ഈരാറ്റുപേട്ട ചെമ്മലമറ്റം പള്ളിയുടെ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: ഈരാറ്റുപേട്ടയ്ക്കു സമീപം ചെമ്മലമറ്റത്ത്  നിര്‍മ്മാണത്തിലിരിക്കുന്ന  പള്ളിയുടെ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണു. നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്. വാര്‍പ്പിനിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ആറ് പേരെ പൊലീസും,ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം. ഒരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും സാരമായ പരിക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗികമായി പൂര്‍ത്തിയായ വാര്‍ക്കയാണ് തകര്‍ന്ന് വീണത്. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തി. ഏറെ […]

കോട്ടയം ജില്ലയില്‍ 1167 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കൾ കൂടുതൽ; ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ വ്യാപനം കൂടുന്നു; നിലവില്‍ ചികിത്സയിലുള്ളത് 9788 പേർ 

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലയില്‍ 1167 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 6255 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 18.65 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 547 പുരുഷന്‍മാരും 479 സ്ത്രീകളും 141കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 954 പേര്‍ രോഗമുക്തരായി. 9788 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 178950 പേര്‍ കോവിഡ് […]

പുതുപ്പള്ളി വില്ലേജ് ഓഫീസിന് സമീപം മണ്ണിടിഞ്ഞ് വീണു; വീടിന്റെ മുറ്റം പൂര്‍ണ്ണമായും നശിച്ചു; നാടിനെ നടുക്കിയ സംഭവം ഇന്ന് രാവിലെ

സ്വന്തം ലേഖകന്‍ പുതുപ്പള്ളി: വില്ലേജ് ഓഫീസിന് സമീപം മണ്ണിടിച്ചില്‍. പുതുപ്പള്ളി വില്ലേജ് ഓഫീസിന് സമീപം വള്ളംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മൈതാനത്താണ് സംഭവം. മൈതാനത്തിന് മുകളിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ മുറ്റമാണ് ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയാണ് ഭീതിജനകമായ കാഴ്ചയ്ക്ക് നാട് സാക്ഷിയായത്. രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങിവന്നപ്പോള്‍ മുറ്റം ഇടിഞ്ഞ് വീണുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. വീടിന് തൊട്ടുതാഴെയാണ് വള്ളംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മൈതാനം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറിന്റെ മുളിലേക്കാണ് ലോഡ് […]

കൊവിഡിനിടയിലും വ്യാജൻ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നല്കിയ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി: കൊവിഡിനിടയിലും വ്യാജനെത്തി. ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ്​ വ്യാജമാണെന്ന പരാതിയില്‍ ആരോഗ്യവകുപ്പ്​ നടത്തിയ പ്രാഥമികാന്വേഷണ ത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക്​ ആ​ശുപത്രിയിലെ ഗൈനക്കോളജിസ്​റ്റിനെ സസ്​പെന്‍ഡ്​ ചെയ്​തു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സീമയെ ആണ്​ സംസ്ഥാന ആരോഗ്യ ഡയറക്​ടറേറ്റി​ൻ്റെ നിര്‍ദേശത്തെ തുടർന്ന് സസ്​പെന്‍ഡ്​ ചെയ്​തത്​. ആശുപത്രിയില്‍ ലഭിച്ച പരാതി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും ഡയറക്​ടറേറ്റിനും കൈമാറുകയായിരുന്നു. ഡയറക്​ടറേറ്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇവര്‍ 2010ല്‍ ബിരുദാനന്തര ബിരുദം നേടി എന്ന്​ അവകാശപ്പെടുന്ന മഹാരാഷ്​ട്രയിലെ കോളജില്‍ പഠിച്ചിട്ടില്ല എന്ന്​ വ്യക്തമായതിനെ തുടര്‍ന്ന്​ അന്വേഷണ […]

സ്മാർട്ട്‌ ഫോണുകളും ഹോം അപ്ലയൻസുകളും ഇനി ഒരു ഫോൺ കോളിന്റെ ദൂരത്ത്; കോവിഡ് കാലത്ത് സേഫ് ആൻഡ് സ്മാർട്ട്‌ പർച്ചേസുമായി ‘ഓക്സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേര്‍ട്ട്’

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് കാലത്ത് സ്മാര്‍ട്ടായും സുരക്ഷിതമായും വീട്ടിലിരുന്ന് പര്‍ച്ചേസ് ചെയ്യാം. ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിനോടൊപ്പം. ഫോണ്‍കോളിലൂടെയും വാട്‌സ്ആപ്പിലുടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി. ടി.വി, അക്‌സസറീസ്, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഹോം അപ്ലൈന്‍സസ് തുടങ്ങിയവ പര്‍ച്ചേസ് ചെയ്യാം. എല്‍.ഇ.ഡി. ടിവി, അക്‌സസറീസ് എന്നിവയ്ക്ക് 60% വും സ്മാര്‍ട്ട് ഫോണിന് 25% വും ലാപ്ടോപ്പിന് 40% വും ഹോം അപ്ലൈന്‍സസിന് 45% വും ഡിസ്‌കൗണ്ട് ലഭിക്കും. ഒരു ഫോണ്‍ കോളിന്റെ ദൂരത്തില്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്ന ഈ […]

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.91 ശതമാനം; വാകത്താനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1128 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6668 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 16.91 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 477 സ്ത്രീകളും 135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 221 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 652 പേര്‍ രോഗമുക്തരായി. 9558 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 177766 പേര്‍ കോവിഡ് […]

കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു

സ്വന്തം ലേഖകൻ  കോട്ടയം : കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു. കോവിഡാനന്തര ചികിത്സകൾക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 9.30 യോടെയായിരുന്നു അന്ത്യം. കാണക്കാരി പഞ്ചായത്ത് 9-ാം വാർഡ് മെമ്പറാണ് ബിനോയി. കാണക്കാരി പാലവേലിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രത്നഗിരി സെൻ്റ്.തോമസ് പള്ളിയിൽ നടക്കും.

കോട്ടയം ജില്ലയില്‍ 1473 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതർ വൈക്കം ടിവിപുരത്ത്; ടെസ്റ്റ് പോസിറ്റിവിറ്റി 19.72 ശതമാനം; 1876 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 1473 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1469 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 7467 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.72 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 604 പുരുഷന്‍മാരും 644 സ്ത്രീകളും 225 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1876 പേര്‍ രോഗമുക്തരായി. 9496 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 175708 പേര്‍ കോവിഡ് […]

പോഷകാഹാര കിറ്റുമായി വണ്ടാൻപതൽ ക്ലബ്‌; ലോക്ക് ഡൗൺ ദുരിതം അനുഭവിക്കുന്നവർക്ക് കരുതലിന്റെ കൈത്താങ്

സ്വന്തം ലേഖകൻ  മുണ്ടക്കയം: ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ ദുരിതം അനുഭവിക്കുന്ന വണ്ടാൻപതൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി വണ്ടാൻപതൽ ക്ലബ്‌. പാൽ, മുട്ട, ഏത്തപ്പഴം തുടങ്ങി നിരവധി ആഹാരസാമഗ്രികൾ അടങ്ങിയതാണ് ഓരോ കിറ്റും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ശ്രദ്ധയമായ  ഇടപെടലുകൾ വണ്ടാൻപതൽ ക്ലബ്‌ നടത്തിയിരുന്നു. ക്ലബ് ഭാരവാഹികൾ തന്നെ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സുധാകരൻ പുതുപ്പറമ്പിൽ, ജോൺസൺ അരിമറ്റംവയലിൽ, സാലിഹ് അമ്പഴത്തിനാൽ, സാജു പരുത്തി പാറ, തങ്കച്ചൻ ചെരിവുപറമ്പിൽ, അർജുൻ പരുത്തി പാറ, […]

കോവിഡിൽ തകര്‍ന്നടിഞ്ഞ് വ്യാപാര മേഖല; കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയ കോട്ടയം നഗരം കീഴടക്കി; പണം നല്കുന്നത് പത്താം കളം മുതൽ കഴുത്തറപ്പൻ വരെ

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് വ്യാപനത്തിന്റ രണ്ടാം ഘട്ടം തുടരുകയും സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വ്യാപാര മേഖല കടുത്തവെല്ലുവിളിയിലേക്ക്. കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയയും രംഗത്തെത്തി. വ്യാപാരികളില്‍ ഭൂരിഭാഗവും പലിശയ്ക്ക് പണം വാങ്ങിയാണ് ദിനംപ്രതിയുള്ള കാര്യങ്ങള്‍ നീക്കിയിരുന്നത്.പത്താം കളവും, കഴുത്തറപ്പനുമാണ് രംഗത്തുള്ളത് വര്‍ഷങ്ങളായി ഇങ്ങനെയാണ് മിക്ക വ്യാപാരികളും വ്യാപാരം ചെയ്തുകൊണ്ടിരുന്നത്. കോവിഡിന് മുമ്പ് മികച്ച രീതിയിലാണ് പണത്തിന്റെ ക്രയവിക്രയം നടന്നുകൊണ്ടിരുന്നത്. കോവിഡിന്റെ ഒന്നാം വരവില്‍ തകര്‍ന്ന വ്യാപാരമേഖല കരകയറി വരുന്നതിനിടെയാണ് കോവിഡ് രണ്ടാം വരവ് ആരംഭിച്ചത്. ഇതോടെ […]