പാലാ ചേർപ്പുങ്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മുണ്ടുപാലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് അപകടങ്ങളിലായി രണ്ട് പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥൻ

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കവീക്കുന്ന് സ്വദേശി ആൽബിൻ സണ്ണിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 .30 യോടെ മുണ്ടുപാലത്തു വച്ചായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ കിടങ്ങൂർ സ്വദേശി നടരാജനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 യോടെ ഏറ്റുമാനൂർ – പാല റൂട്ടിൽ ചേർപ്പുങ്കലിനു സമീപമായിരുന്നു അപകടം.

പാലായിൽ മാങ്ങ പറിക്കാന്‍ മാവിൽ കയറിയ യുവാവ് നാല്പത് അടിയോളം മുകളില്‍ നിന്നു കാല്‍വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

പാലാ: മാവില്‍നിന്ന് വീണ് യുവാവ് മരിച്ചു. ഇടപ്പാടി ഇഞ്ചിയില്‍ തങ്കപ്പന്‍റെ മകന്‍ ഇ.ടി. ബിനു (44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ അന്തീനാട് മങ്കര റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം. മാങ്ങ പറിക്കാന്‍ കയറിയ ബിനു നാല്പത് അടിയോളം മുകളില്‍നിന്നു കാല്‍വഴുതി വീഴുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പില്‍.

ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം…! പാലായില്‍ കെഎസ്‌ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ വരുന്നു; സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുക കെഎസ്‌ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച്

കോട്ടയം: പാലായില്‍ കെഎസ്‌ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ വരുന്നു. സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന 22 ഡ്രൈവിംഗ് സ്‌കൂളുകളിലൊന്നാണ് പാലായില്‍ വരുന്നത്. കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ പുതിയ കെട്ടിടം ഡ്രൈവിംഗ് സ്‌കൂള്‍ ഓഫീസാക്കി കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടും സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലവും പരിശീലനവും ടെസ്റ്റും നടത്തുന്നതിനായി ഉപയോഗിക്കുമെന്നാണ് സൂചന. പരിശോധനയില്‍ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയില്ലെങ്കില്‍ പാലാ നഗരത്തോടു ചേര്‍ന്നുള്ള നെല്ലിയാനി, ചെത്തിമറ്റം, മുണ്ടുപാലം, ഞൊണ്ടിമാക്കല്‍ തുടങ്ങിയയിടങ്ങളിലെ ഗ്രൗണ്ടുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളും പരിശോധിക്കും. ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കി ഡ്രൈവിംഗ് […]

കെ.എസ്.ഇ.ബിയില്‍ അനധികൃത നിയമനം; ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തി; പള്ളിക്കത്തോട് അസിസ്റ്റന്റ് എൻജിനീയര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചെയര്‍മാന്റെ ഉത്തരവ്

പാലാ: കെ.എസ്.ഇ.ബി.യില്‍ അനധികൃത നിയമനം. അസിസ്റ്റന്റ് എൻജിനീയര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്റെ ഉത്തരവ്. അസിസ്റ്റന്റ് എൻജിനീയര്‍ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തിയതായി ചെയര്‍മാൻ കുറ്റപത്രവും നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബി. പള്ളിക്കത്തോട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയര്‍ വി.കെ. സന്തോഷിനാണ് കുറ്റപത്രവും പിഴയടയ്ക്കാനുള്ള നോട്ടീസും നല്‍കിയിട്ടുള്ളത്. പള്ളിക്കത്തോട് ഇലകട്രിക്കല്‍ സെക്ഷനില്‍ സീനിയര്‍ അസിസ്റ്റന്റായി ഒരാളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതിനെതിരെയാണ് ഇപ്പോള്‍ ബോര്‍ഡ് വിശദീകരണം തേടിയിട്ടുള്ളത്. ഇത് സംബന്ധിച്ച്‌ മുൻപ് വിജിലൻസും അന്വേഷണം നടത്തിയിരുന്നു. പള്ളിക്കത്തോട് ഇലക്‌ട്രിക്കല്‍ സെക്ഷനില്‍ സീനിയര്‍ അസിസ്റ്റന്റിന്റെ ഒഴിവ് നിലവില്‍ […]

മക്കൾ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന് പരാതി; സ്വത്തുക്കൾ മാതാപിതാക്കള്‍ക്ക് തന്നെ തിരികെ നല്‍കാന്‍ പാലാ ആര്‍ഡിഒ ഉത്തരവ്

പാലാ: മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയില്‍ മാതാപിതാക്കളെ സംരക്ഷിക്കാനും ജീവനാംശം നല്‍കാനും സംരക്ഷിക്കാന്‍ തയാറാവാത്ത ആളില്‍നിന്ന് ആധാരം തിരികെ എഴുതി നല്‍കാന്‍ നടപടി സ്വീകരിക്കാനും മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനുള്ള മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറും പാലാ ആര്‍ഡിഒയുമായ പി.ജി. രാജേന്ദ്രബാബുവിന്‍റെ ഉത്തരവ്. പാലാ മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെയും സാമൂഹിക നീതിവകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന അദാലത്തില്‍ ലഭിച്ച 20 പരാതികളില്‍ 11 എണ്ണത്തിലാണ് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും 2007 നിയമ പ്രകാരം ആര്‍ഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയാറാവുന്നില്ലെന്ന […]

