വാക്സിനേഷന്‍: സെപ്റ്റംബര്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ്

സ്വന്തം ലേഖകൻ കോട്ടയം: സെപ്റ്റംബര്‍ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാം. cowin.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍ സെപ്റ്റംബര്‍ 18നകം സ്വീകരിക്കേണ്ടതാണ്. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്കും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്‌തോ നേരിട്ടെത്തിയോ വാക്സിന്‍ സ്വീകരിക്കാം. ജില്ലയിലെ 89 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും 22 സ്വകാര്യ ആശുപതികളിലും വാക്സിന്‍ ലഭ്യമാണ്. ഗുരുതര അലര്‍ജികള്‍ ഉള്ളതുമൂലം സ്റ്റിറോയ്ഡ് ഉപയോഗിക്കാന്‍ ഡോക്ടര്‍ […]

തനിക്ക് തുടരെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്‌.ഒ കെ.പി.ടോംസനെ ചേർത്തുനിറുത്തി സുരേഷ് ​ഗോപി ചെവിയിൽ പറഞ്ഞ രഹസ്യം? സല്യൂട്ട് വിവാദം കത്തിനിൽക്കുന്നതിനിടയിലും ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നിയ വാക്കുകൾ എന്ത്?

സ്വന്തം ലേഖകൻ പാലാ: സല്യൂട്ട് വിവാദം കത്തി നിൽക്കെ പാലായിൽ ബിഷപ്പിനെ കാണാനെത്തിയ സുരേഷ് ​ഗോപി എം.പി യെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്‌.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച്‌ ചെവിയിൽ ഒരു കാര്യം പറഞ്ഞു. ചോദിച്ചപ്പോൾ അത് സസ്‌പെൻസായിരിക്കട്ടെയെന്ന് സുരേഷ് ഗോപി. ഇന്നലെ ബിഷപ്പ് ഹൗസിൽ വച്ചും തുടർന്ന് മുത്തോലി പഞ്ചായത്തിൽ പൊതുപരിപാടി സ്ഥലത്തുവച്ചും സുരേഷ് ഗോപിയെ ടോംസൺ സല്യൂട്ട് ചെയ്തു. രണ്ടാമത്തെ സല്യൂട്ട് തൊഴുകൈകളോടെ സ്വീകരിച്ച സുരേഷ് ഗോപി ടോംസണടുത്തേക്കു വന്ന് ചേർത്തുനിറുത്തി ചെവിയിൽ എന്തോ പറഞ്ഞു. ചിരിച്ചു കൊണ്ട് ടോംസൺ […]

കോട്ടയം ജില്ലയില്‍ 1212 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനം; 1831 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1185 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. 1831 പേര്‍ രോഗമുക്തരായി. പുതിയതായി 6031 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 494 പുരുഷന്‍മാരും 533 സ്ത്രീകളും 185 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം 17ന്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാനുഫാക്ചറിങ് കമ്പനി, ഇ-കൊമേഴ്‌സ് സ്ഥാപനം എന്നിവിടങ്ങളിലെ പാക്കിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിന് സ്ത്രീകൾക്കായി സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. കേരളത്തിൽ എവിടെയും താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കാണ് അവസരം. ഡെലിവറി എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കോട്ടയം, പാല, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, തൊടുപുഴ, തിരുവല്ല എന്നിവിടങ്ങളിലുള്ളവർക്കായി(സ്ത്രീ, പുരുഷൻ) പാർട്ട്‌ടൈം, ഫുൾടൈം ജോലിക്കായും 17ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ്ടു. പ്രായപരിധി: 45 താൽപര്യമുള്ളവർ 7356754522 എന്ന നമ്പരിലേക്ക് […]

ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18ന് അവസാനിക്കും; കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്ക് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18 ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതു മൂലമോ വാക്സിൻ ഇപ്പോൾ സ്വീകരിക്കാൻ കഴിയാത്തവർ ഒഴികെയുള്ള എല്ലാവരും സെപ്റ്റംബർ 18നകം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം. ജില്ലയിൽ 18 വയസിനു മുകളിൽ 14.84 ലക്ഷം ആളുകൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ 14.05 ലക്ഷം പേർ ഇതിനോടകം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഏകദേശം […]

കോട്ടയം ജില്ലയിൽ 1702 പേർക്ക് കോവിഡ്; 1485 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1678 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 733 പുരുഷൻമാരും 731 സ്ത്രീകളും 238 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7358 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകും; നര്‍കോട്ടിക് ജിഹാദ് ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാര്‍; പാലായില്‍ ഇടപെട്ട് പൊലീസ്; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാന യോഗം

സ്വന്തം ലേഖകന്‍ കോട്ടയം: പാലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ പോലീസ് യോഗം വിളിച്ചു. പാല ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. വിവിധ സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാന അന്തരീക്ഷം തകര്‍ത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. താഴത്തങ്ങാടി പള്ളി ഇമാമും സിഎസ്‌ഐ ബിഷപ്പും സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്തുമെന്നും ഇരുവരും വ്യക്തമാക്കി. പാല ബിഷപ്പിനെതിരേ ഈരാറ്റുപേട്ടയില്‍ നിന്നുള്ള എസ്ഡിപിഐ സംഘം മുസ്ലിം ഐക്യവേദി എന്ന പേരില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരേ ക്രൈസ്തവ യുവജന സംഘടനകളും രംഗത്തെത്തി. […]

കോട്ടയം ജില്ലയിൽ 1043 പേർക്ക് കോവിഡ്; 1558 പേർക്ക് രോഗമുക്തി;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1043 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1031 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 1558 പേർ രോഗമുക്തരായി. പുതിയതായി 6193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 466 പുരുഷൻമാരും 441 സ്ത്രീകളും 136 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7790 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

ജില്ലയിൽ 74 കുടുംബങ്ങൾ ഭൂവുടമകളായി; വീടില്ലാത്തവർക്ക് വീട്, ഭൂരഹിതർക്ക് ഭൂമി നൽകുക ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ  കോട്ടയം: വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ജില്ലാതല പട്ടയമേള കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   പിണറായി വിജയൻ സർക്കാർ ചുമതലയേറ്റ് നൂറുദിവസത്തിനുള്ളിൽ 13500 പേർക്ക് പട്ടയം നൽകാനായി. സർക്കാരിന്റെ ശൈശവദശയിൽ തന്നെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ കഴിയുന്നു. നൂറുദിനത്തിനുള്ളിൽ പതിനായിരം തൊഴിലവസരം സൃഷ്ടിക്കാനാണ് സഹകരണവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും 16345 പേർക്ക് തൊഴിൽ നൽകാനായി. വികസനം പൂർണാർത്ഥത്തിൽ എത്തിക്കാനാണ് ശ്രമം. പട്ടയം ലഭിച്ചവർ ഭൂമി ക്രമവിക്രയം […]

എസ്.ഡി.പി.ഐയുമായി ഇടതുമുന്നണിക്ക് യാതൊരു ബന്ധവുമില്ല സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി എസ്.ഡി.പി.ഐയുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ സഹകരണമന്ത്രി വി.എന്‍ വാസവന്‍ മുന്നണി നയം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി നയം തന്നെയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നുമുള്ളത്. അവിശ്വാസപ്രമേയത്തെ എസ്.ഡി.പി.ഐ പിന്തുണച്ചത് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടല്ല. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയിലെ കോണ്‍ഗ്രസ്സ് അംഗം നിപപാട് മാറ്റിയത്. ഇക്കാര്യത്തില്‍ ഡി.സി.സി പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആവശ്യപ്പെട്ടു.