Spread the love

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് എതിർപ്പെന്ന് റിപ്പോർട്ട്.

video
play-sharp-fill

പകരം പുതിയ മുഖങ്ങൾ പ്രതിപക്ഷത്തെ നയിക്കണമെന്നാണ് സിപിഐ നിലപാട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു പിണറായി വിജയന്‍ വേണ്ടെന്ന അഭിപ്രായമാണ് യോഗങ്ങളിലുണ്ടായത്.

നേതൃസ്ഥാനത്തേക്കു പുതിയ ആളെ നിയോഗിക്കണം. പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നും വിമര്‍ശനമുയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ അഭിപ്രായം സിപിഐ എം.പി. പി.സന്തോഷ് കുമാറും പങ്കുവച്ചു. ലജ്ജാകരവും നിരാശാജനകവുമായിരുന്നു തിര‍ഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. ‘കാരണമെന്തായാലും തിരഞ്ഞെടുപ്പ് ഫലം ഫലം തന്നെയാണ്. ഞങ്ങൾ പരാജയപ്പെട്ടു.

അതിന് പല കാരണങ്ങളുണ്ടാകാം. സർക്കാരിന്റെ പ്രകടനം മികച്ചതായിരുന്നെങ്കിലും ദൗർഭാഗ്യവശാൽ ജനവിധി മറിച്ചായി. ചില പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും ഞങ്ങൾക്കായില്ല. പ്രസ്ഥാനത്തെ നയിക്കാൻ പുതിയ മുഖങ്ങൾ ആവശ്യമാണ്.

പുതിയ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും വരേണ്ടതിന്റെ ആവശ്യമുണ്ട്. സിപിഎമ്മിനായിരിക്കും പ്രതിപക്ഷ നേതൃസ്ഥാനം.

ഉപനേതൃസ്ഥാനം സിപിഐയ്ക്കാകും. ഭാവിയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.’ – സന്തോഷ് കുമാർ ഐഎഎൻഎസിനോടു പറഞ്ഞു.