മൊബൈൽ കടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് നഗ്നചിത്രങ്ങളും, വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ; സംഭവം പാലായിൽ

സ്വന്തം ലേഖകൻ പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്തു നിന്തരം ചാറ്റിങ്ങിലൂടെ ശല്യം ചെയ്ത വയനാട് പെരിയ സ്വദേശിയായ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു .മനന്തവാടി സ്വദേശി അജ്മൽ 22 ആണ് പിടിയിലായത് ഈ യുവാവ് പാലായിലുള്ള മൊബൈൽ ഷോപ്പിൽ ജോലി ചെയ്തു വരവേ മൊബൈൽ ഷോപ്പിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ മൊബൈൽ നമ്പർ കരസ്ഥമാക്കുകയും പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തും തുടർന്ന് വിവാഹവാഗ്ദാനം നൽകി […]

വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്; വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപ തട്ടിയ സിനിമ നിര്‍മാതാവ് പിടിയില്‍

സ്വന്തം ലേഖിക പാലാ: വ്യാജരേഖ ചമച്ച്‌ വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപയുടെ വായ്​പ തട്ടിപ്പ്​ നടത്തിയ കേസില്‍ സിനിമ നിര്‍മാതാവിനെ രാമപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയില്‍ ബിജു ജെ. കട്ടക്കലിനെയാണ്​ (44) അറസ്​റ്റ്​ ചെയ്തത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്​റ്റ്​. 2009ല്‍ ഏഴാച്ചേരി സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന്​ വസ്തു പണയപ്പെടുത്തി ഇയാള്‍ വായ്പ എടുത്തിരുന്നു. കുടിശ്ശികകൂടി ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിലനില്‍ക്കെ ഇതേ സ്ഥലത്തി​ന്‍െറ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച്‌ ജില്ല […]

എൻ ഹരി ബിജെപി സംസ്ഥാന മധ്യമേഖല പ്രസിഡണ്ട്

സ്വന്തം ലേഖകൻ കോട്ടയം: ബിജെപിയുടെ മധ്യമേഖലാ പ്രസിഡൻറായി എൻ ഹരിയെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നോമിനേറ്റ് ചെയ്തു. മുൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന എൻ ഹരി നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമാണ്. നിരവധിയായിട്ടുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത എൻ ഹരി എബിവിപി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സംഘടന പ്രവർത്തനം ആരംഭിക്കുന്നത്. യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കൺവീനർ, യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , സംസ്ഥാന സെക്രട്ടറി, ബിജെപിയുടെ കോട്ടയം […]

നിതിനയുടെ ചോരചിതറിയ തണൽമരച്ചുവട്ടിലൂടെ അവളുടെ പ്രിയപ്പെട്ടവർ ക്ലാസുകളിലേക്ക്; പ്രിയപ്പെട്ടവളുടെ വിയോ​ഗത്തിൽ നിന്ന് കരകയറുന്നതിന് മുമ്പേ വിദ്യാർത്ഥികളെ സ്വീകരിച്ചു കൊണ്ട് പാലാ സെന്റ്തോമസ് കോളേജ്

പാലാ: ജില്ലയെ ആകെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു പാലാ സെന്റ്തോമസ് കോളേജിലെ വിദ്യാർത്ഥിനി നിതിനയുടെ മരണ വിവരം പുറത്തുവന്നത്.അദ്ധ്യാപകരുമ വിദ്യാർത്ഥികളും പ്രിയപ്പെട്ടവളുടെ വിയോ​ഗത്തിൽ നിന്ന് കരകയറുന്നതിന് മുമ്പുതന്നെ കലാലയത്തിലേക്ക് അതിഥികളും എത്തിത്തുടങ്ങി. ചങ്കിലേറ്റ ഉണങ്ങാത്ത മുറിവുമായി പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് പ്രിയപ്പെട്ടവരെ സ്വീകരിച്ചു. തിങ്കളാഴ്ച കോളേജ് തുറന്നപ്പോൾ എല്ലാവരും എത്തിയിരുന്നെങ്കിലും നിതിനയുടെ അഭാവം എല്ലാവർക്കും വേദന ഉണ്ടാക്കുന്നത് തന്നെയായിരുന്നു.പ്രധാനകവാടം തുറക്കാതെ പടിഞ്ഞാറെ കവാടത്തിലൂടെ, നിതിനയുടെ ചോരചിതറിയ തണൽമരച്ചുവട്ടിലൂടെ അവളുടെ കൂട്ടുകാർ ക്ലാസുകളിലേക്കെത്തി. ക്യാമ്പസിൽ ‘യെസ്’ കൾക്കൊപ്പം ‘നോ’കളെയും സ്വീകരിക്കാൻ തയ്യാറാകണമെന്ന യാഥാർഥ്യം മുറുകെപിടിച്ച്‌ അവർ […]