നാല്പതോളം പേര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കിണർ; ഭരണങ്ങാനത്ത് കിണറ്റില്‍ വിഷം കലക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

പാലാ: ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ആലമറ്റത്തെ കുന്നിൻമുകളിലുള്ള കിണറ്റില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു. പഞ്ചായത്ത് മെമ്ബര്‍ എൻ.എം.ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. അഞ്ച് വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച്‌ ആണ് കിണറ്റില്‍ വിഷം കലക്കിയത്. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി, പഞ്ചായത്ത് മെമ്ബര്‍ എൻ.എം. ബിജു എന്നിവര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. നാല്പതോളം പേര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തിയ കുറ്റവാളികളെ എത്രയുംവേഗം പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും […]

പാലാ ജൂബിലി തിരുനാൾ; പാലാ ടൗണിൽ നാളെ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ….

പാലാ: പാലാ ജൂബിലി തിരുന്നാളിനോടനുബന്ധിച്ച് പാലാ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നാളെ(08.12.23) രാവിലെ 10 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് RV ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽസ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ടൗണിലെത്തണം ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ 12 –ം മൈലിൽ നിന്നും കടപ്പാട്ടൂർ ബൈപ്പാസ് വഴിയും യാത്ര ചെയ്യേണ്ടതാണ്. […]

കോട്ടയം കുമാരനല്ലൂരില്‍ അമ്മയോടൊപ്പം റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം: ട്രെയിനിടിച്ച് മരിച്ച പാലാ സ്വദേശിനിയുടെ സംസ്കാരം ഇന്ന്

കോട്ടയം: കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ വീട്ടമ്മ ട്രെയിനിടിച്ചു മരിച്ചു. പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല്‍ സ്‌മിത അനില്‍ (42) ആണു മരണമടഞ്ഞത്‌. കുമാരനല്ലൂരില്‍ അമ്മയോടൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെയാണ്‌ അപകടം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. നീണ്ടൂര്‍ പ്രാവട്ടം ചെറുമുട്ടത്തുകളപ്പുരയില്‍ കുടുംബാംഗമാണ്‌ സ്‌മിത. ഭര്‍ത്താവ്‌ അനില്‍ (ഗ്രാന്റ്‌ ഹോട്ടല്‍ ഗ്രൂപ്പ്‌ കമ്ബനി). മക്കള്‍: അമൃത (നഴ്‌സിങ്‌ വിദ്യാര്‍ഥി, മാണ്ഡ്യ), ആദിത്യന്‍ (എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി, പാലാ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌). സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍.

പാലാ നഗരത്തിന് ഉത്സവച്ഛായയേകിയ റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊട്ടിക്കലാശം; 660 പോയിന്റുമായി കോട്ടയം ഈസ്റ്റ് മുന്നിൽ

പാലാ: പാലാ നഗരത്തിന് നാലുനാള്‍ ഉത്സവച്ഛായയേകി റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊട്ടിക്കലാശം. ഉപജില്ലാ തലത്തില്‍ 660 പോയിന്റുമായി കോട്ടയം ഈസ്റ്റിനാണ് ഒന്നാം സ്ഥാനം. 627 പോയിന്റുമായി ചങ്ങനാശേരിയും, 615പോയിന്റുമായി കുറവിലങ്ങാടും തൊട്ടുപിന്നിലുണ്ട്. സ്കൂള്‍ തലത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 246 പോയിന്റുമായി ളാക്കാട്ടൂര്‍ എം.ജി.എം എൻ.എസ്.എസ് ജൈത്രയാത്ര തുടരുകയാണ്. തുടര്‍ച്ചയായി 21 വര്‍ഷവും ളാക്കാട്ടൂരായിരുന്നു ചാമ്പ്യന്മാര്‍. 171 പോയിന്റുമായി കോട്ടയം മൗണ്ട് കാര്‍മ്മല്‍ എച്ച്‌.എസ്.എസ് രണ്ടാമതും, 158 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് മൂന്നാമതുമാണ്. ഇതുവരെ 80 ഓളം അപ്പീലുകളാണ്. സമാപന സമ്മേളനം […]

പാലായിൽ തോട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഹെലൻ അലക്‌സിന്റെ ഭൗതീക ശരീരം ഇന്ന് രാവിലെ ഒൻപതിന് ഭരണങ്ങാനം സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും; സംസ്ക്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്

കോട്ടയം :ഭരണങ്ങാനം സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്‌സിന്റെ ഭൗതീക ശരീരം ഭരണങ്ങാനം ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 9 ന് പൊതുദർശനത്തിനു വയ്ക്കും. ഇന്നലെ രാത്രിയോടെയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ബന്ധുക്കളും പൊതുപ്രവർത്തകരും ചേർന്ന് ഭൗതീക ശരീരം ഏറ്റുവാങ്ങി പാലാ മരിയൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടരയോടെ ഭൗതീക ശരീരം വിലാപയാത്രയായി ഭരണങ്ങാനം സ്‌കൂളിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. വിദ്യാർത്ഥികളും നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും . ഉച്ചകഴിഞ്ഞു 3 ന് […]