തിരുനക്കരയിൽ ഇന്ന് കഥകളി മഹോത്സവത്തിന് കളിവിളക്ക് തെളിയും: ഇന്നത്തെ കഥ: തോരണ യുദ്ധം.

തിരുനക്കരയിൽ ഇന്ന് കഥകളി മഹോത്സവത്തിന് കളിവിളക്ക് തെളിയും: ഇന്നത്തെ കഥ: തോരണ യുദ്ധം.

 

സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് അഞ്ചാം ഉത്സവം. രാവിലെ 7ന് ശ്രീബലി എഴുന്നെള്ളിപ്പ് നടന്നു. നാദസ്വരം – ഏറ്റുമാനൂർ ശ്രീകാന്ത്, തിരുവാർപ്പ് ഗണേശ്, കോട്ടയം റനീഷിൻ്റേയും സംഘത്തിൻ്റെയും സ്പെഷ്യൽ പഞ്ചവാദ്യവും ഉണ്ടായിരുന്നു.

10.30 -ന് ആനയൂട്ട് നടക്കും. തന്ത്രി മുഖ്യൻ താഴമൺ മഠം കണ്ഠരര് മോഹനര് കാർമികത്വം വഹിക്കും.

ശിവശക്തി കലാവേദിയിൽ വൈകുന്നേരം 5.30ന് തിരുനക്കര എൻഎസ്എസ് കരയോഗത്തിൻ്റെ തിരുവാതിര, 6ന് കാഴ്‌ചശ്രീബലി, വിളക്കിത്തല നായർ സമാജത്തിൻ്റെ താലപ്പൊലി ഘോഷയാത്ര,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8.30ന് ആകാശ് കൃഷ്ണ കുമാരനല്ലൂർ നയിക്കുന്ന മെഗാ ഫ്യൂഷൻ- സംഗീതനിശ എന്നിവ നടക്കും. രാത്രി 10ന് കഥകളി മഹോത്സവത്തിന് തുടക്കം കുറിക്കും. ഇന്ന് കഥ: തോരണയുദ്ധം. കളിവിളക്ക് തെളിയിക്കൽ പി.കെ.ജയചന്ദ്രൻ നിർവഹിക്കും.