മരങ്ങാട്ടുപ്പള്ളിയിൽ പ്രതിഷേധ സായാഹ്നം നടത്തി

മരങ്ങാട്ടുപ്പള്ളിയിൽ പ്രതിഷേധ സായാഹ്നം നടത്തി

Spread the love

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി : ഓൺ ലൈൻ പഠനസൗകര്യം ഇല്ലാത്തതിൽ മനംനൊന്ത് വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവികയ്ക്ക് ജവഹർ ബാലജനവേദി ആദരാഞ്ജലികൾ അർപ്പിച്ചു.

എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും ജവഹർ ബാലജനവേദി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തുടനീളം വിവിധ കേന്ദ്രങ്ങളിൽ തിരിതെളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രവർത്തകർ പ്രതിഷേധിച്ചു. മരങ്ങാട്ടുപിള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, പഞ്ചായത്തംഗം മാർട്ടിൻ പന്നിക്കോട്ട്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സൈജു ജോസഫ്, അരുൺ പി തങ്കച്ചൻ, നെൽസൺ നോബിൾ, ഷാരോൺ മാർട്ടിൻ, അഭിനേഷ് എം എ, ഹരിപ്രിയ കെ ആർ, ഹരിഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.