സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ മിന്നുചാര്‍ത്തി

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്:കല്യാണത്തലേന്ന് വരനെ കാണാതായതിനെ തുടർന്ന് വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ വിവാഹം ചെയ്തു. തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ് പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹം ചെയ്തത്. ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

കോട്ടയം തലയോലപ്പറമ്പിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ, മുൻവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: വീടിന്റെ മുൻവശം വച്ചിരുന്ന വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന കോമങ്കേരി ച്ചിറ ഭാഗത്ത് ആറ്റിത്തറയിൽ വീട്ടിൽ തങ്കപ്പൻ മകൻ സത്യൻ (44) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വെളുപ്പിനെ ഏകദേശം മൂന്ന് മണിയോടെ വരിക്കാംകുന്ന് ഒലിപ്പിൽ ഭാഗത്ത് താമസിക്കുന്ന ശെൽവരാജിന്റെ വീടിന്റെ മുൻവശം വച്ചിരുന്ന രണ്ടു സ്കൂട്ടറുകൾ പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് ശെൽവരാജിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രേഖകളും […]

മദ്യലഹരിയില്‍ ഭാര്യയും മക്കളുമായി കലഹം; വൈക്കത്ത് സ്വന്തം വീടിന് തീയിട്ടു ഗൃഹനാഥന്‍: വീട് കത്തിനശിച്ചു; വീട്ടമ്മയും മൂന്ന് മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് മദ്യലഹരിയില്‍ ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥന്‍ രാത്രി വീടിനു തീയിട്ടു. വീട്ടമ്മയും മൂന്നു മക്കളും അയല്‍ വീട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കത്തിയമര്‍ന്ന വീട്ടിലെ ഒരു മുറിയില്‍ പുകയും ചൂടുമേറ്റ് അവശനിലയില്‍ കണ്ടെത്തിയ ഗൃഹനാഥനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം മറവന്‍തുരുത്ത് പഞ്ഞിപ്പാലത്ത് നാരായണ ഭവനില്‍ രാജീവാണ് മദ്യ ലഹരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സ്വന്തം വീട് കത്തിച്ചത്. മദ്യപിച്ചെത്തി ചൊവ്വാഴ്ച രാവിലെ മുതല്‍ രാജീവ് ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണി […]

സ്വര്‍ണവും പണവും കൈക്കലാക്കി യുവതിയെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; തലയ്ക്കും പുറത്തും പരിക്കേറ്റ വൈക്കം സ്വദേശിനി ചികിത്സയിൽ; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക വൈക്കം: സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം ഭര്‍ത്താവ് യുവതിയെ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ച്‌ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. തലയ്ക്കും പുറത്തും പരിക്കേറ്റ വൈക്കം പോളശേരി പാടത്തു പറമ്പില്‍ പെരുമാശേരിയില്‍ പി.എസ്. രേഖയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ടിവി പുരം കോട്ടച്ചിറ കിടപ്പുറത്തു ചിറയില്‍ കെ.കെ. റോയിക്കെതിരേ കേസെടുത്തു. 12 വര്‍ഷമായി ആദ്യ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് രണ്ടു പെണ്‍മക്കളുമായി താമസിച്ചു വരുന്ന രേഖ ഒന്നരവര്‍ഷം മുൻപാണ് ഭാര്യ മരണപ്പെട്ട ശേഷം രണ്ടു മക്കളുമായി കഴിയുന്ന കെഎസ്‌ഇബിയില്‍ […]

നാട്ടുകാർ ചികിത്സാപിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് ബംബറില്‍ ഒരുകോടി;വൈക്കം സ്വദേശി അഖിലേഷിനാണ് കഷ്ടപ്പാടിനിടയിൽ ഭാഗ്യം കൈവന്നത്

