മാണി സി കാപ്പൻ എം എൽ എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പൊതു പരിപാടികൾ 14 ദിവസത്തേയ്ക്കു റദ്ദാക്കി

സ്വന്തം ലേഖകൻ പാലാ: മാണി സി കാപ്പൻ എം എൽ എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് എം എൽ എ യുടെ പൊതു പരിപാടികൾ 14 ദിവസത്തേയ്ക്കു റദ്ദാക്കി. സന്ദർശകർക്കും വിലക്കേർപ്പെടുത്തി. എന്നാൽ എം എൽ എ യുമായി ബന്ധപ്പെടേണ്ട കാര്യങ്ങൾക്കായി പാലായിൽ പ്രവർത്തിക്കുന്ന എം എൽ എ ഓഫീസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം ആളുകൾ ഉപയോഗിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ അഭ്യർത്ഥിച്ചു. 9447575912 (ടി വി ജോർജ് 9447137780 (എം പി കൃഷ്ണൻനായർ) എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ […]

പൊന്‍കുന്നം-പുനലൂര്‍ സംസ്ഥാന പാതയില്‍ തടിലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക പൊന്‍കുന്നം: പൊന്‍കുന്നം-പുനലൂര്‍ സംസ്ഥാന പാതയില്‍ ചിറക്കടവ് എസ്.ആര്‍.വി വളവില്‍ നിയന്ത്രണം നഷ്​ടപ്പെട്ട് തടിലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ലോറിക്കടിയില്‍പെട്ട ഡ്രൈവറെയും ക്ലീനറെയും പ്രദേശവാസികളും അഗ്നിരക്ഷ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ ഡ്രൈവര്‍ പെരുനാട് സ്വദേശി ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റാന്നിയില്‍ നിന്ന് റബര്‍ത്തടി കയറ്റി പെരുമ്ബാവൂരിലേക്ക് പോയ ലോറികൊടുംവളവില്‍ നിയന്ത്രണം നഷ്​ടപ്പെട്ട് മറിയുകയായിരുന്നു. ലോറിക്കടിയില്‍പെട്ട ഡ്രൈവര്‍ ശ്രീജിത്തിനെയും സഹായിയെയും കാബിന്‍ പൊളിച്ചാണ്​ പുറത്തെത്തിച്ചത്​. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ ഹരീഷ്‌കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ […]

മൊബൈൽ ഫോൺ റീചാർജിങ് തുക വർധിപ്പിച്ചത് പൊതുജനങ്ങളോടുള്ള വെല്ലുവിളി പ്രതിഷേധവുമായി മൊബൈൽ ഫോൺ അസോസിയേഷൻ

സ്വന്തം ലേഖകൻ പൊൻകുന്നം: മൊബൈൽ ഫോൺ റീചാർജിങ് കമ്പിനികൾ റീചാർജിങ് തുക 25 ശതമാനം വർധിപ്പിച്ചത് ഒരിക്കലും നീതികരിക്കുവാനാകില്ല. കാരണം കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകളുടെ വരവോടെ കോടികൾ കൊയ്തവർ തന്നെയാണ് സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞു. ഒരുമാസം റീചാർജിങ് 50 രൂപ ആണ് വർധിപ്പിച്ചിരിക്കുന്നത് ഈ ചാർജ് വർധന ഒരു സാധാരണ കുടുംബത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ പാളം തെറ്റും. ആയുഷ്കാല കാലാവധി എന്നുപറഞ്ഞു കണക്ഷൻ എടുപ്പിക്കുകയും അതിനുശേഷം 49 രൂപ മാസ തുക നിശ്ചയിക്കുകയും ഇപ്പോൾ അത് 99 രൂപ ആക്കി […]

വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവില്‍ പോയ യുവാവ്‌ വാകത്താനത്ത് നിന്നും പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ യുവാവ്‌ അറസ്‌റ്റില്‍. തിരുവല്ല ഓതറ പാറക്കുളത്തില്‍ സുനില്‍കുമാറാ(41)ണ്‌ കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്‌. തിരുവല്ല സ്വദേശിയായ യുവതിയെ തിരുവല്ല, വാകത്താനം, കൂടല്ലൂര്‍ എന്നീ സ്‌ഥലങ്ങളില്‍ വാടകയ്‌ക്കു വീടെടുത്താണ്‌ പ്രതി പീഡിപ്പിച്ചതെന്നു പോലീസ്‌ പറഞ്ഞു. യുവതിയുടെ പരാതിപ്രകാരം കേസെടുത്ത പോലീസ്‌, പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വാകത്താനത്തെ വാടകമുറിയില്‍നിന്നാണ്‌ പിടികൂടിയത്‌.

മോൻസൻ മാവുങ്കലിന്റെ ഫോട്ടോ മോർഫ് ചെയ്ത മഹിളാ കോൺഗ്രസ് നേതാവ് ജയിലിലേയ്ക്ക് ; പാലായിലെ മോർഫിംങ്ങ് വീരനെ കൈക്കുമ്പിളിൽ കൊണ്ടു നടന്ന് കോൺഗ്രസ്; സഞ്ജയ് സഖറിയാസിനെ രക്ഷിക്കാൻ കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ച്

പാലാ : മോൻസൻ മാവുങ്കലിന്റെ ഫോട്ടോ മോർഫ് ചെയ്ത വനിതാ കോൺഗ്രസ് നേതാവ് ജയിലിലേയ്ക്ക് പോകാനൊരുങ്ങുമ്പോൾ സമാന കുറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കാൻ കോൺഗ്രസ് രംഗത്ത്. മന്ത്രി ശിവൻ കുട്ടിയും മോൻസൻ മാവുങ്കലും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച , മഹിളാ കോൺഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, സമാന കുറ്റം ചെയ്ത സഞ്ജയ് സഖറിയയെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. മന്ത്രി വി.ശിവൻകുട്ടിയും , […]

റെഡ്ബുള്‍ വോളിബോള്‍: പാലാ സെൻ്റ് തോമസ് ചാമ്പ്യന്മാര്‍

സ്വന്തം ലേഖകൻ പാല: റെഡ്ബുള്‍ വോളിബോള്‍ ഫൈനലില്‍, പാലാ സെൻ്റ് തോമസ് കോളജ് ചാമ്പ്യന്മാരായി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിനെയാണ് സെന്റ് തോമസ് കോളജ് തോല്പിച്ചത്. സ്‌കോര്‍: 15-12, 15-13, 11-15, 14-16, 15-12. നാലു ടീമുകളാണ് സെമി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. ആദ്യ സെമിയില്‍ പാലാ സെന്റ് തോമസ് കോളജ് നേരിട്ടുള്ള അഞ്ചു സെറ്റുകള്‍ക്ക്, കാരിക്കോട് കെഎസ്‌സി വോളിബോള്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. രണ്ടാം സെമിയില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്, പൊന്‍കുന്നം […]

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ പാലാ: കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. കോതമംഗലം രാമല്ലൂർ സ്വദേശി ഞാലിപ്പറമ്പിൽ പീറ്റർ ദേവസിയാണ് (43) പൊലീസ് പിടിയിലായത്. ഈ മാസം 13 ആം തീയതി രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ്‌ ഉപയോഗിച്ച് പണയം വെച്ച കേസിലാണ് ഇയാളെ പാലാ എസ് എച്ച് ഒ കെ. പി തോംസൺ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കോതമംഗലം, പെരുമ്പാവൂർ, ആലുവ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ […]

മീനച്ചില്‍ താലൂക്കിലെ ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപാലം തീക്കോയി മേഖലകളിൽ നേരിയ ഭൂചലനം; ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ഭൂചലനം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ പാലാ: പാലാ മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബുധൻ പകൽ 12.02 നാണ് സംഭവം. മീനച്ചിൽ, പുലിയന്നൂർ വില്ലേജുകളിലും മുഴക്കം അനുഭവിപ്പട്ടു. പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പാലായിൽ അരുണാപുരം, പന്ത്രണ്ടാംമൈൽ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും അനുഭപ്പെട്ടിരുന്നു.

പാലായ്ക്ക് സമീപം മരിയൻ ജം​ഗ്ഷനിൽ പലചരക്ക്, സ്റ്റേഷനറി കട കത്തി നശിച്ചു; ആറുലക്ഷം രൂപയുടെ നഷ്ടം; തീപിടുത്തമുണ്ടായത് പുലർച്ചെ മൂന്ന് മണിയ്ക്ക്

സ്വന്തം ലേഖകൻ പാലാ: പാലായ്ക്ക് സമീപം മരിയൻ ജം​ഗ്ഷനിൽ പലചരക്ക്, സ്റ്റേഷനറി കടയ്ക്ക് തീ പിടിച്ച് കത്തി നശിച്ചു. മരിയൻ ജം​ഗ്ഷനിൽ പ്രവർത്തിക്കുന്ന എവർഷൈൻ ജനറൽ സ്റ്റോഴ്‌സിലാണ് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തീ പിടുത്തമുണ്ടായത്. ഞൊണ്ടിമാക്കൽ ജോണി കൊച്ചുപറമ്പിലിന്റെ ഉടമസ്ഥതയിലുള്ള ജനറൽ സ്റ്റോഴ്സാണ് കത്തി നശിച്ചത്. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നതായി അധികൃതർ അറിയിച്ചു. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.ഷോർട്ട് സർക്ക്യൂട്ടാണ് തീ കത്താൻ […]

റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട് പെട്ട് യാത്രക്കാർ; സീബ്രാ ലൈനുകൾ മാഞ്ഞതോടെ കാൽനടയാത്രക്കാർക്ക് ദുരിതം; പാലാ നഗരത്തിൽ സീബ്രാ ലൈനിൽ ഉണ്ടാവുന്ന അപകടങ്ങൾ തുടർക്കഥയാകുമ്പോൾ…

സ്വന്തം ലേഖകൻ പാലാ: നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ യാത്രക്കാർ എങ്ങനെ റോഡ് മുറിച്ചുകടക്കും? ശരിക്കും പെട്ടുപോകും എന്നതാണ് അവസ്ഥ.നഗരത്തിൽ പല പ്രധാന റോഡുകളിലും സീബ്രാ വരകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ദിവസവും ആയിരക്കണക്കിന് കാൽനടയാത്രക്കാർ വന്ന് പോകുന്ന പാലാ നഗരത്തിൽ സീബ്രാ ലൈനിൽ ഉണ്ടാവുന്ന അപകടങ്ങളും തുടർക്കഥയാണ്. കാൽനടയാത്രക്കാർക്ക് ഏറെ ഭീഷണിയാവുന്നത് നഗരത്തിനു പുറത്തുനിന്നും എത്തുന്ന വാഹനങ്ങളാണ് സീബ്രാലൈൻ എവിടെയാണെന്ന് തിരിച്ചറിയാനാകാതെ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ കാൽനട യാത്രക്കാർ പെട്ടുപോകുന്നത് പാലായിലെ പതിവ് കാഴ്ചയാണ്. ആശുപത്രി ജംഗ്ഷൻ, കുരിശുപള്ളി ജംഗ്ഷൻ, […]