play-sharp-fill
ജയത്തിന്റെ ‘ജാള്യതയിൽ’ പുറത്തിറങ്ങാതെ ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ ജയ്ക് സി തോമസ്; ജില്ലയിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമൊരുങ്ങുന്നത് ജനഹൃദയങ്ങളിൽ ജയിച്ച ജയിക്കിന്റെ നേതൃത്വത്തിൽ; കോവിഡ് വന്ന് നാട് നശിച്ചാലും ചാണ്ടിക്കിഷ്ടം ഗ്രൂപ്പ്‌ വഴക്കിന് ചൂട്ട് പിടിക്കാൻ

ജയത്തിന്റെ ‘ജാള്യതയിൽ’ പുറത്തിറങ്ങാതെ ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ ജയ്ക് സി തോമസ്; ജില്ലയിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമൊരുങ്ങുന്നത് ജനഹൃദയങ്ങളിൽ ജയിച്ച ജയിക്കിന്റെ നേതൃത്വത്തിൽ; കോവിഡ് വന്ന് നാട് നശിച്ചാലും ചാണ്ടിക്കിഷ്ടം ഗ്രൂപ്പ്‌ വഴക്കിന് ചൂട്ട് പിടിക്കാൻ

 

സ്വന്തം ലേഖകൻ

 

പുതുപ്പള്ളി : കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ കനത്ത ജാഗ്രതയോടെ പ്രതിരോധത്തിനായി നാട് കൈകോർക്കുമ്പോൾ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖം തിരിക്കുകയാണ് നിയുക്ത പുതുപ്പള്ളി എംഎൽഎ യും യുഡിഎഫ് നേതൃത്വവും.

 

തിരഞ്ഞെടുപ്പ് കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട നാഥനുണ്ടായിട്ടും അനാഥമായി വീണ്ടും മാറുകയാണ് പുതുപ്പള്ളി. മണ്ഡലമാകെ കോവിഡ്‌ രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ മറ്റ് തിരക്കുകളിൽ മുഴുകി മണ്ഡലത്തിന് പുറത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ത്രിതല പഞ്ചായത്തിൽ യുഡിഎഫിന് മണ്ഡലത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.അതുകൊണ്ട് തന്നെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുവാൻ യുഡിഎഫ് പ്രാദേശിക നേതാക്കളും രംഗത്തിറങ്ങുന്നില്ല.

 

 

നിയമ സഭ തിരഞ്ഞെടുപ്പിലെ പരാജയം കൊൺഗ്രെസ്സ് ചേരിയിൽ പൊട്ടിത്തെറികൾ സൃഷ്ടിക്കുമ്പോൾ ഗ്രൂപ്പ് വഴക്കിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാൻ നെട്ടോട്ടമോടുകയാണ് ഉമ്മൻചാണ്ടി.

 

നിയുക്ത എംഎൽഎ തിരുവനന്തപുരത്ത് കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന് ചൂട്ട് തെളിച്ച് മുന്നിൽ തന്നെയുണ്ട്. ജെയ്ക്ക് സി തോമസാകട്ടെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നാടിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വമാവുകയാണ്.

 

തോൽവിക്ക് സമാനമായ ജയത്തിന്റെ ജാള്യത മറയ്ക്കാൻ ഉമ്മൻ ചാണ്ടി പലായനം ചെയ്യുമ്പോൾ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമൊരുക്കുവാനുള തിരക്കിലാണ് ജെയ്ക്ക്.

 

മണർകാട് പള്ളിയുടെ പാരിഷ് ഹാളിൽ ജയ്ക്കിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത് ഒരേ സമയം നാനൂറോളം ആളുകളെ കിടത്തി ചികിൽസിക്കാൻ കഴിയുന്ന ചികിത്സാ കേന്ദ്രമാണ്.

 

ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിന് ആവശ്യമായ മുഴുവൻ ഫണ്ടും അനുവദിക്കുന്നത് ജില്ലാ പഞ്ചായത്താണ്.

യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ജാഗ്രതാ സമിതിയും രൂപീകരിച്ചിട്ടുണ്ട്.ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാട്ടിലെ യുവജനങ്ങളുടെ സഹായത്തോടെ നാട്ടിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തും നാടിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വമായി മുന്നിൽ തന്നെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും യുവജന ക്ഷേമ ബോർഡ് സംസ്ഥാന സമിതി അംഗവുമായ ജെയ്ക്ക് സി തോമസ്.