Spread the love

കോട്ടയം: വേനൽമഴക്ക് പിന്നാലെ പമ്പയാറ്റില്‍ വ്യാപകമായി മീനുകള്‍ ചത്തുപൊങ്ങുന്നു. കോട്ടയം ജില്ലയിലെ ഏയ്ഞ്ചല്‍വാലി, മൂലക്കയം, വട്ടപാറ പ്രദേശങ്ങളിലാണ് മീനുകള്‍ ചത്തു പൊങ്ങിയത് കണ്ടത്.

video
play-sharp-fill

മഴയ്ക്ക് പിന്നാലെയാണ് മീനുകള്‍ ചത്തു പൊങ്ങി തുടങ്ങിയത്. മഴപെയ്ത ശേഷം ആറ്റില്‍ വെള്ളം ഒഴുക്ക് ആയതോടെ ചത്ത മീനുകള്‍ ഒഴുകി വന്നു.

അട്ടത്തോട് മേഖലയിലും ആറ്റില്‍ മീനുകള്‍ ചത്തു പൊങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജലത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ ശക്തമായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് പമ്പയാറിനെ വെള്ളത്തിനായി ആശ്രയിക്കുന്നത്. പമ്പ മുതല്‍ താഴേയ്ക്ക് നിരവധിയായ കുടിവെള്ള പദ്ധതികള്‍ക്കുമുള്ള ജലം ശേഖരിക്കുന്നു. രണ്ട് ദിവസമായി മീനുകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്.

പമ്പയില്‍ തീര്‍ത്ഥാടനകാലത്ത് ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും മലിന ജലം പമ്പയാറ്റില്‍ കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.