പോഷകാഹാര കിറ്റുമായി വണ്ടാൻപതൽ ക്ലബ്‌; ലോക്ക് ഡൗൺ ദുരിതം അനുഭവിക്കുന്നവർക്ക് കരുതലിന്റെ കൈത്താങ്

പോഷകാഹാര കിറ്റുമായി വണ്ടാൻപതൽ ക്ലബ്‌; ലോക്ക് ഡൗൺ ദുരിതം അനുഭവിക്കുന്നവർക്ക് കരുതലിന്റെ കൈത്താങ്

സ്വന്തം ലേഖകൻ 

മുണ്ടക്കയം: ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ ദുരിതം അനുഭവിക്കുന്ന വണ്ടാൻപതൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി വണ്ടാൻപതൽ ക്ലബ്‌.

പാൽ, മുട്ട, ഏത്തപ്പഴം തുടങ്ങി നിരവധി ആഹാരസാമഗ്രികൾ അടങ്ങിയതാണ് ഓരോ കിറ്റും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ശ്രദ്ധയമായ  ഇടപെടലുകൾ വണ്ടാൻപതൽ ക്ലബ്‌ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലബ് ഭാരവാഹികൾ തന്നെ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സുധാകരൻ പുതുപ്പറമ്പിൽ, ജോൺസൺ അരിമറ്റംവയലിൽ, സാലിഹ് അമ്പഴത്തിനാൽ, സാജു പരുത്തി പാറ, തങ്കച്ചൻ ചെരിവുപറമ്പിൽ, അർജുൻ പരുത്തി പാറ, ജോമോൻ പാറയിൽ, സിജോ വെട്ടി കാട്ടിൽ, സിനു ചൂളക്കപറമ്പിൽ, ജിനേഷ് ഇലഞ്ഞി മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.