കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.29 ശതമാനം; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാപരിധിയിലും ഏറ്റുമാനൂരും; 709 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 707 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 5751 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.29 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 323 സ്ത്രീകളും 93 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   709 പേര്‍ രോഗമുക്തരായി. 7373 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185825 പേര്‍ കോവിഡ് ബാധിതരായി. 174430 പേര്‍ രോഗമുക്തി […]

എടീ കൊച്ചേ ഐ.ലൈവ് യൂ’ രാവിലെ ദൈവ വചനങ്ങള്‍, രാത്രിയില്‍ സ്ത്രീകളോട് അശ്ലീലം; ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍ക്കെതിരെ ജില്ല പോലീസ് മേധാവിക്കും ചര്‍ച്ച് ഓഫ് കേരളാ റീജയനിലും യുവതിയുടെ പരാതി; ദൈവദാസന്‍ പാസ്റ്റര്‍ തോമസ് ജോണ്‍ കുടുങ്ങുമെന്നുറപ്പായി

സ്വന്തം ലേഖകന്‍ കോട്ടയം: രാവിലെ ദൈവവചനങ്ങള്‍ പ്രസംഗിക്കും. രാത്രിയില്‍ ‘എടീ കൊച്ചേ ഐ ലൗവ് യൂ’..എന്ന തരത്തിലുള്ള മെസേജുകള്‍ സ്ത്രീകളുടെ ഫേസ്ബുക്ക് മെസേഞ്ചറിലേക്ക് അയച്ച് കൊടുത്തു നിര്‍വൃതിയടയും. പാസ്റ്റര്‍ തോമസ് ജോണിനെതിരെ കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ യുവതി ഓവര്‍സീയര്‍ ആന്റ് കൗണ്‍സില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണിലും, കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. വൃത്തിക്കെട്ടതും അശ്ലീലം നിറഞ്ഞതുമായ മെസേജുകളാണ് പാസ്റ്റര്‍ തോമസ് ജോണ്‍ യുവതിയ്ക്ക് അയച്ചുകൊടുത്തത്. ഇടയ്ക്ക് ഫേസ്ബുക്ക് മെസേഞ്ചറില്‍ വീഡിയോ കോളില്‍ വരാനും വിരുതനായ പാസ്റ്റര്‍ തോമസ് ജോണ്‍ […]

കോട്ടയം ജില്ലയില്‍ 846 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനം; കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാടും രോഗവ്യാപനം കൂടുന്നു; 1358 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 846 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 395 പുരുഷന്‍മാരും 353 സ്ത്രീകളും 98 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1358 പേര്‍ രോഗമുക്തരായി. 7369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 182112 പേര്‍ കോവിഡ് ബാധിതരായി. 173700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 38551 […]

നാട്ടിൻ പുറങ്ങളിലെ മഴയുടെ സൗന്ദര്യവും വെള്ളച്ചാട്ടവും കാണാൻ ആളില്ലാതായി; പ്രകൃതി കനിഞ്ഞു നല്കിയ ഭംഗി ആസ്വദിക്കാൻ ഇത്തവണയും ആർക്കും ഭാഗ്യമില്ല

ജുമാന അഷറഫ് മുണ്ടക്കയം: കോവിഡ്‌ മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം നാട്ടിന്‍ പുറങ്ങളിലെ മഴക്കാല കാഴ്‌ചകളും വെള്ളച്ചാട്ടങ്ങളും കാണാനും ഇക്കുറിയും ആരുമില്ല. മഴക്കാലത്ത്‌ മാത്രം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും അത്‌ വഴി ഉണ്ടാകുന്ന തോടുകളിലെ ഒഴുക്കും, മീൻപിടുത്തവും കാണാന്‍ നിരവധി പേരാണ്‌ മഴയില്‍ കുതിര്‍ന്ന്‌ ഗ്രാമപ്രദേശങ്ങളില്‍ എത്തിയിരുന്നത്‌. ഇത്തവണയും വെള്ളച്ചാട്ടം രൂപപ്പെട്ടെങ്കിലും അതൊന്നും കാണാന്‍ ആരും എത്തിയില്ല. പാറക്കെട്ടുകളില്‍ നിന്നും ഉണ്ടാകുന്ന ഉറവയും മഴ വെള്ളവും കൂടി ചേരുമ്പോള്‍ ചെറുതോടുകളായി രൂപപ്പെട്ട്‌ വലിയ തോടുകളിലേക്ക്‌ ഒഴുകി എത്തുകയാണ്‌. പലയിടത്തും കൃഷിയിടങ്ങളിലൂടെ ആകും ഇതിന്റെ ഒഴുക്ക്‌. ഈ കുത്തൊഴുക്ക്‌ […]

കോട്ടയം ജില്ലയില്‍ 891 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21 ശതമാനം; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 37896 പേര്‍; തൃക്കൊടിത്താനത്ത് രോഗവ്യാപനം ഉയരുന്നു

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 891 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6268 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.21 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 375 പുരുഷന്‍മാരും 417 സ്ത്രീകളും 99 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1310 പേര്‍ രോഗമുക്തരായി. 7878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 181263 പേര്‍ കോവിഡ് ബാധിതരായി. 172358 പേര്‍ […]

കോട്ടയം ജില്ലയില്‍ 577 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ടെസ്റ്റ്‌ പോസിറ്റിവി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ; കോട്ടയം നഗരസഭാ പരിധിയിൽ രോഗികളുടെ എണ്ണം ഇന്നും നൂറിന് മുകളിൽ

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലയില്‍ 577 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 3769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.30 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 244 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1635 പേര്‍ രോഗമുക്തരായി. 8294 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 180369 പേര്‍ കോവിഡ് ബാധിതരായി. 171050 പേര്‍ […]

കോട്ടയത്ത്  നാളെ 21 കേന്ദ്രങ്ങളില്‍ കോവിഷീൽഡ് വാക്സിന്‍ നൽകും; വാക്സിൻ നൽകുക 45 വയസിനു മുകളിലുള്ളവര്‍ക്ക്; രാവിലെ പത്ത് മണി മുതൽ വാക്സിൻ വിതരണം ആരംഭിക്കും; ഇന്ന് വൈകുന്നേരം ഏഴ് മുതൽ ബുക്ക്‌ ചെയ്യാം

സ്വന്തം ലേഖകൻ  കോട്ടയം :കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയില്‍ നാളെ 21 കേന്ദ്രങ്ങളില്‍ നല്‍കും. 90 ശതമാനവും ഒന്നാം ഡോസുകാര്‍ക്കാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം.   www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് ഒന്നാം ഡോസ് നല്കുക. വിതരണ കേന്ദ്രങ്ങളുടെ പട്ടിക ——– 1.അയര്‍ക്കുന്നം പ്രാഥിമാകാരോഗ്യ കേന്ദ്രം   2.പനച്ചിക്കാട് കമ്യൂണിറ്റി ഹാള്‍   3.ചീരഞ്ചിറ യു.പി. […]

നിരാലംബയായ വൃദ്ധയെ കബളിപ്പിച്ച് ബിജെപി നേതാവ്; 47 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തു; ആധാരത്തില്‍ മൂന്ന്‌ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയതായി കെട്ടിച്ചമച്ചു; ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും കരഞ്ഞ് പറഞ്ഞ് സരസ്വതിയമ്മ; അറിയണം ഈ വഞ്ചനയുടെ കഥ, കാണാതെ പോകരുത് ഈ കണ്ണുനീര്‍

സ്വന്തം ലേഖകന്‍ കോട്ടയം : പൊൻകുന്നം ചെറുവള്ളിയിൽ കൈലാത്തുകവലയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. ചെറുവള്ളി പാറയ്ക്കേമുറിയില്‍ സരസ്വതിയമ്മ(77)ഇതു സംബന്ധിച്ച് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പൊന്‍കുന്നം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും സേവാഭാരതി താലൂക്ക് സെക്രട്ടറിയുമായ കെ.ബി മനോജിനെതിരെയാണ് പരാതി. മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറക്കടവ് പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു ഇയാള്‍. എട്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഏക മകന്റെ മരണത്തെ തുടര്‍ന്ന് സരസ്വതിയമ്മയും ഭര്‍ത്താവ് അനന്ദപത്മനാഭനും വാഴൂരിലുള്ള ഒരു ആശ്രമത്തിലേക്ക് […]

കോട്ടയം ജില്ലയില്‍ ഇന്ന് 834 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.52 ശതമാനമാനമായി കുറഞ്ഞു; 1278 പേര്‍ രോഗമുക്തരായി; പനച്ചിക്കാട് രോഗവ്യാപനം അതിരൂക്ഷം

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലയില്‍ 834 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 832 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5371 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.52 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 361 പുരുഷന്‍മാരും 357 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1278 പേര്‍ രോഗമുക്തരായി. 9349 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 179789 പേര്‍ കോവിഡ് ബാധിതരായി. 169450 പേര്‍ രോഗമുക്തി […]

കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂകമ്പം ; പാമ്പാടി, പൂതക്കുഴി, പങ്ങട, കോത്തല, ളാക്കാട്ടൂർ, നാട്ടകം എന്നിവിടങ്ങൾ കുലുങ്ങി; കോവിഡിനും, മഴക്കെടുതിക്കും പിന്നാലെ ഉണ്ടായ ഭൂകമ്പം ജനങ്ങളെ പരിഭ്രാന്തിയിലാക്കി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡിനും പെരുമഴയ്ക്കും പിന്നാലെ ഉണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രണ്ടിടത്തും, കോട്ടയത്ത് പാമ്പാടിയുടെ സമീപ പ്രദേശത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 6.45ഓടെയാണ് ഇടുക്കി, ആലടി എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. കെഎസ്‌ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കോട്ടയമാണ്. കോട്ടയത്തും കുലുക്കമുണ്ടായി. കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകിട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയില്‍നിന്നു ചെറിയ മുഴക്കം കേട്ടു. തുടര്‍ന്നു 2-3 സെക്കന്‍ഡ് കുലുക്കവും ഉണ്ടായി. പാമ്പാടി, പങ്ങട, കോത്തല, […]