകദുർഗയുടെ ശബരിമല പ്രവേശനം വിവാദമായതിന് പിന്നാലെ കനകദുർഗയെ വീട്ടിൽ കയറ്റാൻ ഭർത്താവ് വിസമ്മതിച്ചിരുന്നു. വീട്ടിൽ കയറാൻ അനുവദിക്കാത്തതോടെ കനകദുർഗ കോടതിയെ സമീപിച്ചു. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ താമസിക്കാൻ പുലാമന്തോൾ ഗ്രാമീണ ന്യായാലയ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ കോടതി വിധി വന്നതിന് പിന്നാലെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവ് സുമതിയമ്മയും മക്കളും വീട് പൂട്ടി പുറത്തേയ്ക്ക് പോവുകയായിരുന്നു. തുടർന്ന് പോലീസെത്തി […]

‘രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ടു വന്ന് വേറെ പരിപാടിയാണ് ഇവളെപ്പോലുള്ളവൾമാരുണ്ടങ്കിൽ പാർട്ടിയും നാറും നാടും നാറും’; മന്ത്രി ജി സുധാകരനെ കുടുക്കിയത് മുൻ വനിതാ പേഴ്‌സണൽ സ്റ്റാഫിനെതിരായ ഈ അശ്ലീല പരമാർശം

സ്വന്തം ലേഖകൻ ”ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാൽ പാർട്ടിയും നാറും നാടും നാറും. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാൽ ഇവൾക്ക് വേറെ പരിപാടിയായിരുന്നു. ഇവൾ എന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.”മന്ത്രി ജി സുധാകരനെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കേസിൽ കുടുക്കിയത് ഇങ്ങിനെ ഏറ്റവും ഹീനമായ ആക്ഷേപത്തെ തുടർന്നാണെന്ന് ഇര ഉഷയുടെ വെളിപ്പെടുത്തൽ. 2016 ഫെബ്രുവരി 28 ന് അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ജിസുധാകരൻ നടത്തിയ അശ്ലീല പരാമർശം വ്യക്തി എന്ന നിലയിലുള്ള മുറിപ്പെടുത്തൽ ആഴത്തിലാക്കിയത് അത് ഒരു പൊതുസമൂഹത്തിന്റെ മുമ്പിൽ വെച്ച് […]

അനധികൃതമായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാൽ ബാങ്കിന് ഉത്തരവാദിത്തമെന്ന്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശം നൽകിയതുകൊണ്ടോ ഇടപാടുകാരൻ അതിൽ കൃത്യസമയത്ത് പ്രതികരിക്കാത്തതുകൊണ്ടോ ബാങ്കിന്റെ ഉത്തരവാദിത്തം ഇല്ലാതാവുന്നില്ലെന്ന് ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ ഉത്തരവിൽ പറഞ്ഞു. തന്റെ അക്കൗണ്ടിൽനിന്ന് വിദേശത്തെ വിവിധ എടിഎമ്മുകൾവഴി 2.41 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ചതിനെത്തുടർന്നുണ്ടായ നഷ്ടം ബാങ്ക് വീട്ടാത്തതിനെത്തുടർന്ന് ബ്രസീലിൽ ജോലിചെയ്യുന്ന മീനച്ചിൽ സ്വദേശി പി ടി ജോർജ് ആരംഭിച്ച നിയമനടപടിയാണ് ഹൈക്കോടതിയിലെത്തിയത്. എസ്ബിടി പാലാ ശാഖയിൽ നോൺ റസിഡൻഷ്യൽ എക്‌സ്റ്റേണൽ അക്കൗണ്ട് ഹോൾഡറായിരുന്ന […]

കത്തോലിക്ക മെത്രാൻ സമിതി പുതിയ മാർഗരേഖ പുറത്തിറക്കി; കുട്ടികളെ വൈദീകർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്

സ്വന്തം ലേഖകൻ കൊച്ചി : ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറക്കി. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികളിൽ സിവിൽ നിയമം അനുസരിച്ചും സഭാ നിയമം അനുസരിച്ചും നടപടിയെടുക്കുമെന്ന് മാർഗരേഖ വ്യക്തമാക്കി . സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും പുതിയ മാർഗരേഖ ബാധകമാക്കി . കേരള കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ ലൈംഗീക പീഡന പരാതികൾ വർധിച്ച സാഹചര്യത്തിലാണ്, കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറത്തിയിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ ഇരകളോട് അനുഭാവ പൂർണമായ മനോഭാവം കൈക്കൊള്ളണമെന്നും കെസിബിസി നിർദേശിച്ചു . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള […]

