പാലായില്‍ വിദ്യാര്‍ത്ഥിനിയെ തോട്ടില്‍ വീണ് കാണാതായി; കുട്ടി തോട്ടില്‍ വീണത് കനത്ത മഴയിൽ വെള്ളം റോഡില്‍ കയറിയതോടെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാലായില്‍ വിദ്യാര്‍ത്ഥിനിയെ തോട്ടില്‍ വീണ് കാണാതായി; കുട്ടി തോട്ടില്‍ വീണത് കനത്ത മഴയിൽ വെള്ളം റോഡില്‍ കയറിയതോടെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Spread the love

കോട്ടയം: ഭരണങ്ങാനത്ത് സ്കൂള്‍ കുട്ടിയെ തോട്ടില്‍ വീണ് കാണാതായി.

ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്‍റെ മകള്‍ മരിയയെ ആണ് കാണാതായത്.
ചിറ്റാനപ്പാറയിലാണ് സംഭവം.

പാലാ ഫയര്‍ഫോഴ്‌സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെണ്‍കുട്ടി ഇടപ്പാടി അയ്യമ്ബാറ കുന്നേമുറി തോട്ടില്‍ പെണ്‍കുട്ടി വീണത്.

സ്കൂള്‍ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ രണ്ടു കുട്ടികള്‍ തോട്ടിലെ വെള്ളം റോഡില്‍ കയറിയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ആ സമയം ഇതുവഴി കടന്നു പോയ സ്കൂള്‍ ബസിലെ ഡ്രൈവര്‍ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാള്‍ പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞു.