2018ല്‍ മൈസൂരില്‍ നിന്ന് യാത്ര അരംഭിച്ചു; തങ്ങിയത് എത്തിപ്പെടുന്ന സ്ഥലത്തെ ക്ഷേത്രങ്ങള്‍, മഠങ്ങള്‍, ഗുരുസ്ഥാനങ്ങള് എന്നിവിടങ്ങളിൽ; അച്ഛന്റെ പഴയ ചേതക് സ്കൂട്ടറില്‍ സഞ്ചരിച്ചത് പതിനായിരം കിലോമീറ്റര്‍; തീര്‍ഥാടനവുമായി മകനും അമ്മയും….
സ്വന്തം ലേഖിക
വൈക്കം: 25 വര്‍ഷങ്ങള്‍ക്കു മുൻപ് അച്ഛന് സമ്മാനമായി നല്കിയ ചേതക് സ്കൂട്ടറില്‍ പതിനായിരം കിലോമീറ്ററുകളോളം താണ്ടി മകനും അമ്മയും.
ദക്ഷിണാമൂര്‍ത്തി കൃഷ്ണകുമാര്‍ (44) ആണ് അമ്മ ചൂഢാരത്നമ്മയുമായി തീര്‍ഥാടന യാത്രക്കിറങ്ങിയത്. മാതൃസേവ സങ്കല്പ യാത്രയെന്ന പേരിലാണിവര്‍ യാത്ര നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ല്‍ മൈസൂരില്‍ നിന്നാണ് അമ്മയുമായി ദക്ഷിണാമൂര്‍ത്തി കൃഷ്ണകുമാര്‍ യാത്ര തുടങ്ങിയത്. എത്തിപ്പെടുന്ന സ്ഥലത്തെ ക്ഷേത്രങ്ങള്‍, മഠങ്ങള്‍, ഗുരുസ്ഥാനങ്ങള് എന്നിവിടങ്ങളിലാണ് ഇവര്‍ തങ്ങുന്നത്.
കോവിഡ് കാലത്തു ഭൂട്ടാന് അതിര്‍ത്തിയിലായിരുന്നു ഇവര്‍ താമസിച്ചത്. ദിവസവും 75 കിലോമീറ്ററോളം ഇവര്‍ സഞ്ചരിക്കും.
വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തിയ അമ്മയെയും മകനെയും ദേവസ്വം അധികൃതരും ഉപദേശക സമിതിയും ചേര്‍ന്നു സ്വീകരിച്ചു.