കൊവിഡിനിടയിലും വ്യാജൻ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നല്കിയ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് സസ്പെൻഷൻ

കൊവിഡിനിടയിലും വ്യാജൻ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നല്കിയ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: കൊവിഡിനിടയിലും വ്യാജനെത്തി. ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ്​ വ്യാജമാണെന്ന പരാതിയില്‍ ആരോഗ്യവകുപ്പ്​ നടത്തിയ പ്രാഥമികാന്വേഷണ ത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക്​ ആ​ശുപത്രിയിലെ ഗൈനക്കോളജിസ്​റ്റിനെ സസ്​പെന്‍ഡ്​ ചെയ്​തു.

ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സീമയെ ആണ്​ സംസ്ഥാന ആരോഗ്യ ഡയറക്​ടറേറ്റി​ൻ്റെ നിര്‍ദേശത്തെ തുടർന്ന് സസ്​പെന്‍ഡ്​ ചെയ്​തത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ ലഭിച്ച പരാതി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും ഡയറക്​ടറേറ്റിനും കൈമാറുകയായിരുന്നു.

ഡയറക്​ടറേറ്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇവര്‍ 2010ല്‍ ബിരുദാനന്തര ബിരുദം നേടി എന്ന്​ അവകാശപ്പെടുന്ന മഹാരാഷ്​ട്രയിലെ കോളജില്‍ പഠിച്ചിട്ടില്ല എന്ന്​ വ്യക്തമായതിനെ തുടര്‍ന്ന്​ അന്വേഷണ വിധേയമായി സസ്​പെന്‍ഡ്​ ചെയ്യുകയായിരുന്നു എന്ന്​ ആരോഗ്യവകുപ്പ്​ വൃത്തങ്ങള്‍ അറിയിച്ചു.