പാലാ ഇടക്കോലി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടെത്തി; സീലിംഗിന്  മുകളില്‍ താമസമാക്കിയിരുന്ന മരപ്പട്ടികളെ പിടികൂടി വനപാലകര്‍ക്ക് കൈമാറി

പാലാ ഇടക്കോലി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടെത്തി; സീലിംഗിന് മുകളില്‍ താമസമാക്കിയിരുന്ന മരപ്പട്ടികളെ പിടികൂടി വനപാലകര്‍ക്ക് കൈമാറി

Spread the love

പാലാ: ക്ലാസ് മുറിയില്‍ കണ്ടെത്തിയ മരപ്പട്ടികളെ വനപാലകര്‍ക്ക് കൈമാറി.

ഇടക്കോലി ഗവ. സ്‌കൂളിലാണ് കഴിഞ്ഞ ദിവസം രണ്ടു മരപ്പട്ടികളെ കണ്ടെത്തിയത്.
സീലിംഗിനു മുകളില്‍ താമസമാക്കിയിരുന്ന മരപ്പട്ടികള്‍ രാത്രിയില്‍ സീലിംഗ് തകര്‍ന്ന് ക്ലാസ് മുറിയില്‍ വീഴുകയായിരുന്നു.

രാവിലെ സ്‌കൂളിലെത്തിയ സ്റ്റാഫ് വാതില്‍ തുറന്നപ്പോഴാണ് ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടത്. ഉടന്‍തന്നെ ക്ലാസ് റൂം പൂട്ടിയശേഷം കോട്ടയം വനംവകുപ്പ് ഓഫീസില്‍ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം റെസ്‌ക്യൂവറായ ഷെല്‍ഫി മേലുകാവ് സ്ഥലത്തെത്തി ഇവയെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിപ്പമേറിയ രണ്ടു മരപ്പട്ടികളെയും ചാക്കിലാക്കി വനപാലകര്‍ക്ക് കൈമാറി. എരുമേലി ഭാഗത്ത് വനത്തില്‍ ഇവയെ തുറന്നു വിടുമെന്ന് വനപാലകര്‍ പറഞ്ഞു.