
സ്വന്തം ലേഖിക
പൊന്‍കുന്നം: പൊന്‍കുന്നം-പുനലൂര്‍ സംസ്ഥാന പാതയില്‍ ചിറക്കടവ് എസ്.ആര്‍.വി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് തടിലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.
ലോറിക്കടിയില്‍പെട്ട ഡ്രൈവറെയും ക്ലീനറെയും പ്രദേശവാസികളും അഗ്നിരക്ഷ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഡ്രൈവര്‍ പെരുനാട് സ്വദേശി ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റാന്നിയില്‍ നിന്ന് റബര്‍ത്തടി കയറ്റി പെരുമ്ബാവൂരിലേക്ക് പോയ ലോറികൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ലോറിക്കടിയില്‍പെട്ട ഡ്രൈവര്‍ ശ്രീജിത്തിനെയും സഹായിയെയും കാബിന്‍ പൊളിച്ചാണ് പുറത്തെത്തിച്ചത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ ഹരീഷ്‌കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ സ്മിഥുന്‍, മഹേഷ്, വിന്‍സ് രാജ്, അനുരാജ്, വിനു കൃഷ്ണന്‍, കൃഷ്ണകുമാര്‍, ഹോംഗാര്‍ഡ് സജി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.







