ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധവുമായി യൂത്ത് കോൺഗ്രസ്: തലയാഴത്ത് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധവുമായി യൂത്ത് കോൺഗ്രസ്: തലയാഴത്ത് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

തലയാഴം: ജവഹർ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിരോധ പരിപാടികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു.

തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ഇ.വി അജയകുമാർ അദ്ധ്യക്ഷ വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജി.രാജീവ് , ബ്ളോക്ക് വൈസ് പ്രസിഡൻ്റ് വിവേക് പി.വി പ്ളാത്താനത്ത് , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അജീഷ് വടവാതൂർ , എ.ഗോപാലകൃഷ്ണൻ , കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സാജൻ വെൺപറമ്പിൽ , ബ്ളോക്ക് ചെയർമാൻ വർഗീസ് പുത്തൻചിറ , ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് സജീവ് , ഷീജാ ഹരിദാസ് എന്നിവർ പങ്കെടുത്തു.