പാലായിൽ സര്‍ക്കാര്‍ സ്‌കൂള്‍ ഭൂമിയില്‍ അതിക്രമിച്ച്‌ കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

പാലായിൽ സര്‍ക്കാര്‍ സ്‌കൂള്‍ ഭൂമിയില്‍ അതിക്രമിച്ച്‌ കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

പാലാ: സര്‍ക്കാര്‍ സ്‌കൂള്‍ വക ഭൂമിയില്‍ അതിക്രമിച്ച്‌ കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിനശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

ബിജെപി നേതാവും
വലവൂര്‍ മുണ്ടന്താനത്ത് സുമിത് ജോര്‍ജിനെയാണ് ഇന്നലെ രാത്രി പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാലാ കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ മഹാത്മാഗാന്ധി എച്ച്‌.എസ്.എസ്.അധികൃതരാണ് പരാതി നല്‍കിയത്. സ്‌കൂളിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ അവധി ദിവസം അതിക്രമിച്ച്‌ കയറി രണ്ട് ആഞ്ഞിലി മരവും ഒരു വാക മരവും വെട്ടിനശിപ്പിച്ചതായാണ് ആക്ഷേപം.

എം.ജി. എച്ച്‌.എസ്.എസിന് കീഴിലുള്ള പാലാ ബി.ആര്‍.സി പ്രവര്‍ത്തിക്കുന്ന ളാലം യു.പി.എസ് അനക്‌സ് വക കിഴതടിയൂര്‍ ബൈപാസിന് സമീപത്തെ ഭൂമിയില്‍ കഴിഞ്ഞ ഞായറാഴ്ച പകലായിരുന്നു സംഭവം.
ബൈപാസിന് സമീപത്ത് സുമിത്ത് ജോര്‍ജിന്റെ ഉമസ്ഥതയില്‍ 12 സെന്റോളം ഭൂമിയുണ്ട്. കമ്പിവേലി കെട്ടിതിരിച്ച ഈ ഭൂമിയോട് ചേര്‍ന്നുള്ള സ്‌കൂള്‍ വക ബ്ലോക്ക് നമ്പര്‍ 80ല്‍ 52, 22 എന്നീ സര്‍വ്വേ നമ്ബരിലുള്ള 1.63 ഏക്കര്‍ ഭൂമിയിലെ രണ്ട് ലക്ഷത്തോളം രൂപാ വിലവരുന്ന വൃക്ഷങ്ങളാണ് ഉപയോഗയോഗ്യമല്ലാത്ത വിധം കഷ്ണങ്ങളായി വെട്ടി നശിപ്പിച്ചത് എന്നാണ് പരാതി.

തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമീപ പുരയിടത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്‌ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുമിത്ത് പാലാ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയത് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. മരങ്ങള്‍ മുറിച്ച്‌ മാറ്റണമെങ്കില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് വനം വകുപ്പ് അധികൃര്‍ വിലനിര്‍ണ്ണയം നടത്തി ലേലം ചെയ്ത് നല്‍കണം.

സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം വിലനിര്‍ണ്ണയം നടത്തി വൃക്ഷങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി പൂര്‍ത്തിയായിവരുന്നതിനിടെയാണ് സുമിത് അനധികൃതമായി വെട്ടിനശിച്ചത് എന്നാണ് പരാതി. ഇതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയ സുമിത്ത് തന്നെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയ വിവരം അധികൃതരെ അറിയിച്ചതത്രേ. തുടര്‍ന്നാണ് നിയമവിരുദ്ധ പ്രവര്‍ത്തിക്കെതിരെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പൊലീസില്‍ പരാതി നല്‍കിയത്.