പാലാ പൊൻകുന്നത്ത് വാക്കുതർക്കത്തെ തുടർന്ന് ഇരുമ്പ് സൈക്കിൾ പമ്പ് കൊണ്ട് ആക്രമിച്ച് മധ്യവയസ്കനെ കൊലപ്പെടുത്തി; ബന്ധു അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശി
സ്വന്തം ലേഖിക പൊൻകുന്നം: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ചെന്നാക്കുന്ന് ഭാഗത്ത് ഈറ്റത്തോട് വീട്ടിൽ മനോജ് ജോസഫ് (46) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം സ്വദേശിയായ മധ്യവയസ്കൻ ഈ മാസം പതിനെട്ടാം തീയതി പാലാ മാർ സ്ലിവാ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിന് ഏറ്റ ശക്തമായ ക്ഷതം മൂലമാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പതിനഞ്ചാം തീയതി മനോജ് ജോസഫ് ബന്ധുവായ മധ്യവയസ്കനുമായി തന്റെ […]