വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

സ്വന്തം ലേഖകൻ വൈക്കം : ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം യുവതിയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് സ:അഡ്വ.അംബരീഷ്.ജി.വാസു അദ്ധ്യക്ഷനായി. സി.പി.എം ടൗൺ ലോക്കൽ സെക്രട്ടറി എം.സുജിൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.സി. അനിൽകുമാർ , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.എം.കണ്ണൻ, സിബി ബാബു എന്നിവർ സംസാരിച്ചു.

ഇന്ധനവില വർധന: കടുത്തുരുത്തിയിൽ വണ്ടി തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധം

സ്വന്തം ലേഖകൻ കടുത്തുരുത്തി: കോവിഡ് കാലത്ത് പെട്രോൾ ഡീസൽ വില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടി തള്ളി പ്രതിഷേധിച്ചു. തുടർച്ചയായി പതിനഞ്ചാം ദിവസമാണ് എണ്ണവില വർധിപ്പിക്കുന്നത്. ലിറ്ററിന് പത്തുരൂപ വീതം തീരുവ വർദ്ധിപ്പിച്ചതും കഴിഞ്ഞമാസമാണ്. ലിറ്ററിന് 18 രൂപയിലധികം വർധനയാണ് മൂന്നാഴ്ചകൊണ്ട് ഉണ്ടായത്. എണ്ണവില നിർണ്ണയാധികാരം സർക്കാർ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് ബൈക്കുകൾ തള്ളിക്കൊണ്ട് കടുത്തുരുത്തി ടൗണിൽ പ്രകടനം നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്തു. […]

കഞ്ചാവുമായി സിനിമാ പ്രവർത്തകയും യുവാവും പിടിയിൽ ; പിടിയിലായത് ബ്ലാക്ക് ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന കോട്ടയം ഇടയാഴം സ്വദേശിനി

സ്വന്തം ലേഖകൻ ചാലക്കുടി: കഞ്ചാവുമായി സിനിമാ-സീരിയൽ പ്രവർത്തകയും യുവതിയും കാർ ഡ്രൈവറും പിടിയിൽ. ബ്ലാക്ക് ഏയ്ഞ്ചൽ എന്നയറിയപ്പെടുന്ന കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലീം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീർ (45) എന്നിവരാണ് പിടിയിലായത്. കൂടാതെ ഇവർ ലഹരിവസ്തുക്കൾ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും കൊച്ചി ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്‌സി ഓടിക്കുന്ന വ്യക്തിയാണ് യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുധീർ. ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സംശയകരമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് […]

ബോധവൽക്കരണം പാഴാകുന്നു; കോവിഡ് പോസിറ്റീവ് കുടുംബത്തിന് താങ്ങായി പഞ്ചായത്തംഗം

സ്വന്തം ലേഖകൻ കുറവിലങ്ങാട്: “നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല, അവരോട് വിവേചനം പാടില്ല, അവർക്ക് വേണ്ടത് പരിചരണമാണ്” കോവിഡ് കാലത്ത് ആരെ ഫോണ് വിളിച്ചാലും കേൾക്കുന്നത് ഈ സന്ദേശമാണ്. പക്ഷെ സർക്കാരിന്റെ പ്രചാരണങ്ങൾ പാഴാകുന്ന കാഴ്ചയാണ് മിക്കയിടത്തും കാണുന്നത്. ഇലയ്ക്കാട് ചിറകണ്ടം ഭാഗത്തെ കോവിഡ് പോസിറ്റീവ് രോഗിക്കും കുടുംബത്തിനും സമാന അനുഭവമാണ് ഇപ്പോൾ. കുടുംബാംഗം കോവിഡ് പോസിറ്റീവ് ആയതോടെ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാൻ സാധിക്കുന്നില്ല. അയൽക്കാരും നാട്ടുകാരും പാൽവിതരണം ഉൾപ്പെടെ നിറുത്തിയതോടെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള ഈ വീട് തീർത്തും ഒറ്റപ്പെട്ടു. വാർഡ് ജാഗ്രതാ സമിതി […]