സ്വന്തം ലേഖകൻ കോട്ടയം:ലോട്ടറിയടിച്ച വാർത്തകൾ കേൾക്കുമ്പോൾ പലപ്പോഴും അർഹിച്ചവരെ തന്നെയാണ് ഭാ​ഗ്യം തേടിയെത്തിയതെന്ന് തോന്നാറില്ലേ. വീടിന്റെ ജപ്തിക്ക് തൊട്ടുമുൻപ് ലോട്ടറി അടിച്ചവരും ജീവിതത്തിന്റെ മുന്നിൽ പകച്ചുനിൽക്കുന്ന സമയത്ത് ലോട്ടറിയിലൂടെ വൻതുക സമ്മാനം നേടി ജീവിതം മാറിമറഞ്ഞവരുമായ ഒരുപാട് ആളുകളുണ്ടാവും.അത്തരം ഒരു വാർത്തയാണ് കോട്ടയത്ത് നിന്നും പുറത്ത് വരുന്നത്. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് നാട്ടുകാർ പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറിയുടെ ഒരു കോടി സമ്മാനം. വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് – പുതുവത്സര ബംബർ ലോട്ടറി രണ്ടാം […]

ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സിനും മക്കൾക്കും വിടചൊല്ലി നാട് ; കുരുന്നുകളെയും അഞ്ജുവിനെയും അവസാനമായി കാണാൻ വൈക്കത്തെ വീട്ടിലെത്തിയത് ആയിരങ്ങൾ; സംസ്കാരം ഇന്ന് ഉച്ചയോടെ നടന്നു

സ്വന്തം ലേഖകൻ കോട്ടയം: ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിനി അഞ്ജുവിനും മക്കൾക്കും വിടചൊല്ലി നാട്. ഉച്ചയോടെ സംസ്കാരം നടന്നു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചത്. ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി മൂന്ന് ആംബുലൻസുകളിലായി വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ കൊണ്ടുവന്നു. ഇവിടെ പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയോടെയാണ് സംസ്കാരം നടന്നത് . കൊലപാതകത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് […]

വൈക്കം കല്ലറയിൽ ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക വൈക്കം: വൈക്കം കല്ലറയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്കു പരിക്ക്. ഇന്ന് വൈകിട്ട് ഏഴരയോടെ കല്ലറ കുരിശുപള്ളിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും കല്ലറയിലേയ്ക്കു പോകുകയായിരുന്നു ഓട്ടോറിക്ഷയിൽ നിയന്ത്രണംവിട്ട കുടിവെള്ള ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയം അഗ്നിരക്ഷാസേനാ യൂണിറ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചയാളെയും പരിക്കേറ്റവരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തലയോലപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് പിടികൂടി. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ജോസഫ് മകൻ നിഖിൽ പി.ജെ (24) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ മാസം 9ന് കാറിനുള്ളിൽ കടത്താൻ ശ്രമിച്ച 92 കിലോ കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മൂന്നാം പ്രതിയായിരുന്ന നിഖിൽ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ മറ്റു പ്രതികളായ രഞ്ജിത്ത് രാജു, കെൻസ് സാബു എന്നിവരെയും കൂടാതെ ഇവർക്ക് സാമ്പത്തികമായി […]

ജില്ലയിൽ ജാഗ്രതയോടെ പോലീസ്; അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരാഘോഷം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഭംഗംവരാത്ത വിധത്തില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനായി ജില്ലയിൽ 1700 പോലീസുകാരെയാണ് വിന്യസിച്ചത്.ജില്ല മുഴുവൻ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.ജില്ലയില്‍ അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തില്ല. കൂടാതെ ഇരുന്നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു. ന്യൂ ഇയർ ആഘോഷം സുഗമമായി നടത്തിപ്പിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് എടുത്ത മുൻകരുതുകളിൽ പ്രധാനമായിരുന്നു ഇരുന്നൂറോളം പേരെ മുൻകരുതലമായി അറസ്റ്റ് ചെയ്യുക. മുൻപ് അടിപിടി കേസുകളിലും, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ട വരും,കൂടാതെ കാപ്പാ […]

തലയോലപ്പറമ്പിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ വെള്ളൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര ഭാഗത്ത് പള്ളത്തുകുഴിയിൽ വീട്ടിൽ സുരേഷ് മകൻ അഭിജിത്ത് സുരേഷ് (24) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ എറണാകുളം സ്വദേശി സഞ്ജയ് സത്യൻ എന്നയാളെ ചെറുകര പയ്യപ്പള്ളി ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ബന്ധുകൂടിയായ ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അഭിജിത്ത് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ […]