ആളൊരുങ്ങി, അരങ്ങൊരുങ്ങി..! പുതുവൽസരത്തേ വരവേൽക്കാൻ കോട്ടയവും ഒരുങ്ങി; തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത്; ഡിസംബര്‍31ന് വൈകിട്ട് 6 മുതല്‍ രാത്രി 12 മണിവരെ ആഘോഷങ്ങളുടെ പെരുമഴ; ഏഷ്യാനെറ്റ് കോമഡിഷോ ടീം, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, നാടൻപാട്ട്, വെടിക്കെട്ട്; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; പ്രവേശനം സൗജന്യം !!

സ്വന്തം ലേഖകന്‍

കോട്ടയം: തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2022 ഡിസംബര്‍ 31ന് തിരുനക്കര മൈതാനത്ത് നടക്കും.

വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ അരങ്ങൊരുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്രയുടെ ഗാനമേള, സിനിമാ താരം രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഏഷ്യാനെറ്റ് ഫെയിം കൂത്താട്ടുകുളം പോള്‍സണും ടീമും അവതരിപ്പിക്കുന്ന കോമഡി ഷോ, ഫ്‌ളവേഴ്‌സ് ടിവി ഫെയിം ജിജോ ആലപ്പുഴയുടെ സിനിമാറ്റിക് ഡാന്‍സ്, ഏഷ്യാനെറ്റ് കോമഡി ഷോ, കോട്ടയം കോമഡിഷോ ടീമുകൾ അവതരിപ്പിക്കുന്ന ഫിഗര്‍ ഷോ, സ്‌കിറ്റുകള്‍ തുടങ്ങിയ കലാപരിപാടികളാണ് വേദിയില്‍ അവതരിപ്പിക്കുക.

കോവിഡിന് ശേഷമെത്തുന്ന പുതുവത്സരം തേര്‍ഡ് ഐ ന്യൂസ് -അച്ചായന്‍സ് ഗോള്‍ഡ് പുതുവത്സരാഘോഷങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഞങ്ങളുടെ പ്രിയ വായനക്കാരേയും കോട്ടയത്തെ ഓരോരുത്തരേയും ക്ഷണിക്കുകയാണ്. തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു !!

ഇക്കഴിഞ്ഞ ഓണത്തിന് തേര്‍ഡ് ഐ ന്യൂസ് വിപുലമായ രീതിയില്‍ ഓണഘോഷപരിപാടികളും സംഘടിപ്പിച്ചിരുന്നു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ഓണവിരുന്ന് വന്‍വിജയമാക്കിയ കോട്ടയം നിവാസികള്‍ പുതുവര്‍ഷത്തിലും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന പൂര്‍ണ്ണബോധ്യമുണ്ട്.

കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!