ഫേസ്ബുക്കും, വാട്സ്ആപ്പും നിശ്ചലമായിട്ട് മണിക്കൂറുകൾ; ഓഹരിയിൽ വൻ ഇടിവ് നേരിട്ട് ഫെയ്സ് ബുക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഫേസ്ബുക്കും, വാട്സ്ആപ്പും നിശ്ചലമായിട്ട് മണിക്കൂറുകൾ കഴിഞ്ഞു. തകരാറുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍ എന്നറിയിച്ചെങ്കിലും, സേവനം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് വ്യക്തതയില്ല. പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയില്‍ അഞ്ച് ശതമാനം ഇടിവാണ് ഫേസ്ബുക്ക് നേരിട്ടത്. കമ്പനിയുടെ ഭാഗത്തു നിന്നുള്ള തകരാറാണെന്നറിയാതെ നെറ്റ് ഓഫർ തീർന്നതായും, വാട്സ് ആപ്പ് പോയതായും പറഞ്ഞ് ഇന്നലെ രാത്രി മുതൽ ഉപഭോക്താക്കൾ നെട്ടോട്ടത്തിലാണ്.

പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ നിൽക്കുമ്പോൾ ജാഗ്രത പാലിക്കണം; കൃത്യനിര്‍വഹണം നിയമപരവും നടപടിക്രമങ്ങള്‍ക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്രമസമാധാനപാലനനിര്‍വ്വഹണവും കുറ്റാന്വേഷണവും നടത്തുന്നതോടൊപ്പം തന്നെ കോവിഡ് പ്രതിരോധരംഗത്ത് നാടിന്റെ ആവശ്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശംസനീയമായ നിലയില്‍ സേവനമനുഷ്ഠിക്കുന്ന സേനയുടെ യശസ്സിനെ ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിപരമായി മാനസികസമ്മര്‍ദ്ദം ഉണ്ടായാല്‍ അത് പൊതുജനങ്ങളോടുള്ള ഇടപെടലില്‍ പ്രതിഫലിക്കരുത്. സമചിത്തതയോടെയും പ്രകോപനപരമല്ലാതെയും പൊതുജനങ്ങളോട് പെരുമാറാന്‍ കഴിയണം. കൃത്യനിര്‍വഹണം നിയമപരവും നടപടിക്രമങ്ങള്‍ക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണം. പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത പൊതുവേ കണ്ടുവരുന്നു. […]

ആഡംബര കപ്പലിലെ ലഹരി പാർട്ടി ഷാരൂഖ് ഖാൻ്റെ മകനെ അറസ്റ്റ് ചെയ്തു; ലഹരി പാർട്ടിയിൽ ബോളിവുഡിലെ നിരവധി താരങ്ങൾക്ക് പങ്ക്

സ്വന്തം ലേഖകൻ മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ് അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മുംബൈ തീരത്തു നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയാണ് എന്‍സിബിയുടെ തന്ത്രപരമായ നീക്കത്തില്‍ കയ്യോടെ പിടിച്ചത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കും തിരിച്ചും ഒരു സംഗീത യാത്ര. ഇതായിരുന്നു കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പിലിലെ രണ്ട് ദിന യാത്രയ്ക്ക് സംഘാടകര്‍ നല്‍കിയ പേര്. മുംബൈ തീരത്തു നിന്ന് പുറപ്പെട്ടതിനു പിന്നാലെ സംഗീതത്തിനൊപ്പം ലഹരിയുമെത്തി. എന്‍സിബി […]

ഭവാനിപൂരിൽ മമത ബാനർജിക്ക് മിന്നുന്ന വിജയം; മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയത് 58,389 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് തകർപ്പൻ ജയം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഭവാനിപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ വിജയം. 58,389 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമത ബാനര്‍ജിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകള്‍ മാത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി.യുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപുരില്‍നിന്നും വീണ്ടും ജനവിധി തേടിയത്. നവംബറിനു മുന്‍പ് ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് വിജയിച്ചില്ലായിരുന്നെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം […]

പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് സ്വർണ്ണം വാങ്ങാനെത്തിയ ആളെ കുത്തി വീഴ്ത്തി 6 ലക്ഷം രൂപ കവർന്നു; പ്രതി കട്ടപ്പന പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ കട്ടപ്പന: പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണ്ണം വാങ്ങാനെത്തിയ ആളെ കുത്തി വീഴ്ത്തി 6 ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രതിയെ കട്ടപ്പന പൊലീസ് പിടികൂടി. ഇരട്ടയാർ എയ്ഞ്ചൽ ജ്വല്ലറി ഉടമ എഴുകുംവയൽ സ്വദേശി സിജോയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഈട്ടിത്തോപ്പ് സ്വദേശി മനീഷ് (35 )നെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സെപ്തംബർ 30 ന് വൈകിട്ട് 8.30മണിക്കാണ് സംഭവം നടന്നത്. തുടർന്ന് തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം […]

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; തീയറ്ററുകൾ ഈ മാസം 25 മുതൽ; വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് പങ്കെടുക്കാം;സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗരേഖ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ തുറക്കുന്നതിലും തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവര്‍ത്തിപ്പിക്കാം. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ […]