ജില്ലയിൽ 74 കുടുംബങ്ങൾ ഭൂവുടമകളായി; വീടില്ലാത്തവർക്ക് വീട്, ഭൂരഹിതർക്ക് ഭൂമി നൽകുക ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ 

കോട്ടയം: വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ജില്ലാതല പട്ടയമേള കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

പിണറായി വിജയൻ സർക്കാർ ചുമതലയേറ്റ് നൂറുദിവസത്തിനുള്ളിൽ 13500 പേർക്ക് പട്ടയം നൽകാനായി. സർക്കാരിന്റെ ശൈശവദശയിൽ തന്നെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ കഴിയുന്നു. നൂറുദിനത്തിനുള്ളിൽ പതിനായിരം തൊഴിലവസരം സൃഷ്ടിക്കാനാണ് സഹകരണവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും 16345 പേർക്ക് തൊഴിൽ നൽകാനായി. വികസനം പൂർണാർത്ഥത്തിൽ എത്തിക്കാനാണ് ശ്രമം. പട്ടയം ലഭിച്ചവർ ഭൂമി ക്രമവിക്രയം ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ആനിക്കാട് പാറയ്ക്കൽ തെയ്യാമ്മ ബേബിക്ക് പട്ടയം നൽകിയാണ് വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. ജില്ലയിൽ 74 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. കോട്ടയം 20, കാഞ്ഞിരപ്പള്ളി 12, ചങ്ങനാശേരി 14, വൈക്കം 15, മീനച്ചിൽ 13 എന്നിങ്ങനെയാണ് താലൂക്കുകളിൽ നൽകിയ പട്ടയം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., ജില്ലാ കളക്ടർ പി.കെ. ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സബ്കളക്ടർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടയം വാങ്ങാനെത്തിയവർക്കു മാത്രമായിരുന്നു ചടങ്ങുകളിൽ പ്രവേശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി താലൂക്കുതല പട്ടയമേള മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്കായുള്ള പട്ടയ വിതരണത്തിലൂടെ തെളിയുന്നത് സർക്കാരിന്റെ ജനകീയ മുഖമാണെന്നും സർക്കാരിന്റെയും വകുപ്പുകളുടെയും ഇത്തരത്തിലുള്ള ഇടപെടലുകൾ ജനങ്ങൾക്ക് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പൂതോളിക്കൽ ആന്റണി വർക്കിക്ക് ആദ്യ പട്ടയം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്ത്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, തഹസീൽദാർമാരായ ബിനു സെബാസ്റ്റ്യൻ, സിബി ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.

 

ചങ്ങനാശ്ശേരി താലൂക്കുതല പട്ടയമേള ചങ്ങനാശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് പട്ടയം വിതരണം ചെയ്തു. നഗരസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോബി തൂമ്പുങ്കൽ, തഹസിൽദാർ ജോർജ് കുര്യൻ, ഭൂരേഖ തഹസിൽദാർ പി.ഡി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.

 

വൈക്കം താലൂക്കുതല പട്ടയമേള സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.കെ. ബിനി, ഭൂരേഖ തഹസിൽദാർ പി. സജി എന്നിവർ പങ്കെടുത്തു.

 

മീനച്ചിൽ താലൂക്കുതല പട്ടയമേള മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം. എൽ.എ. അധ്യക്ഷനായി. മോൻസ് ജോസഫ് എം.എൽ.എ. പട്ടയ വിതരണം നിർവഹിച്ചു. പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആർ.ഡി.ഒ. അനിൽ ഉമ്മൻ, തഹസിൽദാർ (എൽ.ആർ)പി.കെ. രമേശൻ, തഹസിൽദാർ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ എ.എസ്. ബിജിമോൾ, വിവിധ വകുപ്പ്

ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.

 

തൃശൂരിൽ നടന്ന സംസ്ഥാനതല പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.

 

ചിത്രം കാപ്ഷൻ

 

കോട്ടയം ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് ബഹു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി ശ്രീ വി.എൻ. വാസവൻ ആനിക്കാട് പാറയ്ക്കൽ തെയ്യാമ്മ ബേബിക്ക് പട്ടയം നൽകുന്നു. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ശ്രീ തോമസ് ചാഴികാടൻ എം.പി., നഗരസഭാധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റിയൻ, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ശ്രീമതി ജിനു പുന്നൂസ് എന്നിവർ സമീപം.