ഭാര്യയുടെ ക്രൂരപീഡനം; ഭാര്യ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. തിരുവല്ലം ഇടയാർ കൊല്ലാക്കര ഹരിശ്രീ മന്ദിരത്തിൽ ഹരിശ്രീയെ (31) ആണ് ഇന്നലെ പുലർച്ചയോടെ ആറ്റുകാൽ കല്ലടിമുഖത്തെ ഭാര്യവീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെ ഉപദ്രവിച്ച ശേഷം ഭാര്യ ഫോർട്ട് പൊലീസിൽ തനിക്കെതിരെ പരാതി നൽകി പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോയ്ക്ക് ഒപ്പം, മർദ്ദന ദൃശ്യങ്ങളും ഹരി പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഭാര്യയ്ക്കും ഇവരുടെ സഹോദരിക്കും പിതാവിനും എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും, പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുമെന്നും […]

ശബരിമല യുവതി പ്രവേശന കേസ് വിധി പറയാൻ മാറ്റി; പുന പരിശോധന ഹർജിയിൽ നിർണായക നീക്കവുമായി ദേവസ്വം ബോർഡിന്റെ മലക്കം മറിയൽ; ആർത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ലെന്നും ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ ഇന്ന് വിധിയില്ല. വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇന്ന് കോടതിയിൽ വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകർക്ക് വാദം എഴുതി നൽകാൻ ഏഴു ദിവസത്തെ സാവകാശവും കോടതി നൽകി. ഇതോടെ പുനപരിശോധനയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറാകുമോ എന്നറിയാൻ ഒരാഴ്ച്ച കാത്തിരിക്കണം. ഇന്നത്തെ കോടതി നടപടികളിൽ നിർണായകമായത് ഈ വിഷയത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിലായിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ മുൻ നിലപാടിൽ നിന്നും മലക്കം […]

കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യ വാക്കേറ്റം; മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രയുടെ വേദിയിൽ ഫണ്ട് പിരിവിനെ ചൊല്ലി

സ്വന്തം ലേഖകൻ കണ്ണൂർ : കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ജനമഹായാത്രയുടെ സ്വീകരണ വേദിയിൽ ഫണ്ട് പിരിവിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യ വാക്കേറ്റം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ട്രഷറർ ജോൺസൺ എബ്രഹാം, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ സാന്നിധ്യത്തിൽ സണ്ണി ജോസഫ് എംഎൽഎ, എഐസിസി വിദേശകാര്യവിഭാഗം സെക്രട്ടറി അഡ്വ. സജീവ് ജോസഫ് എന്നിവർ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. കെപിസിസിയുടെ വിലക്ക് ലംഘിച്ച് മൂന്ന് മണ്ഡലം […]

വയനാട് ആദിവാസി പെൺകുട്ടിയുടെ പീഡനകേസിൽ ഒ.എം ജോർജ്ജിന്റെ ഒളിവു ജീവിതം ഇങ്ങനെ

സ്വന്തം ലേഖകൻ കൽപ്പറ്റ: ആദിവാസിപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാൻഡിലായ സുൽത്താൻബത്തേരി പഞ്ചായത്ത് മുൻപ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഒഎം ജോർജ് ഒളിവിൽ കഴിഞ്ഞത് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ. ജനുവരി 29ന് പീഡനവിവരം പുറത്തറിഞ്ഞ ഉടൻ ജോർജ് ഒളിവിൽ പോയിരുന്നു. ബത്തേരിയിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ ഗുണ്ടൽപേട്ടയിലേക്ക് ആണ് ഇയാൾ രക്ഷപെട്ടത്. തുടർന്ന് ശ്രീരംഗപട്ടണം, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലും ഒളിച്ച് താമസിച്ചു. ഗുണ്ടൽപേട്ടയിലെത്തിയ ജോർജ്് അവിടെ നിന്നും ശ്രീരംഗപട്ടണത്തേക്ക് പോയിരുന്നു. അവിടെ ഉൾപ്രദേശത്തെ ഒരു ലോഡ്ജിൽ രണ്ട് ദിവസം തങ്ങി. എന്നാൽ […]

ബന്ധു വീട്ടിൽ വിരുന്നു പോയ വീട്ടുകാർക്ക് തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ അപ്രതീക്ഷിത അഥിതി

സ്വന്തം ലേഖകൻ വയനാട്: വയനാട്ടെ അതിർത്തിപ്രദേശത്തെ വീട്ടിൽ പുള്ളിപ്പുലി കയറി. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള പാട്ടവയൽ വീട്ടിപ്പടി വില്ലൻ വീട്ടിൽ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. രണ്ട് ദിവസമായി ബന്ധുവീട്ടിലായിരുന്ന വീട്ടുകാർ ഇന്നു തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിലെ കട്ടിലിനടിയിൽ പുലിയെ കണ്ടത്. ഓടിട്ട വീടിനു മുകളിൽ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്. ഉടൻ വാതിൽ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശമായ ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്. നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.