ഈരാറ്റുപേട്ട ചെമ്മലമറ്റം പള്ളിയുടെ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ഈരാറ്റുപേട്ട ചെമ്മലമറ്റം പള്ളിയുടെ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

സ്വന്തം ലേഖകന്‍

കോട്ടയം: ഈരാറ്റുപേട്ടയ്ക്കു സമീപം ചെമ്മലമറ്റത്ത്  നിര്‍മ്മാണത്തിലിരിക്കുന്ന  പള്ളിയുടെ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണു. നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്.

വാര്‍പ്പിനിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ആറ് പേരെ പൊലീസും,ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും സാരമായ പരിക്കുണ്ട്.

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗികമായി പൂര്‍ത്തിയായ വാര്‍ക്കയാണ് തകര്‍ന്ന് വീണത്.

തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഓരോ തൊഴിലാളികളെയും പുറത്തെടുത്തത്. തിടനാട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി