കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ് ; മിക്ക ബൂത്തുകളിലും വലിയ ക്യൂ ; പോളിങ് 38.01 ശതമാനം കടന്നു

കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ് ; മിക്ക ബൂത്തുകളിലും വലിയ ക്യൂ ; പോളിങ് 38.01 ശതമാനം കടന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 31.06 ശതമാനം പോളിങ്. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 12 മണിയായപ്പോഴാണ് 38.01 ശതമാനം കടന്നത്.

പൊന്നാനി, വടകര, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് 30 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം 37.20 ശതമാനം, ആറ്റിങ്ങല്‍ 40.16, കൊല്ലം 30.86, പത്തനംതിട്ട 37.38, മാവേലിക്കര 38.19, ആലപ്പുഴ 39.90, കോട്ടയം 38.25, ഇടുക്കി 38.24, എറണാകുളം 37.71, ചാലക്കുടി-39.77, തൃശൂര്‍ 38.35, പാലക്കാട് 39.71, ആലത്തൂര്‍ 38.33, പൊന്നാനി 33.56, മലപ്പുറം 35.82, കോഴിക്കോട് 36.87, വയനാട് 38.85, വടകര 36.25, കണ്ണൂര്‍ 39.44, കാസര്‍കോട് 38.66 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍.