കെ സി വൈ എം മുണ്ടക്കയം മേഖല സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെയും, പോലീസ് സേനയേയും  ആദരിച്ചു

കെ സി വൈ എം മുണ്ടക്കയം മേഖല സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെയും, പോലീസ് സേനയേയും ആദരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ജനങ്ങൾ കോവിഡ് 19 മഹാമാരിയിൽ പടപൊരുതുന്ന ഈ സാഹചര്യത്തിൽ കെ സി വൈ എം മുണ്ടക്കയം മേഖല സമിതിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രധിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കേരള സംസ്ഥാന ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനയ്ക്കും കെ സി വൈ എം മുണ്ടക്കയം മേഖല സമിതിയുടെ സ്നേഹാദരം നടത്തി.

കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിലും, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫീസിലും വെച്ച് പരുപാടി സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, നഴ്സിംഗ് സൂപ്രണ്ട്, ഹെഡ് നേഴ്സ്, ക്ളീനിങ് സ്റ്റാഫ്, കമ്പോണ്ടർ, പാരാമെഡിക്കൽ ജീവനക്കാർ, പ്യൂൺ, ആംബുലൻസ് ഡ്രൈവർ എന്നീ ആരോഗ്യ പ്രവർത്തകരെയും, കാഞ്ഞിരപ്പള്ളി സബ്ഡിവിഷനിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ പോലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കെ സി വൈ എം മുണ്ടക്കയം മേഖല പ്രസിഡന്റ്‌ നിഥിൻ മാത്യു,കെ സി വൈ എം സംസ്ഥാന സെക്രട്ടറി ഡെനിയ സിസി ജയൻ,

കെ സി വൈ എം വിജയപുരം രൂപതാ പ്രസിഡന്റ്‌ ബിനു ജോസഫ്, യൂത്ത് കൗൺസിൽ അംഗം ഡൈന ഹന്ന ജയൻ, മുണ്ടക്കയം മേഖല ട്രെഷറർ ബിബിൻ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.മുൻ മേഖല പ്രസിഡന്റ്‌ സിജോ പൊടിമറ്റം, ലിജോ കാഞ്ഞിരപ്പാറ, ടോമി കുളമറ്റം തുടങ്ങിയവർ പങ്കെടുത്തു.