പൊലീസുകാര്‍ കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു; പതിനേഴുകാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; പുറത്ത് പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണി; ആരോപണം കള്ളമെന്ന് പാലാ പൊലീസ്

പൊലീസുകാര്‍ കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു; പതിനേഴുകാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; പുറത്ത് പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണി; ആരോപണം കള്ളമെന്ന് പാലാ പൊലീസ്

Spread the love

കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പതിനേഴുകാരനായ വിദ്യാര്‍ത്ഥി.

കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയില്‍ ആരോപിക്കുന്നത്.
മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപൻ പ്രതികരിച്ചു.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ആരോപണം കള്ളമാണെന്ന് പാലാ പൊലീസ് വാദിക്കുന്നു. പാര്‍ത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം.

എന്നാല്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ രണ്ട് പൊലീസുകാര്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പാര്‍ത്ഥിപൻ പറഞ്ഞു.

പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ത്ഥിപന്റെ കുടുംബം രംഗത്തുവന്നു. മകൻ കിടന്ന കിടപ്പിലാണെന്നും നീതി വേണം എന്നും പാര്‍ത്ഥിപന്റെ അമ്മ നിഷ പ്രതികരിച്ചു.