റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട് പെട്ട് യാത്രക്കാർ; സീബ്രാ ലൈനുകൾ മാഞ്ഞതോടെ കാൽനടയാത്രക്കാർക്ക് ദുരിതം; പാലാ നഗരത്തിൽ സീബ്രാ ലൈനിൽ ഉണ്ടാവുന്ന അപകടങ്ങൾ തുടർക്കഥയാകുമ്പോൾ…

റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട് പെട്ട് യാത്രക്കാർ; സീബ്രാ ലൈനുകൾ മാഞ്ഞതോടെ കാൽനടയാത്രക്കാർക്ക് ദുരിതം; പാലാ നഗരത്തിൽ സീബ്രാ ലൈനിൽ ഉണ്ടാവുന്ന അപകടങ്ങൾ തുടർക്കഥയാകുമ്പോൾ…


സ്വന്തം ലേഖകൻ

പാലാ: നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ യാത്രക്കാർ എങ്ങനെ റോഡ് മുറിച്ചുകടക്കും? ശരിക്കും പെട്ടുപോകും എന്നതാണ് അവസ്ഥ.നഗരത്തിൽ പല പ്രധാന റോഡുകളിലും സീബ്രാ വരകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ദിവസവും ആയിരക്കണക്കിന് കാൽനടയാത്രക്കാർ വന്ന് പോകുന്ന പാലാ നഗരത്തിൽ സീബ്രാ ലൈനിൽ ഉണ്ടാവുന്ന അപകടങ്ങളും തുടർക്കഥയാണ്.

കാൽനടയാത്രക്കാർക്ക് ഏറെ ഭീഷണിയാവുന്നത് നഗരത്തിനു പുറത്തുനിന്നും എത്തുന്ന വാഹനങ്ങളാണ് സീബ്രാലൈൻ എവിടെയാണെന്ന് തിരിച്ചറിയാനാകാതെ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ കാൽനട യാത്രക്കാർ പെട്ടുപോകുന്നത് പാലായിലെ പതിവ് കാഴ്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി ജംഗ്ഷൻ, കുരിശുപള്ളി ജംഗ്ഷൻ, ബസ് റ്റാൻഡ് ജംഗ്ഷനിലെ രണ്ട് ലൈനുകളും, സ്റ്റേഡിയം ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ ഭാഗം, ളാലം ജംഗ്ഷനു സമീപമുള്ള പ്രധാന റോഡുകൾ എന്നിവിടങ്ങളിലെല്ലാം റോഡുകളിലെ സീബ്രാ വരകൾ മാഞ്ഞുകിടക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ആളുകൾ നഗരത്തിൽ എത്തുന്നതും വാഹനത്തിരക്കേറിയതും ഈ ഭാഗങ്ങളിലാണ്.

ശബരിമല തീർത്ഥാടനം ആരംഭിച്ച സാഹചര്യത്തിൽ പാലായിൽ പതിവിലും തിരക്ക് അനുഭവപ്പെടും. പൂർണമായും മാഞ്ഞുപോയ സീബ്രാലൈനുകൾ തിരിച്ചറിയാൻ പോലും ദൂരെസ്ഥലങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് കഴിഞ്ഞെന്ന് വരില്ല. സീബ്രാലൈനുകൾ അടിയന്തിരമായി നവീകരിക്കണമെന്ന് പൗരസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

പാലാ പൗരസമിതി യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്കും ഗതാഗത, പൊതുമരാമത്ത് മന്ത്രിമാർക്കും നിവേദനം നൽകാൻ തീരുമാനിച്ചു. പി.പോത്തൻ അദ്ധ്യക്ഷത വഹിച്ചു. സേബി വെള്ളരിങ്ങാട്ട്, ജോയി ചാലിൽ, കുട്ടിച്ചൻ കീപ്പുറം, സോജൻ ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പടം പാലാ ടൗൺ ബസ് സ്റ്റാൻഡിന് മുന്നിലെ സീബ്രാലൈനുകൾ മാഞ്ഞ നിലയിൽ. വാഹനത്തിരക്കിനിടയിലൂടെ കടക്കാൻ ശ്രമിക്കുന്ന ആളുകൾ.