വൈക്കം മറവന്‍തുരുത്തില്‍ 12 പേരെ കടിച്ച തെരുവുനായ ചത്തു; നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവല്ല വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി; കടിയേറ്റവര്‍ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു

വൈക്കം മറവന്‍തുരുത്തില്‍ 12 പേരെ കടിച്ച തെരുവുനായ ചത്തു; നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവല്ല വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി; കടിയേറ്റവര്‍ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു

സ്വന്തം ലേഖിക

വൈക്കം: മറവൻതുരുത്ത് അപ്പക്കോട് കോളനി പരിസരത്ത് 12 പേരെ കടിച്ച തെരുവ് നായ ചത്തു.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടി കൂട്ടിലടച്ച്‌ നിരീക്ഷിച്ച്‌ വരികയായിരുന്നു.
ഇന്നലെ രാവിലെയാണ് കൂടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവല്ലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. നായയുടെ കടിയേറ്റവര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

തെരുവുനായകള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടികളും പഞ്ചായത്ത് ഊര്‍ജിതമാക്കി. പാലാംകടവ് മുതല്‍ ടോള്‍ ജംഗ്ഷൻവരെയുള്ള പ്രദേശത്തെ 23 തെരുവ് നായകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്.

മറ്റുനായകള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടാകുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ മറ്റു നായകളുടെ നിരീക്ഷണം ശക്തമാക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തെരുവുനായകളെ പിടികൂടി വാക്‌സിനേഷൻ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ പറഞ്ഞു.