
തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത് പുതിയ മുഖ്യമന്ത്രിയുടെ യാത്രയെന്ന അഭ്യർത്ഥനയുമായി തുറന്ന കത്ത്.
ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി പോകുന്ന വഴികളില്‍ ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കുന്ന പതിവ് അവസാനിപ്പിക്കണം.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ടാകരുത് മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുമ്പിലും പിമ്പിലുമായി ഒരു പൈലറ്റും ഒരു എസ്കോർട്ടും വേണം. അല്ലാതെ അകമ്പടിക്ക് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വേണ്ടെന്നു വയ്ക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ മുഖ്യമന്ത്രി ആരായാലും അനാരോഗ്യമുള്ള അവസ്ഥയിലാണെന്ന് കരുതുന്നില്ല. അതിനാല്‍ എപ്പോഴും ആംബുലൻസിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
ഈ ജാമർ ഒക്കെ കേരളത്തിനുള്ളില്‍ വേണോ എന്നത് പുനരാലോചിക്കണമെന്നും പ്രശാന്ത് വാസുദേവ് ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിന് നാലു ചുറ്റും ഉള്ള കാവല്‍ ഒഴിവാക്കണമെന്നും ഇവിടെ ആരും താങ്കളെ ആക്രമിക്കാൻ പോകുന്നില്ലെന്നും പ്രശാന്ത് വാസുദേവ് കുറിച്ചു.







