കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റില്‍ വിശദീകരണവുമായി സുരേഷ് ഗോപി: പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി 

  തൃശൂർ: കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റില്‍ വിശദീകരണവുമായി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപ പിന്‍വലിച്ചിരുന്നു. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് […]

ചാവക്കാട് ടൗണിൽ തീപിടുത്തം; മൂന്ന് വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം: സംഭവം ഇന്നു പുലർച്ചെ

  സ്വന്തം ലേഖകൻ തൃശൂർ : ചാവക്കാട് ടൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലൻഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇതേതുടർന്ന് മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു അഗ്നിബാധയുണ്ടായത് തീ നിയന്ത്രണവിധേയമായി. ഓടിട്ട കെട്ടിടമാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അസീസ് ഫുട്‌വെയറും ടിപ്പ് ടോപ്പ് ഫാൻസി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാൻസ്‌ഫോർമറിലെ കേബിളുകൾ കത്തിനശിച്ചെങ്കിലും ട്രാൻസ്‌ഫോർമറിലേക്ക് തീ […]

ഗുരുവായൂരപ്പന് കതിർ കുല സമർപ്പണം ഭക്തിസാന്ദ്രമായി: മനം നിറഞ്ഞ് വിനോദ്.

  സ്വന്തം ലേഖകൻ കുമരകം. ഇടവട്ടം പാടത്ത് ഒരു വർഷം മുമ്പ് വിളഞ്ഞ നെൽകതിരികൾ കുട്ടി ഇണക്കി നിർമ്മിച്ച പടുകൂറ്റൻ കതിർകുല ശില്പി വിനോദ് ഇന്ന് ഗുരുവായൂരപ്പന് സമർപ്പിച്ചു. 50 കിലോ നെൽകതിരുകൾ കൂട്ടി ഇണക്കി നിർമ്മിച്ച കതിർ കുലക്ക് ഇപ്പോൾ 45 കിലോ ഭാരം ഉണ്ട്, മുന്നടി ഉയരവും. പലരും നെൽകതിരുകൾകാെണ്ട് കതിർകുലകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ആർക്കും ഇത്ര ഭീമൻ കതിർകുല രൂപഭംഗിയിൽ സൃഷ്ടിക്കാനിതുവരെ കഴിഞ്ഞിട്ടില്ല. നെൽകതിരിൽ നിന്നും നെൽമണികൾ അടർന്നു പോകാതെ ഉണക്കിയെടുത്ത് കൂട്ടിച്ചേർത്ത് ഈ കതിർ കുല നിർമ്മിക്കാൻ ഒരു മാസത്തിലേറെ […]

പരീക്ഷാ പേ ചര്‍ച്ചയിൽ പങ്കെടുത്ത കുമരകം സ്വദേശിനിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

കുമരകം : സിബിഎസ്‌ഇ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്ന പരിപാടിയായ പരീക്ഷാ പേ ചർച്ച 2024ല്‍ പങ്കെടുത്ത കുമരകം സ്വദേശിനിയായ വിദ്യാർഥിനിക്ക് പ്രധാനമന്ത്രിയുടെ പ്രശംസാകത്ത് ലഭിച്ചു. കുമരകം വടക്കുംഭാഗത്ത് കട്ടക്കയം ജസ്റ്റിൻ ജോണ്‍-ഷൈലാ ദമ്പതികളുടെ മകള്‍ കരോള്‍ റോസ് ജസ്റ്റിനാണ് പ്രധാനമന്ത്രിയുടെ കത്തു ലഭിച്ചത്. കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്കൂള്‍ പ്ലസ് ടു വിദ്യാർഥിനിയാണ് കരോൾ റോസ്. രാജ്യത്തെ എല്ലാ സിബിഎസ്‌ഇ സ്കൂളുകളിലേയും ആറു മുതല്‍ 12 വരെയുള്ള കുട്ടികളെയും അധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ഓണ്‍ലൈൻ മള്‍ട്ടിപ്പിള്‍ ചോയ്സ് […]

തിരുനക്കരയിൽ ഇന്ന് കഥകളി മഹോത്സവത്തിന് കളിവിളക്ക് തെളിയും: ഇന്നത്തെ കഥ: തോരണ യുദ്ധം.

  സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് അഞ്ചാം ഉത്സവം. രാവിലെ 7ന് ശ്രീബലി എഴുന്നെള്ളിപ്പ് നടന്നു. നാദസ്വരം – ഏറ്റുമാനൂർ ശ്രീകാന്ത്, തിരുവാർപ്പ് ഗണേശ്, കോട്ടയം റനീഷിൻ്റേയും സംഘത്തിൻ്റെയും സ്പെഷ്യൽ പഞ്ചവാദ്യവും ഉണ്ടായിരുന്നു. 10.30 -ന് ആനയൂട്ട് നടക്കും. തന്ത്രി മുഖ്യൻ താഴമൺ മഠം കണ്ഠരര് മോഹനര് കാർമികത്വം വഹിക്കും. ശിവശക്തി കലാവേദിയിൽ വൈകുന്നേരം 5.30ന് തിരുനക്കര എൻഎസ്എസ് കരയോഗത്തിൻ്റെ തിരുവാതിര, 6ന് കാഴ്‌ചശ്രീബലി, വിളക്കിത്തല നായർ സമാജത്തിൻ്റെ താലപ്പൊലി ഘോഷയാത്ര, 8.30ന് ആകാശ് കൃഷ്ണ കുമാരനല്ലൂർ നയിക്കുന്ന […]

സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി: നിരവധി പേർക്ക് പരിക്ക്: അപകടം രാജസ്ഥാനിൽ

  സ്വന്തം ലേഖകൻ ഡൽഹി: രാജസ്ഥാനില്‍ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയില്‍വേ സ്റ്റേഷനു സമീപം പാളം തെറ്റി. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി. അപകട സമയം ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാർ പറഞ്ഞു. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തുണ്ട്.

കുടുംബശ്രീ വാഴൂർ,ഏറ്റുമാനൂർ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയില്‍ മൈക്രോ എന്റെർപ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കുടുംബശ്രീ വാഴൂർ ,ഏറ്റുമാനൂർ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയില്‍ മൈക്രോ എന്റെർപ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. യോഗ്യത: പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യല്‍ പരിശീലനം ഉണ്ടായിരിക്കും. താല്‍പര്യമുള്ളവർ വെള്ളക്കടലാസ്സില്‍ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയല്‍ക്കൂട്ട കുടുംബാംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ഏപ്രില്‍ […]

മാസം വെറും ആയിരം രൂപയ്ക്ക് സുരക്ഷിതമായി ഇനി കോട്ടയത്ത് താമസിക്കാം ; മുട്ടമ്പലത്തെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമായി

സ്വന്തം ലേഖകൻ കോട്ടയം: ജോലി ചെയ്യുന്ന വനിതകള്‍ക്ക് തുച്ഛമായ തുകയ്ക്ക് സുരക്ഷിതമായി ഇനി കോട്ടയത്ത് താമസിക്കാം. ഇതിനായി മുട്ടമ്പലത്തെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമായി. ആയിരം രൂപയാണ് മാസവാടക. സര്‍ക്കാര്‍,എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്കായാണ് പൊതുമരാമത്ത് വകുപ്പ് വിമെന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. 120 പേര്‍ക്കാണ് താമസസൗകര്യമുള്ളത്. സ്വകാര്യ സ്ഥാപനങ്ങള്‍ വാടകയിനത്തില്‍ പിഴിയുന്ന സാഹചര്യത്തിലാണ് വനിതാ ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏറെ പ്രയോജനപ്പടുന്നത്. കുടുസു മുറിയില്‍ ആറായിരം രൂപ മുതല്‍ വാങ്ങിയാണ് സ്വകാര്യ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. […]

കോട്ടയം ജില്ലയിൽ നാളെ (18/ 03/2024) നാട്ടകം, പുതുപ്പള്ളി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (18/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിമൻ്റ് കവല,കാവനപാറ, പോളിടെക്നിക്, വിൻസർ കാസിൽ, എബിസൺ കോടിമത എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി , ചൂരക്കുറ്റി എന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. വാകത്താനം […]

മൂവാറ്റുപുഴ സ്വദേശി നൗഫൽ റഷീദിനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ മുവാറ്റുപുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

മൂവാറ്റുപുഴ : പേഴക്കാപ്പിള്ളിയിൽ ആറ്റംപറമ്പത്ത് വീട്ടിൽ റഷീദിന്റെ മകൻ നൗഫൽ റഷീദിനെ കാണാതായി മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഇയാളെ കാണാതായതിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നതാണ്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. SHO Muvattupuzha – 9497987122 SI Muvattupuzha – 7559932165 Muvattupuzha PS – 04852832304