വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് നേരെ കയ്യേറ്റം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പനമഠം സ്വദേശി

വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് നേരെ കയ്യേറ്റം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പനമഠം സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ പുരുഷോത്തമൻ (ഉദയൻ 50) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ സമയം പുതിയ ചീട്ട് എടുക്കാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് ഡോക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇയാളെ പൂച്ച മാന്തിയതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി തുടർചികിത്സ നടത്തി വരികയായിരുന്നു.

ഇയാൾ ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തിയപ്പോൾ ചീട്ട് തീർന്നതിനാൽ പുതിയ ചീട്ട് എടുക്കാൻ ഡോക്ടർ നിർദ്ദേശിക്കുകയും, തുടർന്ന് ഇതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും ഡോക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സുനിൽകുമാർ സി.പി.ഓ മാരായ ഷിബു, കിഷോർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.