കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകും; നര്‍കോട്ടിക് ജിഹാദ് ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാര്‍; പാലായില്‍ ഇടപെട്ട് പൊലീസ്; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാന യോഗം

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകും; നര്‍കോട്ടിക് ജിഹാദ് ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാര്‍; പാലായില്‍ ഇടപെട്ട് പൊലീസ്; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാന യോഗം

സ്വന്തം ലേഖകന്‍

കോട്ടയം: പാലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ പോലീസ് യോഗം വിളിച്ചു. പാല ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. വിവിധ സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാന അന്തരീക്ഷം തകര്‍ത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. താഴത്തങ്ങാടി പള്ളി ഇമാമും സിഎസ്‌ഐ ബിഷപ്പും സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്തുമെന്നും ഇരുവരും വ്യക്തമാക്കി.

പാല ബിഷപ്പിനെതിരേ ഈരാറ്റുപേട്ടയില്‍ നിന്നുള്ള എസ്ഡിപിഐ സംഘം മുസ്ലിം ഐക്യവേദി എന്ന പേരില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരേ ക്രൈസ്തവ യുവജന സംഘടനകളും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുയാണ്. പാലായ്ക്കു പുറത്തുനിന്നുള്ളവര്‍ പ്രദേശത്തെ തമ്പടിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് പോലീസ് ഇടപെടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ, ബിഷപ്പിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ നൂറ്റമ്പതോളം മുസ്ലിം ഐക്യ വേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ച് നാര്‍ക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കണ്ടയ്മെന്റ് സോണില്‍ ജാഥ നടത്തിയതിനുമാണ് കേസ്.