പണമില്ല: ബ്രിട്ടനില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ ആശയക്കുഴപ്പം; നോര്‍ക്കയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഒരുക്കാൻ ശ്രമം

സ്വന്തം ലേഖിക കൊച്ചി: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട മുപ്പത് ലക്ഷത്തോളം രൂപ കണ്ടെത്താന്‍ അഞ്ജുവിന്റെ കുടുംബം സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ സജ്‌ജീകരിക്കാന്‍ ശ്രമിക്കുമെന്ന് വൈക്കം എം എല്‍ എ സി.കെ. ആശ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു. […]

വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; വൈക്കം സ്വദേശിയായ 72കാരൻ പോലീസ് പിടിയിൽ

കോട്ടയം : വൈക്കത്ത് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം വാഴമല ഭാഗത്ത് ദേവസ്വം തറ വീട്ടിൽ രാജപ്പനെയാണ് ( 72) വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻപോറ്റി, എസ്.ഐ. അജ്മൽ ഹുസൈൻ, ഷാജി കുമാർ സി.എസ്, സിജി ബി, സുധീർ,സി.പി.ഓ മാരായ ജാക്സൺ, സാബു എന്നിവർ […]

ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു ;കൊല്ലപ്പെട്ടത് കോട്ടയം വൈക്കം സ്വദേശികൾ ; കണ്ണൂർ സ്വദേശിയായ ഭർത്താവ് പോലീസ് പിടിയിൽ ; ഇവർ യുകെയിലെത്തിയത് ഒരു വർഷം മുൻപ്

ലണ്ടൻ: കോട്ടയം വൈക്കം സ്വദേശിയായ യുവതിയെയും കുട്ടികളെയും ബ്രിട്ടനിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ സാജുവിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കോട്ടയം വൈക്കം സ്വദേശി അഞ്ജു, മക്കളായ ജീവ, ജാൻവി എന്നിവരെയാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ സമയം രാത്രി 11.15ഓടെയാണ് കൊലപാതകം നടന്നത്. യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ […]

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി; റിപ്പോർട്ട് ചെയ്തത് എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനം; എണ്ണായിരത്തോളം പക്ഷികൾക്ക് മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഡിസംബർ 13 ചൊവ്വാഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ […]

വൈക്കത്ത് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അധ്യാപിക ജീവനൊടുക്കിതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭർത്താവും മരണത്തിന് കീഴടങ്ങി; ഒരു മാസത്തിനിടെ രണ്ട് ജീവനുകൾ പൊലിയുമ്പോൾ വേർപ്പാട് താങ്ങാനാവാതെ കുടുംബം…..!

സ്വന്തം ലേഖിക വൈക്കം: ജോലി സംബന്ധമായ സമ്മര്‍ദത്തെ രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ ഹെഡ്മിസ്ട്രസിന്‍റെ ഭര്‍ത്താവ് മരിച്ചു. വൈക്കം പോളശേരി ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസും കൊച്ചുകവല മാളിയേക്കല്‍ ആര്‍. രമേഷ്കുമാറിന്‍റ ഭാര്യ ശ്രീജയെ (48)യാണ് രണ്ടാഴ്ച മുൻപ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറു വേദനെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപികയുടെ ഭര്‍ത്താവ് ആര്‍.രമേഷ് (53) മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. എല്‍പി സ്കൂള്‍ ഹെഡ് മിസ്ട്രസായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടര്‍ന്ന് മറ്റൊരു സ്കൂളില്‍ ചുമതലയേറ്റ് ഏതാനും മാസങ്ങള്‍ […]

തലയോലപ്പറമ്പ് സ്വദേശിയെ കബളിപ്പിച്ച് വാഹനവും പണവും തട്ടി; കടുത്തുരുത്തി സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ആളുകളെ കബളിപ്പിച്ച് വാഹനവും പണവും തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാർ പൂഴിക്കോൽ ഭാഗത്ത് ക്രിസ്റ്റഫർ ഭവൻ വീട്ടിൽ ഷാജി സി.ജെ (61) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തലയോലപ്പറമ്പ് സ്വദേശിയിൽ നിന്നും ആശുപത്രിയിൽ പോകുന്നതിനായി കാർ വേണമെന്ന് ആവശ്യപ്പെട്ട് മേടിച്ചു കൊണ്ടുപോയി തിരികെ നൽകാതെ ഒരു വർഷക്കാലമായി കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇതുകൂടാതെ മുൻപ് മാന്നാറിലുള്ള വീട്ടമ്മയുടെ വസ്തു വിറ്റുകിട്ടിയ തുകയായ 20 ലക്ഷം രൂപ മറ്റൊരു വസ്തു വാങ്ങി തരാം എന്ന് […]

മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം

സ്വന്തം ലേഖകന്‍ പത്തനംതിട്ട: മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം. പ്രായപൂര്‍ത്തി ആയവര്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസുമായി ബന്ധപെടുക. എന്‍സിസി/എന്‍എസ്എസ്/എസ്പിസി/ എക്‌സ് സര്‍വീസ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍- 04828 222222

സ്കൂള്‍ മുറ്റത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള പ്ലാവ് മുറിച്ച് വീടുനിര്‍മ്മിച്ചു; പൊതുസ്ഥലത്തെ മരം മുറിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല; വൈക്കം മറവന്‍തുരുത്തിൽ സി.പി.എം നേതാവിന്‍റെ നടപടി വിവാദത്തില്‍; ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി പാര്‍ട്ടി

സ്വന്തം ലേഖിക വൈക്കം: സ്കൂള്‍ മുറ്റത്തെ പ്ലാവുകൊണ്ട് വീടുനിര്‍മ്മിച്ച സി.പി.എം നേതാവിന്റെ നടപടി വിവാദത്തില്‍. മറവന്‍തുരുത്ത് ഗവ.യു.പി.സ്കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവുകൊണ്ട് വീടുപണിത സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് പാര്‍ട്ടി തരംതാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് അന്വേഷണവും നടപടിയും. പാര്‍ട്ടി രണ്ടംഗ കമ്മീഷനെവെച്ചാണ് സംഭവം അന്വേഷിച്ചത്. വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യു.പി.സ്കൂള്‍ വളപ്പിലെ, വര്‍ഷങ്ങള്‍ പഴക്കമുള്ള പ്ലാവാണ് മുറിച്ചത്. പൊതുസ്ഥലത്തെ മരംമുറിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ല. തടിവെട്ടാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വനംവകുപ്പ് നിര്‍ദേശപ്രകാരം […]

സ്കൂൾ ഹെഡ്മിസ്ട്രസ് തൂങ്ങി മരിച്ച നിലയിൽ.വൈക്കം പോളശ്ശേരി ഗവൺമെന്റ് എൽ പി എസ്സിലെ പ്രധാനാധ്യാപിക ശ്രീജയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.വൈക്കം പോളശ്ശേരി ഗവൺമെന്റ് എൽ പി എസ് സ്കൂൾ ഹെഡ് മിസ്ട്രെസ്സും കൊച്ചുകവല മാളിയേക്കൽ രമേശ് കുമാറിന്റെ ഭാര്യയുമായ ശ്രീജയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.48 വയസ്സായിരുന്നു.വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ശ്രീജയെ കണ്ടെത്തിയ ബന്ധുക്കൾ ഉടൻ തന്നെ വൈക്കം താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീജയുടെ ഭർത്താവ് രമേശ് കുമാർ വൈക്കം കോടതിയിലെ ജീവനക്കാരനാണ്.ഒരു മകനുണ്ട്.വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത് .ശനിയാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തലയോലപ്പറമ്പിൽ വേനല്‍മഴയിൽ പൂര്‍ണമായി നശിച്ച് നെൽകൃഷി; വന്‍സാമ്പത്തിക ബാധ്യതയിലായ അര്‍ബുദരോഗികളുടെ നെല്‍പാടത്ത് കൃഷിയിറക്കാന്‍ ഡോ. ഗംഗാധരനും കാന്‍സര്‍ സൊസൈറ്റിയും…..

സ്വന്തം ലേഖിക തലയോലപ്പറമ്പ്: കൃഷി പൂര്‍ണമായി നശിച്ച്‌ വന്‍സാമ്പത്തിക ബാധ്യതയിലായ അര്‍ബുദ രോഗികള്‍ക്ക് താങ്ങാകാന്‍ ഡോ. ഗംഗാധരനും കാന്‍സര്‍ സൊസൈറ്റിയും കൃഷിയിറക്കാനെത്തുന്നു. തലയോലപ്പറമ്പ് മാത്താനം – കൊച്ചംഗ്രാക്കല്‍ പാടശേഖരത്തെ നാല്‍പത് ഏക്കര്‍ നെല്‍കൃഷിയാണ് വിളവെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ മഴയില്‍ മുങ്ങി പൂര്‍ണമായും നശിച്ചത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കും പാടശേഖര സമിതിക്കും ഇതോടെ ഉണ്ടായത്. ഇതില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെയായി അര്‍ബുദരോഗവുമായി ബന്ധപ്പെട്ടു ചികിത്സയിലിരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരായ രണ്ടു കര്‍ഷകരുടെ ആറ് ഏക്കര്‍ നെല്‍കൃഷിയും നശിച്ചിരുന്നു. പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍റെ ചികിത്സയില്‍ […]