മരങ്ങാട്ടുപ്പള്ളിയിൽ പ്രതിഷേധ സായാഹ്നം നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി : ഓൺ ലൈൻ പഠനസൗകര്യം ഇല്ലാത്തതിൽ മനംനൊന്ത് വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവികയ്ക്ക് ജവഹർ ബാലജനവേദി ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും ജവഹർ ബാലജനവേദി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം വിവിധ കേന്ദ്രങ്ങളിൽ തിരിതെളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രവർത്തകർ പ്രതിഷേധിച്ചു. മരങ്ങാട്ടുപിള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, പഞ്ചായത്തംഗം മാർട്ടിൻ പന്നിക്കോട്ട്, […]

കൊറോണ കാലത്ത് ലോകം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ആശ്രയം: ടോം കോര അഞ്ചേരിൽ

സ്വന്തം ലേഖകൻ വൈക്കം : ലോകം കൊവിഡ് എന്ന മഹാമാരിയെ നേരിടുന്ന ഈ ദുരിത കാലത്ത് , നാം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ഏക ആശ്രയമെന്നു തിരിച്ചറിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികൾ തൈകൾ നട്ടും പാലായിലും വൈക്കത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരാശി മഹാവിപത്തിനെ കൺമുന്നിൽ കാണുമ്പോൾ , പ്രകൃതിയിലേയ്ക്ക് മടങ്ങലാണ് ശാശ്വത പരിഹാരം എന്ന് ഓർമ്മിപ്പിക്കുന്നു ലോകം. ഈ കാലത്ത് കടന്നു വന്ന പരിസ്ഥിതി […]

ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു..! റോഡ് നിർമ്മിച്ചത് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റ്

തേർഡ് ഐ ബ്യൂറോ ഓലിക്കാട്: ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി. നാട്ടുകാർ സ്വപ്‌നം കണ്ടിരുന്ന മാസങ്ങൾ നീണ്ടു നിന്ന റോഡ് എന്ന സ്വപ്‌നമാണ് യാഥാർത്ഥ്യമായത്.   നാടുകുന്ന് – ഓലിക്കാട് – നിധീരിപ്പടി റോഡാണ് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മിച്ചത്. നൂറുകണക്കിന് നാട്ടുകാർക്കാണ് ഈ റോഡിന്റെ നേട്ടം ലഭിക്കുന്നത്. നിർമ്മാണ മേൽനോട്ടത്തിന് ബാബു കാശാകുളത്തേൽ കൺവീനറും, റോയ് ജെയിംസ് ജോയിന്റ് കൺവീനറുമായി കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ […]

ഓലിക്കാട് ഡെപലപ്‌മെന്റ് സൊസൈറ്റി ശുചീകരണം നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപള്ളി: കൊറോണയുടെയും മഴക്കാലത്തിന്റെയും പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി ശുചീകരണദിനം ആചരിച്ചു. ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളെ സംഘടിപ്പിച്ച് നടപ്പാക്കി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് നാടിന് മാതൃകയായി. ക്‌ളീൻ ആൻഡ് ഹെൽത്തി ഓലിക്കാട് മിഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്. ശുചീകരണത്തോടപ്പം ഗപ്പി മീനുകളെയും വിതരണം നടത്തി. സൊസൈറ്റി പ്രസിഡന്റ്് എ.കെ വിജികുമാർ, സെക്രട്ടറി സുമേഷ് ജോസഫ് ഖജാൻജി റോയി ജയിംസ് എന്നിവർ നേതൃത്വം നൽകി.

ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധവുമായി യൂത്ത് കോൺഗ്രസ്: തലയാഴത്ത് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

സ്വന്തം ലേഖകൻ തലയാഴം: ജവഹർ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പ്രതിരോധ പരിപാടികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ഇ.വി അജയകുമാർ അദ്ധ്യക്ഷ വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജി.രാജീവ് , ബ്ളോക്ക് വൈസ് പ്രസിഡൻ്റ് വിവേക് പി.വി പ്ളാത്താനത്ത് , യൂത്ത് കോൺഗ്രസ് […]

ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി പച്ചക്കറി തൈ വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ കടുത്തുരുത്തി: ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം നടത്തി. തൈ വിതരണം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗാമപഞ്ചായത്ത് പ്രസിഡന്റ്് ആൻസമ്മ ാബു അദ്ധൃക്ഷത ഹിച്ചു. പഞ്ചായത്ത് അംഗം സി.പി രാഗിണി മുഖൃ പ്രഭാഷണം നടത്തി. യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് വിജികുമാർ എ കെ, സ്വാഗതം പറഞ്ഞു. സെക്രട്ടറി സുമേഷ് ജോസഫ് നന്ദി പറഞ്ഞു.