Spread the love

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സിന് 236 റണ്‍സ് വിജയലക്ഷ്യം.

video
play-sharp-fill

ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയരെ ഹെന്‍ട്രിച്ച് ക്ലാസന്‍ (43 പന്തില്‍ 63), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

അഭിഷേക് ശര്‍മ (13 പന്തില്‍ 35), ട്രാവിസ് ഹെഡ് (19 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. നാല് വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. പഞ്ചാബ് ഫീല്‍ഡര്‍ ക്യാച്ചുകള്‍ വിട്ട് കൂടുതല്‍ അവസരം നല്‍കിയതും ഹൈദരാബാദിന് ഗൂണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേക് – ഹെഡ് സഖ്യം ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിേചര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ അഭിഷേകിനെ പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് ഹെഡ് – കിഷന്‍ സഖ്യം 30 റണ്‍സും ചേര്‍ത്തു. ഏഴാം ഓവറില്‍ ഹെഡും മടങ്ങി. യൂസ്‌വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. പിന്നീട് ക്ലാസന്‍ – കിഷന്‍ സഖ്യം ഹൈദരാബാദിനെ മുന്നോട്ട് നയിച്ചോ. ഇരുവരും നല്‍കിയ ക്യാച്ച് അവസരങ്ങള്‍ പഞ്ചാബ് താരങ്ങള്‍ തുടക്കത്തില്‍ തന്നെ വിട്ടുകളഞ്ഞിരുന്നു.

കിട്ടിയ അവസരം മുതലാക്കിയ ഇരുവരും പഞ്ചാബ് ബൗളര്‍മാരെ ഗ്രൗണ്ടിന് നാല് ഭാഗത്തേക്കും പായിച്ചു.

15-ാം ഓവറില്‍ കിഷന്‍ മടങ്ങി. അര്‍ഷ്ദീപിനായിരുന്നു കിഷന്റെ വിക്കറ്റ്. 32 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. കിഷന് ശേഷം നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം (13 പന്തില്‍ പുറത്താവാതെ 29) മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 69 റണ്‍സാണ് ചേര്‍ത്തത്. അവസാന പന്തില്‍ പുറത്തായ ക്ലാസന്‍ നാല് സിക്‌സും മൂന്ന് ഫോറും പായിച്ചു.