വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

Spread the love

സ്വന്തം ലേഖകൻ

വൈക്കം : ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം യുവതിയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് സ:അഡ്വ.അംബരീഷ്.ജി.വാസു അദ്ധ്യക്ഷനായി. സി.പി.എം ടൗൺ ലോക്കൽ സെക്രട്ടറി എം.സുജിൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.സി. അനിൽകുമാർ , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.എം.കണ്ണൻ, സിബി ബാബു എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group