പാലായില്‍ വിദ്യാര്‍ത്ഥിനിയെ തോട്ടില്‍ വീണ് കാണാതായി; കുട്ടി തോട്ടില്‍ വീണത് കനത്ത മഴയിൽ വെള്ളം റോഡില്‍ കയറിയതോടെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
കോട്ടയം: ഭരണങ്ങാനത്ത് സ്കൂള്‍ കുട്ടിയെ തോട്ടില്‍ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. ചിറ്റാനപ്പാറയിലാണ് സംഭവം. പാലാ ഫയര്‍ഫോഴ്സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെണ്‍കുട്ടി ഇടപ്പാടി അയ്യമ്ബാറ കുന്നേമുറി തോട്ടില്‍ പെണ്‍കുട്ടി വീണത്. സ്കൂള്‍ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ രണ്ടു കുട്ടികള്‍ തോട്ടിലെ വെള്ളം റോഡില്‍ കയറിയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ആ സമയം ഇതുവഴി കടന്നു പോയ സ്കൂള്‍ ബസിലെ […]