എസ്.ഡി.പി.ഐയുമായി ഇടതുമുന്നണിക്ക് യാതൊരു ബന്ധവുമില്ല സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

സ്വന്തം ലേഖകൻ

കോട്ടയം : ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി എസ്.ഡി.പി.ഐയുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ സഹകരണമന്ത്രി വി.എന്‍ വാസവന്‍ മുന്നണി നയം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

മുന്നണി നയം തന്നെയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നുമുള്ളത്. അവിശ്വാസപ്രമേയത്തെ എസ്.ഡി.പി.ഐ പിന്തുണച്ചത് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടല്ല. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയിലെ കോണ്‍ഗ്രസ്സ് അംഗം നിപപാട് മാറ്റിയത്.

ഇക്കാര്യത്തില്‍ ഡി.സി.സി പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആവശ്യപ്പെട്ടു.