Saturday, September 18, 2021

മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം: രണ്ടു സ്ഥാനാർത്ഥികൾ യു.ഡിഎഫിൽ നിന്ന് പത്രിക നൽകി

സ്വന്തം ലേഖകൻ കടുത്തുരുത്തി : മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം തുടരുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി സംവരണ സീറ്റിനെച്ചൊല്ലിയാണ് തർക്കം. സീറ്റ് വിഭജന ചർച്ചയിൽ സീറ്റ് കേരളാ കോണ്ഗ്രസിന് നൽകി. എന്നാൽ എസ്.സി സംവരണ സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ജോസഫ് ഗ്രൂപ്പ് നെട്ടോട്ടത്തിൽ ആയിരുന്നു. ആദ്യം കൊണ്ടുവന്ന ബിജെപി കാരനെ പിൻവലിക്കേണ്ടി വന്നു. ഇപ്പോൾ മജിൻ എന്ന സിപിഎം കാരനെ മാമ്മോദീസ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി

സ്വന്തം ലേഖകന്‍ മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി. മുണ്ടക്കയം കരിനിലം പള്ളിപ്പറമ്പില്‍ സേവ്യര്‍, കോരുത്തോട് മടുക്ക ആതിരഭവനില്‍ അജയ് എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി. ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ വച്ചും അടുത്ത വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. അസ്വസ്ഥത അനുഭവപ്പെട്ട്...

കോട്ടയം ജില്ലയിൽ 1565 പേർക്ക് കോവിഡ്; 1451 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1565 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1546 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1451 പേർ രോഗമുക്തരായി. പുതിയതായി 10538 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 648 പുരുഷൻമാരും 687 സ്ത്രീകളും 230 കുട്ടികളും...

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ നോളജ് ഹബ് ആയി മാറിയ കോട്ടയത്ത് ഒരു ദേശീയ സ്ഥാപനം കൂടി സ്ഥാപിതമാകുന്നു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും....

കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ; സംഭവം ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ കോട്ടയം : കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതി വയ്ക്കും. അക്കങ്ങളിൽ തുക വരുന്ന ഒന്നു മുതൽ ആറുവരെയുള്ള കുത്തുകൾ ഉള്ള കട്ട കുലുക്കിയിടും. കാരംസ് ബോർഡിലെ അക്കത്തിന് സമാനമായ അകക്കമാണ് വരുന്നതെങ്കിൽ ഇരട്ടി തുക ലഭിക്കും. ഈരാറ്റുപേട്ടയിൽ കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. അരുവിത്തറ വലിയവീട്ടിൽ ഹസ്സൻ കുഞ്ഞിന്റെ മകൻ ഉനൈസ് (32), എം.ഇ.എസ്...

വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കണം : പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ എ ആവശ്യപ്പെട്ടു. കെ.എസ്.സി എം.കോട്ടയം ജില്ലാ നേതൃസംഗമം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തൊഴിൽ സാദ്ധ്യത കുറവായ സാഹചര്യത്തിൽ വിദേശത്ത് ജോലി ഉറപ്പാക്കാൻ വിദേശ...

കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.29 ശതമാനം; 1474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1099 പേര്‍ രോഗമുക്തരായി; കോട്ടയം നഗരസഭാ പരിധിയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1474 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1465 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 8056 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.29 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 671 പുരുഷന്‍മാരും 633 സ്ത്രീകളും 170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള...

കോട്ടയം ജില്ലയിൽ 1780 പേർക്ക് കോവിഡ്; 1611 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57%

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1780 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1763 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1611 പേർ രോഗമുക്തരായി. പുതിയതായി 9095 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 785 പുരുഷൻമാരും 720 സ്ത്രീകളും 275 കുട്ടികളും...

കോട്ടയം ജില്ലയില്‍ ഇന്ന് 2485 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.91ശതമാനം; 540 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള...

വണ്ടിപഞ്ചറായി, സഹായത്തിന് തുണയില്ലാതെ നടുറോഡില്‍ കുടുംബം; രക്ഷയായത് കോട്ടയം സേഫ് കേരളാ സ്‌ക്വാഡ്

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: രാപ്പകല്‍ മഴയും മഞ്ഞും വെയിലും കൊണ്ട് നാടിന് വേണ്ടി സേവനമനുഷ്ടിക്കുന്നവരാണ്  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എന്നാല്‍ പൊതുജനത്തിന് മിക്ക അവസരങ്ങളിലും കണ്ണിലെ കരടാണ് ഇവർ. ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റമാണ് ഇതിന് കാരണം. പക്ഷേ, പഴി കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ ഉദ്യോഗസ്ഥർക്കുമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്ന നന്മകള്‍ അവരുടെ ഗ്രൂപ്പുകളില്‍ മാത്രമായി...