മൊബൈൽ ഫോൺ റീചാർജിങ്  തുക വർധിപ്പിച്ചത് പൊതുജനങ്ങളോടുള്ള വെല്ലുവിളി   പ്രതിഷേധവുമായി  മൊബൈൽ ഫോൺ അസോസിയേഷൻ

മൊബൈൽ ഫോൺ റീചാർജിങ് തുക വർധിപ്പിച്ചത് പൊതുജനങ്ങളോടുള്ള വെല്ലുവിളി പ്രതിഷേധവുമായി മൊബൈൽ ഫോൺ അസോസിയേഷൻ

സ്വന്തം ലേഖകൻ

പൊൻകുന്നം: മൊബൈൽ ഫോൺ റീചാർജിങ് കമ്പിനികൾ റീചാർജിങ് തുക 25 ശതമാനം വർധിപ്പിച്ചത് ഒരിക്കലും നീതികരിക്കുവാനാകില്ല. കാരണം കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകളുടെ വരവോടെ കോടികൾ കൊയ്തവർ തന്നെയാണ് സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞു.

ഒരുമാസം റീചാർജിങ് 50 രൂപ ആണ് വർധിപ്പിച്ചിരിക്കുന്നത് ഈ ചാർജ് വർധന ഒരു സാധാരണ കുടുംബത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ പാളം തെറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയുഷ്കാല കാലാവധി എന്നുപറഞ്ഞു കണക്ഷൻ എടുപ്പിക്കുകയും അതിനുശേഷം 49 രൂപ മാസ തുക നിശ്ചയിക്കുകയും ഇപ്പോൾ അത് 99 രൂപ ആക്കി വർധിപ്പിക്കുകയും ചെയ്തിരിക്കുക ആണ് ഈ കമ്പിനികളുടെ പകൽ കൊള്ളയ്ക്കെതിരെ പൊതുസമൂഹം ഉണർന്നു പ്രതികരിക്കണം.

റീചാർജ് ചെയ്യുന്ന മൊബൈൽ വ്യാപാരികൾക്ക് കഴിഞ്ഞ 21 വർഷമായി ഒരു രൂപ പോലും കമ്മീഷൻ വർധിപ്പിച്ചു തന്നിട്ടില്ല.

ജനങ്ങളെയും വ്യാപാരികളെയും വിഡ്ഢികളാക്കി കോടികൾ കൊയ്യുന്ന കമ്പിനികൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് തുടക്കം കുറിക്കുക ആണെന്ന് മൊബൈൽ &റീചാർജിങ് റിട്ടലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു പറഞ്ഞു.

പൊൻകുന്നം മേഖലാ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കാവേയാണ് സമരപ്രഖ്യാപനം നടത്തിയത്.

അരുൺ എസ് നായർ അധ്യക്ഷൻ ആയിരുന്നു.
ശ്രീ ടോമി ഡോമനിക് ശ്രീ സാബു ജോർജ് ശ്രീ രാഹുൽ ഏറ്റുമാനൂർ ശ്രീ മനോജ്‌ പാലാ എന്നിവർ പ്രസംഗിച്ചു.